1 GBP = 86.20 INR                       

BREAKING NEWS

ത്രേസ്യാമ്മയുടെ മരണം രോഗം ഭേദമായി എന്ന് കരുതിയിരിക്കെ; രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയതോടെ രോഗം വീണ്ടും പിടിമുറുക്കി; കുമരകം സ്വദേശി വിടപറയുന്നത് ഡാര്‍ലിംഗ്ടോണ്‍ മലയാളികളെ കണ്ണീരിലാഴ്ത്തി

Britishmalayali
kz´wteJI³

റെ നാളായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന ഡാര്‍ലിംഗ്ടണിലെ മലയാളി യുവതി ത്രേസ്യാമ്മ റെജിയുടെ മരണ വാര്‍ത്ത വിശ്വസിക്കാനാവാതെ കഴിയുകയമാണ് ഡാര്‍ലിംഗ്ടോണിലെ മലയാളി സമൂഹം. ഡാര്‍ലിംഗ്‌ടോണില്‍ താമസിച്ചിരുന്ന കുമരകം സ്വദേശിയായ ത്രേസ്യാമ്മ കഴിഞ്ഞ ദിവസം നാട്ടില്‍ മരിച്ച വാര്‍ത്ത ഇന്നലെ ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹോദരനെ കാണാനായി നാട്ടില്‍ പോയപ്പോള്‍ ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിതായിരുന്നു മരണ കാരണം.

ഡാര്‍ലിംഗ്ടോണ്‍ ധൃാനകെന്ദ്രത്തിലെ സജിവ സാന്നിധ്യമായിരുന്നു ത്രേസ്യാമ്മയും ഭര്‍ത്താവ് റജിയും. അതുകൊണ്ട് തന്നെ ഈ കുടുംബത്തിന്റെ വേദനയില്‍ ദു:ഖിച്ച് കഴിയുകയാണ് മലയാളി സമൂഹവും.കോട്ടയം കുമരകം ശ്രംബിച്ചിറ കുടുംബാഗം ആയിരുന്ന ത്രേസിയാമ്മ റെജി രണ്ടാഴ്ച മുന്‍പാണ് സഹോദരനെ കാണുവാനായി നാട്ടിലേക്ക് പോയത്. എന്നാല്‍, നാട്ടിലെത്തി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അസുഖം മൂര്‍ച്ഛിക്കുകയും ഇന്നലെ മരണത്തിനു കീഴടങ്ങുകയുമായിരുന്നു. 
കഴിഞ്ഞ പത്തുവര്‍ഷം മുന്‍പാണ് ക്യന്‍സര്‍ എന്ന മാരകരോഗം ത്രേസ്യാമ്മ ബാധിച്ചത്. രോഗം ഭേദമായതിനെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പ് നാട്ടിലേക്ക് പോയ ത്രേസ്യാമ്മ വീണ്ടും രോഗത്തിന്റെ പിടിയിലാകുകയായിരുന്നു. സഹോദരനെ കാണാനായി നാട്ടിലെത്തിയ ത്രേസ്യാമ്മക്ക് രോഗം മൂര്‍ച്ചിക്കുകയും മരണത്തിനു കിഴടങ്ങുകയുമാണ് ഉണ്ടായതു.45 വയസ് ആയിരുന്നു പ്രായം.

രണ്ടു കുട്ടികളാണ് ഇവര്‍ക്ക് ഉള്ളത്. ഒരാള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും ഇളയ കുട്ടി എട്ടാംക്ലാസ്  വിദ്യാര്‍ത്ഥിയുമാണ്. .16 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ കുടുമ്പം യു കെയില്‍ എത്തിയത്.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്കു കുമരകം പുത്തന്‍പള്ളിയില്‍ നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category