1 GBP = 92.50 INR                       

BREAKING NEWS

പോളിയോ വന്ന് തളര്‍ന്ന കാലുകള്‍; ശസ്ത്രക്രിയ നടത്തി ഹൃദയം പ്രവര്‍ത്തിക്കുന്നവന്‍; എന്നിട്ടും രണ്ടാം വട്ടവും ജോര്‍ജ്ജ് അച്ചന്‍ ആകാശത്ത് നിന്ന് എടുത്ത് ചാടുന്നു; നന്മ തേടി ലോകം മുഴുവന്‍ ഒറ്റയ്ക്കലയുന്ന അറിവിന്റെ മഹാവൃക്ഷം യുകെ മലയാളികളെ അത്ഭുതപ്പെടുത്തുന്നത് ഇങ്ങനെ

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

കാര്‍ഡിഫിലെ ജോര്‍ജ് അച്ചനെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പിന്നെ ഒരച്ചന്‍മാരുടെയും കുറ്റം പറയില്ല. ഇങ്ങനെയുള്ള അച്ചന്മാരും ഈ ലോകത്തുണ്ടോ എന്നത് അവര്‍ക്ക് ഒരത്ഭുതമായി തന്നെ അവശേഷിക്കും. അത്രക്കും നന്മ നിറഞ്ഞ ഒരു ചരിത്രമാണ് അച്ചന്റെ ജീവിതത്തില്‍ നിന്നും പെറുക്കി എടുക്കാന്‍ കഴിയുന്നത്. പഠന ശേഷം സര്‍ക്കാര്‍ ജോലിക്കിടിയില്‍ ദൈവവിളി കേട്ട് പാവങ്ങളെ ശ്രുശ്രൂഷിക്കാനും ലോകം മുഴുവന്‍ ഒറ്റയ്ക്ക് അലഞ്ഞ് നടന്ന് അറിവ് നേടാനും അച്ചന്‍ കാട്ടിയ ശുഷ്‌കാന്തിയും ഒറ്റപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും രോഗികള്‍ക്കും അടിമവച്ച് സ്വയം ചെറുതായി ദൈവത്തിന് മുമ്പില്‍ വലുതാവുന്ന ആ രീതിയും എല്ലാവര്‍ക്കും അവിസ്മരണീയമാണ്. പോളിയോ ബാധിച്ച് തളര്‍ന്ന കാലുകളും, ശസ്ത്രക്രിയയുടെ ബലത്തില്‍ ഇടിക്കുന്ന ഹൃദയവും ജോര്‍ജ് അച്ചന് നന്മ ചെയ്യാന്‍ ഒരു തടസ്സമേയല്ല.
ജീവിതത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ കാണുമ്പോള്‍, പാവപെട്ട പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികളെ കാണുമ്പോള്‍, അംഗവൈകല്യം ഉള്ളവരെ കാണുമ്പോള്‍ തന്റെ വൈകല്യത്തെ മറന്നുകൊണ്ട് ഈ മനുഷ്യന്‍ പറയും ആകാശചാട്ടമല്ല വേണമെങ്കില്‍ ബഹിരാകാശച്ചാട്ടം നടത്താമെന്ന്. അതാണ് ഫാ. ജോര്‍ജ് എ. പുത്തൂര്‍ ഐസി എന്ന നമ്മുടെ ജോര്‍ജ്ജ് അച്ചന്‍! ഇപ്പോളിതാ ഇതു രണ്ടാം തവണയും അച്ചന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഉദ്യമത്തിന്റെ ഭാഗമാകാന്‍ റെഡിയായി എത്തിയിരിക്കുന്നു.

ഇടുക്കി ജില്ലയിലെ കൊച്ചറ സെന്റ് ഇസിദോര്‍ ഇടവകാംഗവും ആദ്യകാല കുടിയേറ്റ കര്‍ഷകനുമായ പരേതരായ പുത്തൂര്‍ അബ്രഹാമിന്റെയും എലികുട്ടിയുടെയും ആറാമത്തെ മകനാണ് ഫാദര്‍ ജോര്‍ജ് എ പുത്തൂര്‍. പുറ്റടി എന്‍എസ്പിഎച്ച്എസില്‍ ഹൈസ്‌കൂള്‍ പഠനം. കുമളി വിഎച്ച്എസ്സിയില്‍ നിന്നും അഗ്രിക്കള്‍ച്ചര്‍ മെയിന്‍ വിഷയമായി എടുക്കുകയും തുടര്‍ന്ന് ഇടുക്കി ജില്ലയിലെ കുറ്റ്യാടി കൃഷിഭവനില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു വരവേ അപ്രതീഷമെന്നോണമാണ് തിരുവനന്തപുരത്തെ റോസ് ബെന്നി ആശ്രമത്തില്‍ ചേര്‍ന്നത്.

