1 GBP = 93.80 INR                       

BREAKING NEWS

36 വര്‍ഷം മുമ്പ് കാണാതെ പോയ 15കാരിയെ വത്തിക്കാനിലെ ഏത് കര്‍ദിനാളായിരിക്കും തല്ലിക്കൊന്ന് ശവക്കുഴിയില്‍ താഴ്ത്തിയത്...? ഒരു ശവക്കല്ലറയില്‍ നിന്നും കണ്ടെത്തിയ രണ്ട് എല്ലുകള്‍ കാണാത്ത പെണ്‍കുട്ടിയുടേത് തന്നെയോ എന്ന് പരിശോധിക്കുന്നു; വത്തിക്കാനെ പിടിച്ച് കുലുക്കുന്ന മറ്റൊരു വിവാദം കൂടി

Britishmalayali
kz´wteJI³

1983ല്‍ കാണാതായ വത്തിക്കാനിലെ ചര്‍ച്ചിലെ ക്ലര്‍ക്കിന്റെ മകളായ ഇമാനുല ഓര്‍ലാണ്ടിയുടെ രണ്ട് എല്ലുകള്‍ വത്തിക്കാനിലെ 19ാം നൂറ്റാണ്ടിലെ ശവക്കല്ലറയില്‍ നിന്നും കണ്ടെത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചുവെന്നറിയുന്നതിനുള്ള അന്വേഷണം സമീപകാലത്ത് ത്വരിതപ്പെട്ടതിനെ തുടര്‍ന്ന് ഈ ആഴ്ച വത്തിക്കാന്‍ സിറ്റി സെമിത്തേരിയില്‍  ആരംഭിച്ച കുഴിച്ചെടുത്ത് പരിശോധനകളുടെ ഭാഗമായാണ് ഇന്നലെ കേസ് അന്വേഷണത്തില്‍ വഴിത്തിരിവായേക്കാവുന്ന എല്ലുകള്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ പെണ്‍കുട്ടിയെ വത്തിക്കാനിലെ ഏത് കര്‍ദിനാളായിരിക്കും തല്ലിക്കൊന്ന് ശവക്കുഴിയില്‍ താഴ്ത്തിയത്...? എന്ന ചോദ്യം ഇതിനെ തുടര്‍ന്ന് ശക്തമായിട്ടുണ്ട്. ഈ ശവക്കല്ലറയില്‍ നിന്നു കണ്ടെത്തിയ എല്ലുകള്‍ ഈ പെണ്‍കുട്ടിയുടേത് തന്നെയോ എന്നത് പരിശോധിച്ച് വരുകയാണ്. വത്തിക്കാനെ പിടിച്ച് കുലുക്കുന്ന മറ്റൊരു വിവാദം കൂടിയാണ് ഇത്തരത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. കല്ല് കൊണ്ടുള്ള ഒരു സ്ലാബിന് കീഴില്‍ നിന്നും രണ്ട് സെറ്റ് എല്ലുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ അടുത്ത ആഴ്ച ഔപചാരികമായി തുറന്ന് പരിശോധിക്കുമെന്നുമാണ് വത്തിക്കാന്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

വത്തിക്കാനിലെ പോണ്ടിഫിക്കല്‍ ട്യുടോണിക് കോളജിലെ സെമിത്തേരിയിലുള്ളതും 19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രണ്ട് രാജകുമാരികമാരുടെ ശവക്കല്ലറകള്‍ വ്യാഴാഴ്ച   തുറന്ന് പരിശോധിച്ചതിന് ശേഷമാണ് വത്തിക്കാന്‍ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.ഓര്‍ലാണ്ടിയെ കൊന്ന് അവിടെ അടക്കം ചെയ്തിരിക്കാമെന്ന സൂചന അവളുടെ കുടുംബത്തിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഇവിടെ കുഴിച്ച് വിശദമായ പരിശോധന നടത്തുകയും തല്‍ഫലമായി എല്ലുകള്‍ ലഭിക്കുകയും ചെയ്തിരിക്കുന്നത്.എന്നാല്‍ ഇവിടുത്തെ രാജകുമാരിമാരുടെ ശവക്കല്ലറകള്‍ തുറന്ന് പരിശോധിച്ചപ്പോള്‍ അവ കാലിയായിരുന്നുവെന്നതാണ് മറ്റൊരു വിസ്മയം. അങ്ങനെയാണെങ്കില്‍ അവരുടെ ഭൗതികാവശിഷ്ടങ്ങള്‍ എങ്ങോട്ട് പോയെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കോളജ് ബില്‍ഡിംഗിലും സെന്റ് പീറ്റേഴ്സ് ബസലിക്കക്ക് അടുത്തുള്ള 1800കളിലുണ്ടാക്കിയ സെമിത്തേരിയിലും എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ നടക്കുന്ന വേളയില്‍ ഏതെങ്കിലും എല്ലുകളും ഭൗതികാവശിഷ്ടങ്ങളും സ്ഥലം മാറാനിടയായിട്ടുണ്ടാകുമെന്നും എന്നാല്‍ പുതിയ കണ്ടെത്തലുകളെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നുമാണ് വത്തിക്കാന്‍ ഉറപ്പേകുന്നത്. രാജകുമാരിമാരുടെ ശവക്കല്ലറകളുള്ള പ്രദേശത്തെ കേന്ദ്രീകരിച്ചാണ്  കൂടുതല്‍ തെരച്ചിലുകള്‍ ഇനി നടത്തുകയെന്നാണ് വത്തിക്കാന്‍ വക്താവായ അലെസാണ്ട്രോ ഗിസോറ്റി ശനിയാഴ്ച വിശദീകരിച്ചിരിക്കുന്നത്. എല്ലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ഏരിയ പെട്ടെന്ന് സീല്‍ ചെയ്തിരുന്നുവെന്നും ഇത് ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ജൂലൈ 20ന് മാത്രമേ വീണ്ടും പരി ശോധനകള്‍ക്ക് തുറക്കുകയുള്ളുവെന്നും വക്താവ് വെളിപ്പെടുത്തുന്നു.

1983ലെ ഒരു ദിവസം തന്റെ കുടുംബത്തിന്റെ വത്തിക്കാന്‍ സിറ്റി അപാര്‍ട്ട്മെന്റില്‍ നിന്നും റോമില്‍ മ്യൂസിക്ക് പഠിക്കാനായി പുറത്തേക്ക് പോയ ഓര്‍ലാണ്ടിയെന്ന പെണ്‍കുട്ടിയെ ദുരൂഹമായ സാഹചര്യത്തിലായിരുന്നു കാണാതായിരുന്നത്. വത്തിക്കാനെ സംബന്ധിച്ചിടത്തോളം ഓര്‍ലാണ്ടിയെ കാണാതായത് ഏറ്റവും വലിയ ദൂരൂഹതയായി ഇന്നും തുടരുകയാണ്. ഓര്‍ലാണ്ടിയുടെ മരഅത്തിന് പിന്നില്‍ പുരോഹിതന്‍മാരാണെന്നും അതല്ല റോമിലെ അധോലോകമാണെന്നും വരെ ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category