1 GBP = 94.40 INR                       

BREAKING NEWS

നിങ്ങള്‍ നല്‍കുന്ന ഓരോ ചെറിയ സഹായവും അവരുടെ ജീവിത ലക്ഷ്യം തന്നെ പൂര്‍ത്തീകരിച്ചേക്കും; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ 35 പേര്‍ സ്‌നേഹം കൊണ്ട് ചരിത്രം സൃഷ്ടിക്കുമ്പോള്‍

Britishmalayali
റോയ് സ്റ്റീഫന്‍

ല്ലാ സാമൂഹിക സന്നദ്ധ സംഘടനകളും ലോകത്തിലുള്ള തങ്ങളുടെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിലും വ്യക്തികളിലും അനുദിനം മാറ്റങ്ങള്‍ വരുത്തുവാന്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതും പരിശ്രമിച്ചു കൊണ്ടിരിക്കുന്നതും. സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെങ്കിലും സേവനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും പിന്തുണകളിലൂടെയും വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഉന്നമനമേകുവാനും ഉണര്‍വേകുവാനും അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലെ പ്രധാനപ്പെട്ട മേഖലയാണ് വിവിധ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ധനസമാഹരണം.

ലോകത്തിലുടനീളം ധാരാളം വ്യക്തികള്‍ നന്മ പ്രവര്‍ത്തനങ്ങള്‍ക്കും പാവപ്പെട്ടവരുടെ ഉന്നമനത്തിനും മാത്രം കയ്യയച്ചു സംഭാവനകള്‍ നല്‍കുവാന്‍ തയ്യാറാണ്. ഉദാരമനസ്‌കരായ വ്യക്തികളിലേയ്ക്ക് തങ്ങളുടെ സംഘടനയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിവരിച്ചുകൊണ്ട് നേരില്‍ കാണുക മാത്രമാണ് ഓരോ സന്നദ്ധ പ്രവര്‍ത്തകരും ചെയ്യുന്നത്. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഓരോ സന്നദ്ധ പ്രവര്‍ത്തകരും സംഭാവനകള്‍ നല്‍കുന്ന വ്യക്തികളുമായി പൂര്‍ണ്ണ വിശ്വാസത്തിലുള്ള സുദൃഢമായ ബന്ധങ്ങള്‍ സൃഷ്ടിക്കുകയും അത് നിരന്തരം സംരക്ഷിക്കുകയും ചെയ്യുന്നു.
 
ഇങ്ങനെയുള്ള സുദൃഢമായ ബന്ധങ്ങളിലൂടെ തങ്ങളുടെ സംഘടനയുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന ധന സഹായം ഉറപ്പു വരുത്തുകയും ചെയ്യുന്നു. യുകെയിലുള്ള 35-ഓളം സാഹസികര്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനോട് ചേര്‍ന്ന് സ്‌കൈ ഡൈവിങ്ങിലൂടെ പ്രാവര്‍ത്തികമാക്കുന്നതും സുദൃഢമായ  ബന്ധങ്ങളാണ്. ഈ സാഹസികര്‍ തങ്ങളുടെ അമൂല്യമായ സമയം അവര്‍ക്ക് യാതൊരു പരിചയമില്ലാത്ത കേരളത്തില്‍ ജീവിക്കുന്ന അര്‍ഹതയുള്ള പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ പഠന സഹായത്തിനു വേണ്ടിയുള്ള കാരുണ്യ പ്രവര്‍ത്തനം മാത്രം ലക്ഷ്യം വെച്ച് ഉദാരമാനസ്‌കരായ വ്യക്തികളിലേയ്ക്ക് എത്തുന്നു.

കേരളത്തിലെ അനുദിനം ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ നിലവാരത്തില്‍ ധാരാളം കുട്ടികള്‍ ഓരോ വര്‍ഷവും പ്ലസ്ടുവെന്ന കടമ്പ ഉന്നത നിലവാരത്തില്‍ പഠിച്ചിറങ്ങുമ്പോള്‍ അടുത്ത ലക്ഷ്യം എളുപ്പത്തില്‍ ജോലി ലഭിക്കുവാന്‍ സാധ്യതയുള്ള മേഖലകള്‍ തിരഞ്ഞെടുക്കുക എന്നത് മാത്രമാണ്. എന്നാല്‍ പലപ്പോഴും കുട്ടികള്‍ തങ്ങളുടെ അഭിരുചിക്ക് ചേരുന്ന മേഖലകള്‍ തിരയുവാന്‍ ശ്രമിക്കാറില്ലാ എന്നതാണ് യാഥാര്‍ഥ്യം. മാതാപിതാക്കളുടെയും മറ്റു ബന്ധു മിത്രാദികളുടെയും പ്രേരണയാല്‍ ആയിരക്കണക്കിന് പേരാണ് ഓരോ കോഴ്‌സും വര്‍ഷം തോറും പഠിച്ചിറങ്ങുന്നത്.

പിന്നീട് അവരെല്ലാവരും ഒരു കൂട്ടയോട്ടം പോലെ ജോലിക്കു വേണ്ടി മത്സരിക്കുകയാണ്. എന്നാല്‍ എല്ലാ മേഖലകളിലും മിടുക്കരായവര്‍ക്കും കഴിവു തെളിയിക്കുന്നവര്‍ക്കും മാത്രമേ ജോലി ലഭിക്കുവാനുള്ള അവസരമുള്ളൂ എന്ന വസ്തുത മനസിലാക്കുമ്പോഴേയ്ക്കും വളരെയധികം താമസിച്ചിരിക്കും. എല്ലായ്പ്പോഴും പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥിയുടെ താല്‍പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസരിച്ചായിരിക്കണം പഠനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. തങ്ങളുടെ മാത്രം അതുല്യമായ സ്വഭാവ രീതികളിക്കും പ്രകൃതങ്ങള്‍ക്കും അനുസരിച്ചുള്ള കോഴ്‌സുകളാണ് പഠിക്കേണ്ടത്. കേരളത്തിലും ഭാരതത്തിലും ലോകമെന്പാടും ഇപ്പോഴും ജോലി സാദ്ധ്യതകളുള്ള ഒരു മേഖല നഴ്സിംഗ് തന്നെയാണ് പക്ഷെ അതിനും അതിന്റെതായ പ്രത്യേകതകളുണ്ട്. മറ്റുള്ളവരോട് കരുണയും സേവന മനസ്‌കതയും ഉള്ളവര്‍ക്ക് മാത്രമേ നഴ്സിംഗ് ശോഭിക്കുവാന്‍ സാധിക്കുകയുള്ളു.

എന്നാല്‍ ഈ സ്വഭാവ വിശേഷങ്ങളെല്ലാം ഉള്ളപ്പോഴും നഴ്സിംഗ് പഠനത്തിനാവശ്യമായ സാമ്പത്തികമില്ലെങ്കില്‍ ഈ കുട്ടികളുടെ ജീവിതവും വീണ്ടും അനിശ്ചിതത്തില്‍ ആവുകയാണ്. കേരളത്തിലെ സ്വകാര്യ കോളജുകളില്‍ നാല് വര്‍ഷത്തെ ബിഎസ്സി നഴ്സിംഗ് പൂര്‍ത്തിയാക്കാന്‍ ഫീസിനത്തില്‍ മാത്രം മൂന്നരലക്ഷത്തോളം രൂപ വരുമെന്നാണ് കണക്ക്. യുകെയില്‍ രണ്ടും മൂന്നും ലക്ഷങ്ങള്‍ ഓരോ മാസവും ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ഇതൊരു വലിയ തുകയല്ലെങ്കിലും കേരളത്തിലെ ഭൂരിഭാഗം മനുഷ്യര്‍ക്ക് ഇതൊരു വലിയ സംഖ്യ തന്നെയാണ്. കേരളത്തിലെ ഭൂരിഭാഗം വരുന്ന പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ പഠന ചിലവുകള്‍ക്ക് ആവശ്യമായ തുക കണ്ടെത്തുവാന്‍ സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.

യുകെയിലുള്ള ഭൂരിഭാഗം മലയാളി കുടുംബങ്ങളും നഴ്സിംഗ് മേഖലയിലൂടെ മാത്രമാണ് ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങളും മാനങ്ങളും നേടുവാന്‍ സാധ്യമായത്, സ്വാഭാവികമായും തങ്ങളുടെ അത്രയും ഭാഗ്യം ലഭിക്കാത്ത കുടുംബങ്ങളെ സഹായിക്കുവാന്‍ എല്ലായ്പ്പോഴും സാധിച്ചില്ലെങ്കില്‍ കൂടിയും പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ഥികളുടെ സഹായത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുവാന്‍ സാധ്യമാകും. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വീണ്ടും പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ഥികളുടെ പഠന സഹായം മാത്രം ലക്ഷ്യം വച്ചുള്ള സ്‌കൈ ഡൈവിങ്ങ പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഓരോ സാഹസികനും അവരുടെ നിലവിലുള്ള ബന്ധങ്ങളിലൂടെ ഒരു നിശ്ചിത തുക സമാഹരിക്കുവാന്‍ തയ്യാറായിരിക്കുകയാണ്.