തുടര്‍ന്ന് രണ്ടു വര്‍ഷത്തെ പരിശീലനത്തിന് ശേഷം ഇറ്റലിയിലേക്ക് പോയി. ഈ സമയത്തു രണ്ടു വര്‍ഷം രോഗികളായ വൈദികരെ ശ്രുശൂഷിക്കാനായി ആണ് ഫാദര്‍ തന്റെ സമയം മാറ്റി വച്ചത്. ദാമോദോസോള, സ്ട്രെസ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം വീണ്ടും ഉപരി പഠനത്തിനായി റോമിലേക്ക് തിരിച്ചു. മാര്‍പ്പാപ്പയുടെ യൂണിവേഴ്‌സിറ്റിയില്‍ അഞ്ചു വര്‍ഷം തത്ത്വ ശാസ്ത്ര പഠനവും ദൈവ ശാസ്ത്ര പഠനവും പൂര്‍ത്തീകരിച്ചു.

ഇതു കഴിഞ്ഞു വെയില്‍സില്‍ വന്നു കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷും കരസ്ഥമാക്കി. വീണ്ടും നാട്ടില്‍ തിരിച്ചെത്തി ഫോര്‍മേഷന്‍ ഗ്രൂപ്പില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു വരവേയാണ് വീണ്ടും യുകെയിലെത്തുകയും റെക്ടറായി സെമിനാരിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തത്. ഇതിനിടയില്‍ ഇംഗ്ലണ്ടിലെ കെന്റില്‍ നിന്ന് മനഃശാസ്ത്രത്തിന്റെ ഉള്ളറകളെ മനസിലാക്കുവാന്‍ ശ്രമിച്ചു.

ശേഷം ഒരു വര്‍ഷം സന്യാസ ജീവിതവുമായി നോര്‍ത്ത് ഇന്ത്യ മുഴുവന്‍ സന്ദര്‍ശിക്കുകയും ഇസ്രായേലില്‍ നിന്ന് ബൈബിള്‍ ഗീബ്രുവിലും മോഡേണ്‍ ഗീബ്രുവിലും രണ്ടു വര്‍ഷത്തെ പരിശീലനം നേടുകയും ചെയ്തു. ഒരുമാസം വാരാണസിയിലും താമസിച്ചു. പിന്നീട് ഒന്‍പതു മാസം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും. സസ്യാഹാരം മാത്രം. അതും ഒരു വനത്തിനുള്ളില്‍ കഴിഞ്ഞു. പിന്നീട് രണ്ടു വര്‍ഷക്കാലം ജറുസലേമില്‍ പഠനം നടത്തി.
ഇതിനു ശേഷം വീണ്ടും റോമിലേക്ക് പോയി. റോമിലെ ഏറ്റവും പ്രശസ്തമായ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആത്മീയതയില്‍ മാസ്റ്റേഴ്‌സ് പാസ്സായി. തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ഒരു സാധാരണ ഇടവകയില്‍ വൈദികനായി രണ്ടു വര്‍ഷം സേവനം അനുഷ്ഠിച്ച ശേഷമാണ് വീണ്ടും സഭാ അധികാരികളുടെ നിര്‍ദേശപ്രകാരം റോമിലേക്ക് തിരിച്ചു പോയത്.

അപ്പോഴാണ് മാതാപിക്കളുടെ ആകസ്മികമരണം സംഭവിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ അപ്പനും അമ്മയും മരിച്ചത് ഫാ. ജോര്‍ജ്ജ് പുത്തൂരിനെ തളര്‍ത്തി. പിന്നീട് ഇംഗ്ലണ്ടില്‍ തിരിച്ചെത്തി കാര്‍ഡിഫില്‍ രണ്ടുവര്‍ഷകാലം ജീവിച്ചു. ഇപ്പോള്‍ ഗില്‍ഫോര്‍ഡില്‍ ശുശ്രുഷകള്‍ ചെയ്യുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വളരെയധികം ഊന്നല്‍ കൊടുക്കുന്ന ഫാദര്‍ ജോര്‍ജ് വളരെ പ്രഗത്ഭനായ ഒരു പാചകക്കാരന്‍ കൂടിയാണ്. കാര്‍ഡിഫില്‍ ആദ്യമായി രണ്ടു വര്‍ഷം മുന്‍പുള്ള ക്രിസ്മസ് ദിനത്തില്‍ മലയാളം കുര്‍ബാന അര്‍പ്പിച്ചും ഒട്ടനവധി രാജ്യങ്ങളെ കോര്‍ത്തിണക്കി ഇന്റര്‍ നാഷണല്‍ മാസ്സ് സംഘടിപ്പിച്ചതും ഫാദര്‍ ജോര്‍ജ് കാര്‍ഡിഫ് ജനതയുടെ പ്രശംസ ഏറ്റുവാങ്ങി.
ഇഫ്ടി ആന്റ് മാട്രിക്സ്റീഇംപ്രിന്റിംഗ് പ്രാക്ടീഷണര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ലോകത്തിലെ ആദ്യത്തെ വൈദികന്‍ ആണ് ഫാ. ജോര്‍ജ്ജ് പുത്തൂര്‍. ഇന്ത്യയിലും യുകെയിലും പരിശീലനം നല്‍കുന്ന ഇമോഷണല്‍ ഫ്രീഡം ടെക്നിക് ട്രെയിനര്‍ കൂടിയാണ്. താന്‍സാനിയ, കെനിയ, ഈജിപ്റ്റ്, ഇസ്രായേല്‍, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്റ്, ഫ്രാന്‍സ്, ബെല്‍ജിയം, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.
 
സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. 35 പേരെയാണ് ആകാശച്ചാട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category