1 GBP = 93.80 INR                       

BREAKING NEWS

പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലുകള്‍ വിട്ട് കൊടുക്കാതെ മിസൈലുകളും യുദ്ധവിമാനങ്ങളും സബ്മറൈനുകളും അടങ്ങിയ കൂറ്റന്‍ പടക്കപ്പല്‍ കൂടി പേര്‍ഷ്യന്‍ തീരത്തേക്ക് അയച്ച് യുദ്ധസന്നാഹം ഒരുക്കി ബ്രിട്ടന്‍ മുന്‍പോട്ട്; ഗറില്ല യുദ്ധവുമായി ബ്രിട്ടനെയും അമേരിക്കയെയും വിറപ്പിക്കാനുള്ള നീക്കവുമായി ഇറാനും; ഏത് നിമിഷവും ആക്രമണവും പ്രത്യാക്രണവും പ്രതീക്ഷിച്ച് ഗള്‍ഫ് കടല്‍ത്തീരം; ലോകം ഒരുങ്ങുന്നത് സമ്പൂര്‍ണ യുദ്ധത്തിന് തന്നെ

Britishmalayali
kz´wteJI³

റോയല്‍ നേവിയുടെ എച്ച്എംഎസ് ഡന്‍കന്‍ എന്ന ഒരു ബില്യണ്‍ പൗണ്ട് വിലയുള്ള കൂറ്റന്‍ പടക്കപ്പല്‍ ഇറാന് കടുത്ത മുന്നറിയിപ്പേകി  പേര്‍ഷ്യന്‍ തീരത്തെത്തി. ഇറാന്റെ പിടിച്ചെടുത്ത എണ്ണക്കപ്പലുകള്‍ വിട്ട് കൊടുക്കാത്ത കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇറാനോടുള്ള നിലപാട് ഒന്ന് കൂടി കടുപ്പിച്ച് ബ്രിട്ടന്‍ രംഗത്തെത്തിയിരിക്കുന്നത്. മിസൈലുകളും യുദ്ധവിമാനങ്ങളും സബ്മറൈനുകളും അടങ്ങിയ ഡന്‍കന്‍ എന്ന ഈ പടക്കപ്പല്‍ ഇറാനെതിരെ യുദ്ധസന്നാഹം ഒരുക്കുന്നതിന് വേണ്ടി തന്നെയാണ് അയച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. 

അതിനിടെ ബ്രിട്ടന്‍, അമേരിക്ക എന്നിവയടക്കമുള്ള തങ്ങളുടെ ശത്രുരാജ്യങ്ങള്‍ക്ക് നേരെ ഗറില്ലാ യുദ്ധമുറ പരീക്ഷിക്കുന്നതിനായി ഇറാന്‍ ഒരുങ്ങുന്നുവെന്ന മുന്നറിയിപ്പും ശക്തമായിട്ടുണ്ട്. ഇത്തരത്തില്‍ ഇറാന്‍ തങ്ങളെ ആക്രമിക്കുന്നതിന് മുമ്പ് ഒരടി അങ്ങോട്ട് കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടന്‍ അത്യന്താധുനിക പടക്കപ്പലിനെ പേര്‍ഷ്യന്‍ തീരത്തേക്ക് അയച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.ഇതോടെ ഏത് നിമിഷവും ആക്രമണവും പ്രത്യാക്രണവും പ്രതീക്ഷിച്ചാണ് ഗള്‍ഫ് കടല്‍ത്തീരം നിലകൊള്ളുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ലോകം ഒരുങ്ങുന്നത് സമ്പൂര്‍ണ യുദ്ധത്തിന് തന്നെയാണ്.

അത്യധികമായ നശീകരണശേഷിയുള്ള മിസൈലുകള്‍, ഏറ്റവും പുതിയ ആന്റി സബ് മറൈന്‍ ടെക്നോളജി, എന്നിവയടങ്ങിയ എച്ച്എംഎസ് ഡന്‍കനോട് കരിങ്കടലില്‍ നടന്ന് വരുന്ന നാറ്റോ സൈനിക പരിശീലനത്തില്‍ നിന്നും  പിന്തിരിയാനും ഹോര്‍മുസ് കടലിടുക്കിലേക്ക് പോകാനും യുകെയുടെ ഓയില്‍ ടാങ്കറുകളെ സംരക്ഷിക്കാനും ഡിഫെന്‍സ് ചീഫുമാര്‍ ഉത്തരവിടുകയായിരുന്നു.ഈ ടൈപ്പ് 45 വെസലില്‍ റോയല്‍ മറൈന്‍ കമാന്‍ഡോകള്‍, മെര്‍ലിന്‍ ഹെലികോപ്റ്റര്‍, തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച ബ്രിട്ടന്റെ ഓയില്‍ ടാങ്കറായ  ബ്രിട്ടീഷ് ഹെറിറ്റേജ് ഹോര്‍മുസ് കടലിടുക്കിലൂടെ പോകുമ്പോള്‍ അതിന് നേരെ ഇറാന്റെ  ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡുമാര്‍ ആക്രമിക്കാനെത്തിയപ്പോള്‍ ഈ ഹെലികോപ്റ്റര്‍ ശക്തമായി തിരിച്ചടിച്ചിരുന്നു.

ലോകമെമ്പാടുമുള്ള എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും കടന്ന് പോകുന്നത് ഈ കടലിടുക്കിലൂടെയാണ്. ഇതിന് വെറും 21 മൈല്‍ വീതി മാത്രമേയുള്ളൂ. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും തുറന്ന സമുദ്രത്തിലേക്കുള്ള ഏകവഴിയാണീ കടലിടുക്ക്. കഴിഞ്ഞ ഏതാനുംആഴ്ചകളായി ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മില്‍ നടന്ന് വരുന്ന സ്പര്‍ധയുടെ കേന്ദ്രം ഈ കടലിടുക്കാണ്. കഴിഞ്ഞ മേയില്‍ ഇറാനുമായുള്ള ന്യൂക്ലിയര്‍ ഡീലില്‍ നിന്നും യുഎസ് പ്രസിഡന്റ് ഏകപക്ഷീയമായി പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇവിടം കേന്ദ്രീകരിച്ച് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. യുഎസും ഇറാനും പരസ്പരം പോര്‍വിളികളും സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ഇറാന്റെ എണ്ണക്കപ്പലുകളെ ജിബ്രാള്‍ട്ടറിന് സമീപം ബ്രിട്ടന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പിടിച്ച് വച്ചതിനെ തുടര്‍ന്നാണ് ഇറാനും ബ്രിട്ടനും തമ്മിലുളള യുദ്ധസാധ്യത വര്‍ധിച്ച് വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category