ഭൂരിഭാഗം സാഹസികരുടെയും ലക്ഷ്യം ഏറ്റവും കുറഞ്ഞത് ആയിരം പൗണ്ടെങ്കിലും സമാഹരിക്കുകയെന്നതാണ്. അതിനോടൊപ്പം ലഭിക്കുന്ന 250 പൗണ്ട് ഗിഫ്റ്റ് എയ്ഡിലൂടെ അവരുടെ സാഹസിക ചാട്ടത്തിനുള്ള തുകയും സമാഹരിക്കുവാന്‍ സാധിക്കും. ഈ വര്‍ഷത്തെ ഏറ്റവും മാതൃകാപരമായ സാഹസിക പ്രവര്‍ത്തനത്തിന് മുന്‍പോട്ടു വന്നിരിക്കുന്നത് കൂടുതലും യുവജനങ്ങളാണ് എന്നതും വലിയ ഒരു പ്രത്യേകതയാണ്. ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക് അഭിമാനമാകുവാന്‍ പോവുകയാണ് ഇപ്പോള്‍ മുന്നോട്ടു വന്നിരിക്കുന്ന ഈ മുപ്പത്തഞ്ചു യുവജനങ്ങളും.

ഓരോ വ്യക്തികളിലും ലക്ഷ്യബോദ്ധ്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് പലപ്പോഴും വളരെ വൈകിയാണ് പലരും തിരിച്ചറിയുന്നത്. ബഹുഭൂരിപക്ഷം വ്യക്തികള്‍ക്കും അതിന്റെ ആവശ്യകത ഒന്നുകില്‍ ഇല്ലാത്തതുകൊണ്ടും ചിലപ്പോള്‍ മനസിലാവത്തതുകൊണ്ടുമായിരിക്കാം 'വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ലക്ഷ്യങ്ങളില്‍ എത്തിച്ചേരുവാന്‍ സാധിക്കാത്തതല്ല മറിച്ചു ലക്ഷ്യബോദ്ധ്യം ഉളവാകാത്തതാണെന്ന്' ആവര്‍ത്തിച്ചു പല മഹാത്മാക്കളും പണ്ഡിതരും നിരന്തരം ഓര്‍മ്മിപ്പിച്ചുട്ടുള്ള കാര്യമാണ്. ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കേണ്ടത് ഓരോ വ്യക്തികളുടെയും അഭിലാഷങ്ങളെ സാക്ഷാത്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗമായിട്ട് മാത്രമാണ്.
വ്യക്തികള്‍ ക്രമീകരിക്കുന്ന അഥവാ ഉന്നം വയ്ക്കുന്ന ലക്ഷ്യങ്ങളെന്നും ജീവിതത്തിനായി ഒരു പദ്ധതി തയ്യാറാക്കുകയും ചില അവസരങ്ങളില്‍ പലരും ഒരിക്കലും സാധ്യമല്ലെന്ന് കരുതിയിരുന്ന കാര്യങ്ങള്‍ സാധ്യമാക്കുന്നതിനാവശ്യകമായ പ്രചോദനം നല്‍കുകയും ചെയ്യുന്നു. യൂവജനങ്ങളില്‍ ലക്ഷ്യബോധം ഉളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ അവരോരുത്തരുടെയും  കര്‍മ്മ മണ്ഡലങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുകയും തങ്ങളുടുതായ ലക്ഷ്യങ്ങളിലെത്തിച്ചേരുവാനുള്ള പ്രചോധനമുളവാകുകയും ചെയ്യുന്നു. ജീവിതത്തിലെ വലിയ ലക്ഷ്യങ്ങളെ നേരിടുവാന്‍ പ്രാപ്തരാക്കുന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന ചെറിയ ലക്ഷ്യങ്ങള്‍. ഇതുപോലുള്ള ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ നേടിക്കൊണ്ടിരിക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന സന്തോഷങ്ങളിലൂടെ സ്വന്തം മനസിനെ കരുത്തുറ്റതാക്കുമ്പോള്‍ ഭാവിയിലുണ്ടായേക്കാവുന്ന വലിയ പരാജയങ്ങളെ അനായാസം നേരിടുവാന്‍ സാധിക്കും.

ജീവിതം കുമിളകള്‍ പോലെ ഉയര്‍ന്ന്, അവയെപ്പോലെ തകരുന്നതാണെന്നു എല്ലാവരും മനസിലാക്കുന്നുണ്ടെങ്കിലും എല്ലാവരും തന്നെ ഹൃസ്വമായ ഈ ജീവിതം വിജയിപ്പിക്കുവാന്‍ അനുദിനം അധ്വാനിക്കുക മാത്രമാണ് ചെയ്യുന്നത്. ഓരോ വ്യക്തികളുടെയും ജീവിതത്തിനെ വിജയത്തിലേക്കെത്തിക്കുന്നതിന് വിവിധ ഘടകങ്ങളുണ്ടെങ്കിലും എല്ലാ മേഖലകളിലുമുള്ള  കഠിനാധ്വാനമാണ് പ്രധാന ഘടകമെന്ന് കൂടുതല്‍ പേരും സ്ഥിരീകരിക്കുവാന്‍ ശ്രമിക്കുമ്പോളും ഭാഗ്യത്തില്‍ വിശ്വസിക്കുന്ന വ്യക്തികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ന്യായമാണെന്നും വിശ്വസിക്കേണ്ടി വരും. കഠിനാധ്വാനം മാത്രമാണ് ജീവിത വിജയമെങ്കില്‍ എന്തുകൊണ്ട് അനുദിനം കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ വിജയിക്കുന്നില്ല, സാധാരണക്കാരന് ഇതൊരു ന്യായമായ ചോദ്യം തന്നെയാണ്.

മറ്റു ചിലരുടെ വാദഗതികള്‍ പലരുടെയും സമയം നല്ലതാണെങ്കില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം വിജയിക്കുകയും സമൃദ്ധി പ്രാപിക്കുകയും ചെയ്യുമെന്നതാണ്. ഇവര്‍ക്കും ധാരാളം ഉദാഹരങ്ങളും നിരത്തുവാന്‍ സാധിക്കുമ്പോള്‍ സ്വാഭാവികമായും അംഗീകരിക്കേണ്ടിവരും. എന്നാല്‍ വിവേകമുള്ള വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങളില്‍ നിന്നും തങ്ങളുടെ ജീവിത സാക്ഷാത്കാരത്തിന് ഏതു വഴിയാണ് തങ്ങള്‍ക്കേറ്റവും യോജിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്. മറ്റുള്ളവര്‍ക്ക് മാതൃകയാകുവുന്ന വിവേകമുള്ള പ്രവര്‍ത്തനങ്ങളുടെ വഴിയാകാം മറ്റുള്ളവരെ ആശ്രയിച്ചുകൊണ്ട് ജീവിതം പൂര്‍ത്തിയാക്കുന്ന വഴിയാകാം അറിവില്ലാത്തവരെ നന്മയുടെയും അറിവിന്റെയും പാതയിലേക്ക് നയിക്കുവാന്‍ സാധ്യമാകുന്ന മാര്‍ഗ്ഗങ്ങളിലൂടെയുള്ള വഴിയുമാകാം.
 
ജീവിത പരാജയങ്ങള്‍ക്ക് പല കാരണങ്ങള്‍ ചൂണ്ടികാണിക്കുവാന്‍ സാധിക്കുമെങ്കിലും ജീവിത വിജയത്തിന് ഒരൊറ്റ മാര്‍ഗ്ഗമാണ് ഓരോ മനുഷ്യന്റെയും മുന്നിലുള്ളത് അത് മറ്റൊന്നുമല്ല ശരിയായതും അനുയോജ്യയമായതുമായ തീരുമാനങ്ങള്‍ യഥാകാലങ്ങളില്‍ എടുക്കുവാനുള്ള സാഹചര്യം. അങ്ങനെയുള്ള സാഹചര്യം പല വ്യക്തികള്‍ക്കും ലഭിക്കാതെ പോകുന്നതിന്റെ പ്രധാന കാരണം സാമ്പത്തിക പരാധീനതകള്‍ തന്നെയാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ലക്ഷ്യവും ഇതു മാത്രമാണ്. സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്ന നമ്മുടെ സ്വന്തം സഹോദരങ്ങള്‍ക്കു യഥാകാലങ്ങളില്‍ ആവശ്യാനുസരണം സഹായമാവുക. സാഹസികമായ സ്‌കൈ ഡൈവിങ്ങിലൂടെ ലഭിക്കുന്ന ഓരോ പൗണ്ടും ഒരു വ്യക്തിയുടെ നൈപുണ്ണ്യവികസനത്തിന് മാത്രം ഉപയോഗിക്കുന്നതിലൂടെ ആ ഒരു വ്യക്തിയുടെ ജീവിതം കൂടിയാണ് സംരക്ഷിക്കപ്പെടുന്നതും വിജയിക്കുന്നതും.

സാഹസികമായ സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോ യുവജനങ്ങളും ലക്ഷ്യം വച്ചിരിക്കുന്ന തുക സംഭരിക്കുവാന്‍ യുകെയിലെ ഓരോ മലയാളിയും സഹായിക്കുമ്പോള്‍ പലരുടെയും പ്രഥമ ജീവിതലക്ഷ്യമാണ് സാധ്യമാക്കുന്നത്. ഈ പ്രവര്‍ത്തനം വിജയിക്കുന്നതിലൂടെ യുകെയിലുള്ള മറ്റെല്ലാ യുവജനങ്ങള്‍ക്കും  മാതൃകയും പ്രചോദനവുമായി മാറുകയും ചെയ്യും.
 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category