1 GBP =99.10INR                       

BREAKING NEWS

എംബിബിഎസ് പഠന കാലത്തെ പ്രണയം വിവാഹത്തിലെത്തിയത് ഹൗസ് സര്‍ജന്‍സിക്ക്; തെറ്റു കണ്ടാല്‍ പ്രതികരിച്ചും തൊഴിലില്‍ മായം ചേര്‍ക്കാതെ മുന്നോട്ടു പോയും സിവില്‍ സര്‍വ്വീസിലും താരമാക്കി; ഫോര്‍ട്ട് കൊച്ചിയിലെ കൈയേറ്റം ഒഴിപ്പിച്ചപ്പോള്‍ പേടി കാരണം ഉറങ്ങിയത് കട്ടില്‍ വാതിലിനോട് ചേര്‍ത്തിട്ടും; പ്രസവാവധിയിലെ വിവാദത്തില്‍ ആഗ്രഹിക്കുന്നത് ഭാവി തലമുറയ്ക്കായുള്ള നിയമ പോരാട്ടം; ആലപ്പുഴയിലെ കളക്ടര്‍ എന്നും കര്‍മ്മനിരത; ഭൂമാഫിയകളെ വിറപ്പിച്ച തീപ്പൊരി ആദില അബ്ദുള്ള ഐഎഎസ് മനസ്സു തുറക്കുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: എം.ബി.ബി എസില്‍ നിന്ന് ഐ.എ.എസിലേക്ക്. വിദ്യാസമ്പന്നയായ ഏതൊരു സ്ത്രീയുടെയു മനസ്സിലുണ്ടാകുന്ന അടങ്ങാത്ത സ്വപ്നങ്ങളില്‍ ഒന്നാണ് സിവില്‍ സര്‍വീസ്. ആ സ്വപ്നം കയ്യെത്തിപിടിച്ച, കൊച്ചിയിലെ ഭൂമാഭിയകളെ വിറപ്പിച്ച തീപ്പൊരി സബ് കലക്ടര്‍, മലബാര്‍ മുസ്ലിം സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ ഐ.എ.എസുകാരി കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഡോ.അദീല അബ്ദുള്ള തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രണയ വിവാഹത്തെകുറിച്ചും മനസ്സ് തുറക്കുകയാണ്.


'സ്ത്രീ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരുപാട് വെല്ലുവിളികളും ഗുണങ്ങളുമുണ്ട്.' ഡോ.അദീല അബ്ദുള്ള പറയുന്നു. കോഴിക്കോട് കുറ്റ്യാടി നെല്ലക്കണ്ടി അബ്ദുള്ളയുടെയും ബിയ്യാത്തുവിന്റെയും മകളായ അദീല തന്റെ എം.ബി.ബി.എസ് പഠനത്തിനു ശേഷമാണ് ഐ.എ.എസ് എന്ന സ്വപ്നലക്ഷ്യം നേടാന്‍ ഇറങ്ങിത്തിരിച്ചത്. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് നേടിയശേഷം സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് കടന്നുവന്ന അദീല 2012 ല്‍ ഐ.എ.എസ് എന്ന തന്റെ ലക്ഷ്യം നിറവേറ്റി. 2013 മുതല്‍ കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായി ജോലിയില്‍ പ്രവേശിച്ച് തിരൂരിന്റെ ആദ്യ വനിതാ സബ്കളക്ടര്‍ എന്ന പദവിയും അദീല സ്വന്തമാക്കി. ഗൃഹലക്ഷ്മിയോടാണ് ആദില തന്റെ കഥ പറയുന്നത്.

'മൂത്തമകള്‍ക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് ഞാന്‍ മസൂറിയില്‍ സിവില്‍ സര്‍വീസ് പരിശീലനം പൂര്‍ത്തിയാക്കാന്‍ പോയത്. സ്ത്രീസമത്വം പറയുന്നവര്‍ക്ക് അതിഷ്ടമായില്ല.'-ഡോ.അദീല അബ്ദുള്ളപറയുന്നു. മൂത്തമകളെ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്. ഫൗണ്ടേഷന്‍ കോഴ്സ് നടക്കുമ്പോള്‍ പ്രസവവും, പിന്നീട് ആറുമാസം പ്രയമുള്ള കുഞ്ഞുമായി മസൂറിയിലേക്ക് പോയപ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഒന്ന് മാത്രമാണ്. വിവാഹ ശേഷം കുഞ്ഞുങ്ങളെ നോക്കുന്നതിനായി ജോലി ഉപേക്ഷിക്കുന്ന അമ്മമാരുണ്ട്. അല്ലങ്കില്‍ നീണ്ട അവധി, ഇതൊന്നുമല്ലാതെ വഴിയുണ്ടെന്ന് എനിക്ക് തെളിയിക്കണമായിരുന്നു.

അതുകൊണ്ടാണ്് ആരുടെ വാക്കിനും ചെവികൊടുക്കാതെ, ഒരു സ്ത്രീ വലിയ ഉത്തരവാദിത്തമുള്ള ജോലി ഏറ്റെടുക്കുന്നതിന്റെ പേരില്‍ കുഞ്ഞിന് പാലുകുടിച്ച് വളരാനുള്ള അവകാശം നിഷേധിക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്താടെ കുഞ്ഞുമായി മസൂറിയിലേക്ക് പോയതും എതിര്‍പ്പുകളെല്ലാം മറികടന്ന് പരിശീലനം പൂര്‍ത്തിയാക്കിയതും.മസൂറിയിലെ കൊടും തണുപ്പില്‍ കൈകുഞ്ഞുമായി കഴിഞ്ഞതിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടെ ഡോ.അദീല പറയുന്നു.

ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വെച്ച കോടികളുടെ വിലവരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് കൈയടി നേടിയ സമയങ്ങളില്‍ ജീവിത്തില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ട ദിനങ്ങളിലൂടെയാണ് കടന്നു പോയതെന്ന് അദീല ഓര്‍ക്കുന്നു. 'അന്ന് മൂന്നാലു ദിവസം വല്ലാത്ത ഭയമുണ്ടായിരുന്നു. ആരെങ്കിലും ഉപദ്രവിക്കുമോയെന്നുള്ള പേടി. കട്ടില്‍ വാതിലിനോട് ചേര്‍ത്തിട്ടാണ് ആ ദിവസങ്ങളില്‍ ഉറങ്ങിയത്. എട്ടു പേജുള്ള പഴുതുകളടച്ച വിധിയാണ് തായ്യാറാക്കിയത്. സര്‍ക്കാര്‍ എനിക്കൊപ്പം നിന്നു.'-അദീല പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയില്‍ ഏഴരഏക്കര്‍ വെള്ളക്കെട്ട് നികത്തി ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ തടയിട്ടതിന്റ പേരില്‍ അന്ന് സബ് കളക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ 'തെറ്റു കണ്ടാല്‍ പ്രതികരിക്കുക തൊഴിലില്‍ മായം ചേര്‍ക്കാതെ മുന്നോട്ടു പോകുക' എന്ന ഉറച്ച നിലപാടുള്ള സ്വഭാവക്കാരിയായതിനാല്‍ തനിക്കെതിരെ ഉണ്ടാകുന്ന വിവാദങ്ങള്‍ ഒന്നും തന്നെ ബാധിക്കാറില്ലന്നും അതെന്നും ശ്രദ്ധിക്കാനുള്ള സമയം തനിക്കില്ലന്നും അതൊക്കെ അതിന്റെ വഴിക്ക് അങ്ങ് പൊക്കോളും എന്നും അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. മൂന്നാമത്തെ കുഞ്ഞുണ്ടായപ്പോള്‍ അദിലയ്ക്ക് സര്‍ക്കാര്‍ പ്രസവാവധി നിഷേധിച്ചത് പിണറായി സര്‍ക്കാറിനെതിരെ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ തീരുമാനത്തില്‍ തെറ്റില്ലന്നും ,അഖിലേന്ത്യാ സര്‍വീസിലുള്ള സ്ത്രീകള്‍ക്ക് ആദ്യ രണ്ട് പ്രസവങ്ങള്‍ക്കു മാത്രമാണ് അവധി ആനുകൂല്യം .പക്ഷേ തനിക്ക് അവധി ലഭിക്കാന്‍ മാത്രമല്ല പിന്നാലെ വരുന്ന ഒത്തിരിപ്പേര്‍ക്കു വേണ്ടി ശബ്ദിക്കേണ്ട ബാധ്യത തനിക്കുണ്ട് അതിനാല്‍ തന്നെ കോടതിയെ സമീപിക്കും എന്ന നിലപാടിലാണ് അദീല.

പ്രണയ വിവാഹം
പ്രണയവിവാഹമായിരുന്നു അദീലയുടേത്. ഭര്‍ത്താവ് ഡോ. റബീ പെരിന്തല്‍മണ്ണ സ്വദേശിയാണ്. 'കാര്യമായ എതിര്‍പ്പുകളെന്നുമില്ലാതെയാണ് വിവാഹം.ഞങ്ങള്‍ രണ്ടുപേരും ഒരേ കാലത്താണ് എം.ബി.ബി.എസ് പഠനം തുടങ്ങിയത്. ഞാനു റബീഹും ഒരേ വര്‍ഷം കോളേജിലെ മാഗസീന്‍ എഡിറ്ററായിരുന്നു . ആ സമയങ്ങളില്‍ ഞങ്ങള്‍ രണ്ടു പേരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് പരിചയത്തിലാകുന്നത്. ഒരേ ചിന്താഗതിയുള്ളവരയാതുകൊണ്ടു തന്നെ ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നു. ഹൗസ് സര്‍ജന്‍സി സമയത്ത് ഞങ്ങളുടെ പെതുസുഹൃത്തായ ഔസേപ്പച്ചനാണ് നിങ്ങള്‍ക്ക് വിവാഹം കഴിച്ചൂടെ എന്ന് ചേദിച്ചത്. അങ്ങനെയാണ് വിവാഹത്തിലെത്തുന്നത്,' അദീല അഭിമുഖത്തില്‍ പറഞ്ഞു. ഏറ, ഹെയ്സണ്‍, ഹുസാമിന്‍ എന്നിവരാണ് അദീലയുടെ മൂന്നുമക്കള്‍.'കുട്ടികളില്‍ നിന്നും പഠിച്ചെടുത്ത കാര്യങ്ങള്‍ ലോകത്ത് ഒരിടത്തും നിന്നും ഞാന്‍ പഠിച്ചട്ടില്ല' അമ്മയെന്നത് വലിയ ഉത്തരവാദിത്തമാണ്,ഇണങ്ങിയും ചിരിച്ചും അവര്‍ എന്റെ ചുറ്റുവട്ടത്തു തന്നെയുണ്ട്.

കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് അദീല. അച്ഛന്‍ വിദേശത്തും അമ്മ അദ്ധ്യാപികയും മൂത്ത സഹോദരനും സഹോദരിയുമാണ് അദീലക്കുള്ളത്.' ഞാന്‍ ബോര്‍ഡിങ് സ്‌കുളിലാണ് പഠിച്ചത്.ഞങ്ങള്‍ മക്കളെയെല്ലാം ബോര്‍ഡിങ് സ്‌കൂളില്‍ പഠിപ്പിക്കണമെന്ന് ഉപ്പാക്ക് വാശിയായിരുന്നു.' അദീല പറയുന്നു. മെഡിസിന്‍ പഠനത്തിനും സിവില്‍ സര്‍വീസ് പരിശീലനത്തിനും ഇപ്പോള്‍ ജോലിയിലും എന്നെ തുണക്കുന്നത് സമയം എങ്ങനെ ഉപയേഗിക്കണമെന്ന അന്ന് സ്‌കുളില്‍ നിന്നും കിട്ടിയ പരിശീലനമാണ്. വലിയ സ്വപ്നങ്ങളിലേക്കുള്ള അടിത്തറ ഒരുക്കേണ്ടത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള കാലത്താണ്, അതുകൊണ്ട തന്നെ നന്നായ് വായിച്ചു വളരണം അദീല അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.ഡോക്ടറുടെ ജോലിയെക്കാള്‍ വിശാലമായ ലോകമാണെന്നു കണ്ടാണു സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയതെന്ന് അദീല ഒരു ടിവി ഷോയില്‍ പറഞ്ഞിരുന്നു.

തീരുമാനമെടുക്കാനുള്ള കരുത്തും കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ളൊരു മനസ്സുമുണ്ടെങ്കില്‍ സിവില്‍ സര്‍വീസ് മികച്ച രംഗമാണ് .'വടക്കേ മലബാറില്‍ പൊതുവെ മുസ്ലിം പെണ്‍ക്കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്നവരാണ് ഇവര്‍ക്ക് തന്റെ നേട്ടങ്ങള്‍ പ്രചോദനമാക്കട്ടെ എന്നും ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടു പോകാന്‍ ആസാധാരണ പരിശ്രമം വേണം. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായിയാണ് സിവില്‍ സര്‍വീസ് തിരഞ്ഞെടുത്തത്. അതിന് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ വിലമതിക്കാനാകാത്തതാണ്',അദീല ഗൃഹലക്ഷമിയോട് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category