1 GBP = 94.40 INR                       

BREAKING NEWS

മുഖങ്ങള്‍, ഭാഗം - 10

Britishmalayali
രശ്മി പ്രകാശ്

ഫെലിക്‌സ് തിരികെ വീടിനുള്ളില്‍ കയറി. കിച്ചണില്‍ നിന്ന് പാലും ഒരു ബോക്‌സ് കോണ്‍ ഫ്‌ലേക്സും എടുത്ത് യാതൊരു ഭാവഭേദവും കൂടാതെ മുകളിലത്തെ നിലയിലേക്ക് പോയി.ഇസയും ലെക്‌സിയും കിടക്കുന്ന മുറിയുടെ വാതില്‍ തുറന്നു. പെണ്‍കുട്ടികള്‍ രണ്ടാളും ഫെലിക്‌സിനെ കണ്ടു പേടിയോടെ പരസ്പരം നോക്കി.
 

ഫെലിക്‌സ് ചിരിച്ച മുഖത്തോടെ ആണ് അവരോടു സംസാരിച്ചത്. രണ്ടാളും എണ്ണീറ്റു ബ്രഷ് ചെയ്തിട്ട് വരൂ.നിങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എല്ലാം ഈ മുറിയില്‍ ഉണ്ട്.എപ്പോഴും പറ്റില്ലെങ്കിലും ഇടക്ക് അടുത്ത മുറിയും ഉപയോഗിക്കാം. അവിടെ ടെലിയും നല്ലൊരു ലൈബ്രറിയും ഉണ്ട്.

ഫെലിക്‌സ് അങ്കിള്‍ ,ദയവു ചെയ്തു ഞങ്ങളെ പോകാന്‍ അനുവദിക്കൂ. ഇസ പേടിയോടെ അയാളുടെ മുന്നില്‍ കൈകള്‍ കൂപ്പി.

നീയെന്റെ മുന്നില്‍ കൈകൂപ്പരുത് ഇസാ. ഇവിടെ നിന്നും പോകുന്നതൊഴികെ എന്ത് വേണമെങ്കിലും എന്നോട് പറയൂ.നിന്റെ സന്തോഷമാണ് എനിക്ക് വേണ്ടത്.

ഇങ്ങനെ കൊണ്ടുവന്നു പൂട്ടിയിടാന്‍ മാത്രം ഞാനും ലെക്‌സിയും എന്ത് തെറ്റാണു അങ്കിളിനോട് ചെയ്തത്? ഇവിടെ ഞങ്ങളെങ്ങനെ സന്തോഷിക്കും? എന്റെ അപ്പയും അമ്മയും ഐസക്കും എത്ര വിഷമിക്കുന്നുണ്ടാകും.എന്ത് വേണമെങ്കിലും ഞാന്‍ അപ്പയോടു പറഞ്ഞു വാങ്ങി തരാം. പ്ലീസ് ലെറ്റ് അസ് ഗോ.

എന്തും അപ്പയോടു പറഞ്ഞു സാധിച്ചു തരുമോ? ങ്ങേ? പ്രോമിസ് ചെയ്യൂ,സാധിച്ചു തരുമോ? ഒരു പ്രത്യേക മുഖ ഭാവത്തോടെ തല ചെരിച്ചു കൊണ്ട് ഫെലിക്‌സ് ഇസയുടെ മുഖത്തേക്ക് അയാളുടെ മുഖം അടുപ്പിച്ചു. 

സാധിച്ചു തരണം ഇസാ..... ബിക്കോസ് ഐ ലവ് യു............ ഐ ലവ് യു ടു ദി മൂണ്‍ ആന്‍ഡ് ബാക്ക്. സൈക്കോസിസ് ബാധിച്ചവനെപ്പോലെ അയാളുടെ മുഖത്തെ ഭാവങ്ങള്‍ മാറിക്കൊണ്ടേയിരുന്നു. ഇസ പേടിച്ചു ലെക്‌സിയെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു.

മലയാളത്തില്‍ സംസാരിച്ചതു കൊണ്ട് ലെക്‌സിയ്ക്ക് മുഴുവനായും കാര്യങ്ങള്‍ മനസ്സിലായില്ല.എങ്കിലും ലവ് യു ടു  ദി മൂണ്‍ ആന്‍ഡ് ബാക് എന്ന് പറഞ്ഞപ്പോള്‍ ഏകദേശ കാര്യം അവള്‍ക്ക് പിടികിട്ടി.

ഡോണ്ട് ക്രൈ മൈ ബേബ്. നിനക്കിവിടെ ഒരു കുറവും വരില്ല നമ്മള്‍ സുഖമായി ജീവിക്കും.എനിക്ക് ഒരേ ഒരു റിക്വസ്റ്റ് മാത്രമേ ഉള്ളു നിന്നോട്.  പ്ലീസ് ഡോണ്ട് കോള്‍ മി അങ്കിള്‍ ...പ്ലീസ് ........ഫെലിക്‌സിന്റെ സംസാരവും രീതികളും പലപ്പോഴും  ഒരു മനോരോഗിയെ ഓര്‍മിപ്പിച്ചു.കുറെ സമയം അയാള്‍ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. പെയ്‌തൊഴിയാന്‍ വെമ്പി നില്‍ക്കുന്ന മഴപോലെ വാക്കുകള്‍ ഫെലിക്‌സില്‍ വിങ്ങി നിന്നു.അയാളുടെ ദേഹത്താകെ  ചൂട് പടര്‍ന്ന പോലെ മുഖം ചുവന്നു തിണിര്‍ത്തിരുന്നു. ഇസയുടെ അടുത്തേക്ക് ചെന്ന അയാള്‍  പൊടുന്നനെ ഇസയുടെ മുഖം കൈവെള്ളയിലെടുത്തു അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു  നോക്കി.രൂക്ഷമായ കണ്ണുകളില്‍ ചുമപ്പ് നിറം മുഴച്ചു നിന്നു.ഇസ പേടിച്ചു കണ്ണുകളടച്ചു. അയാള്‍ ഒരു പനിനീര്‍പ്പൂവിനെ എന്ന പോലെ ഇസയുടെ കണ്ണുകളില്‍ മൃദുവായി ഉമ്മവെച്ചു. 

നീ എന്റേത് മാത്രമാണ്.അത് സമ്മതിക്കും വരെ എന്റെ ഇസബെല്ലയെ ഈ ലോകത്താരും കാണില്ല.ഇവിടെ എന്നോടൊപ്പം നീയൊരു രാജകുമാരിയെപ്പോലെ ജീവിക്കും.

നിനക്ക് പതിനാറ് വയസ്സ്  ...അതെന്റെ തെറ്റാണോ? നീയെന്താ നേരത്തെ ഈ ഭൂമിയിലേക്ക് വരാതിരുന്നത്? 

നിന്നിലാണ് ഞാന്‍ എന്റെ പ്രണയം കണ്ടത്.ഇന്നലെയുടെ ഇരുണ്ടു തണുപ്പില്‍ ഞാന്‍ പലതായി നുറുങ്ങിക്കിടക്കുകയാണ്, നിനക്ക് മാത്രമേ എന്നെ കൂട്ടിച്ചേര്‍ക്കാന്‍ ആവൂ ഇസാ. എത്ര ശ്രമിച്ചാലും നീന്റെ ഓര്‍മകളുടെ  ബന്ധനത്തില്‍നിന്നും വഴുതിമാറാന്‍ എനിക്കാവില്ല.നീയില്ലാത്ത ലോകത്തിലേയ്ക്ക് കണ്ണുകള്‍ തുറക്കാന്‍ പോലും ഞാന്‍ അശക്തനാണ് .നിന്നിലാണെന്റെ ജനനം.നിന്നിലാണെന്റെ ജീവിതം .നീയാണെന്റെ നിത്യതയും പിന്നെ മരണം മാത്രം നിന്നിലല്ലാതാകുന്നതെങ്ങനെ?

എനിക്ക് നിങ്ങളുടെ കവിതയും കഥയുമൊന്നും കേള്‍ക്കണ്ട.ഇവിടെ കിടന്നു ചത്താലും നിങ്ങള്‍ പറയുന്നപോലെ ഒന്നും നടക്കില്ല.പോലീസ് ഞങ്ങളെ കണ്ടെത്തും.നിങ്ങളെ ജയിലില്‍ അടക്കും.

ഹഹഹ ...നീ കൊള്ളാമല്ലോ മോളെ. ഇച്ചായനെ പോലീസ് പിടിച്ചാല്‍ പിന്നെ ഞാനീ ചെയ്തതൊക്കെ വെറുതെയാവില്ലേ? പോലീസ് പോയിട്ട് ദൈവം തമ്പുരാനു പോലും നിന്നെ ഞാന്‍ കാണാന്‍ കൊടുക്കില്ല.
കാരിരുമ്പിനേക്കാള്‍ കാഠിന്യമുള്ള  ഫെലിക്‌സിന്റെ വാക്കുകള്‍ക്കു മുന്നില്‍ ഇസ പകച്ചു നിന്നു.
 (തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam