1 GBP = 86.00INR                       

BREAKING NEWS

ഉക്രൈന്‍ ടിവി ചാനലിന് നേരെ ആക്രമണം ഉണ്ടായത് റഷ്യന്‍ പ്രസിഡന്റിന്റെ ഡോക്യുമെന്ററി സംപ്രേഷണത്തിന്റെ പ്രഖ്യാപനത്തിന് ശേഷം; 112 ടിവി നെറ്റ് വര്‍ക്കിന് നേരെ ഗ്രനേഡ് പതിച്ചത് വെളുപ്പിന് 3.40ന്; ആക്രമണത്തിന് പിന്നില്‍ ദേശീയ വാദികളെന്ന് ചാനല്‍

Britishmalayali
kz´wteJI³

കീവ്: ഉക്രൈനില്‍ സ്വകാര്യ ടെലിവിഷന്‍ ഓഫീസിന് നേരെ ആക്രമണം. സ്വകാര്യ ടെലിവിഷന്‍ ചാനലായ 112 ടിവി നെറ്റ് വര്‍ക്കിന്റെ വെസ്റ്റേണ്‍ കീവ് ഓഫീസിന് നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും എന്ന അറിയിപ്പിന് പിന്നാലെയാണ് ചാനലിന്റെ ഓഫീസിന് നേരെ ഗ്രനേഡ് ആക്രമണം. പ്രാദേശിക സമയം വെളുപ്പിന് 3.40ഓടെയാണ് ആക്രമണം ഉണ്ടായത്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ ഉടമസ്ഥതയിലുള്ള ചാനലിന് നേരെ നടന്ന ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉക്രൈന്‍ ദേശീയവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് ചാനല്‍ ആരോപിക്കുന്നു.

റഷ്യന്‍ അനുകൂല പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ ടറാസ് കൊസാഖ് 99 ശതമാനം ഓഹരികളും കയ്യാളുന്ന ചാനലിന് നേരെ നടന്ന ആക്രമണം 2014 മുതല്‍ നിലനില്‍ക്കുന്ന റഷ്യന്‍- ഉക്രൈന്‍ സംഘര്‍ഷങ്ങളുടെ ഭാഗമാണ് എന്നാണ് വിലയിരുത്തുന്നത്. ഈ മാസം 21ന് നടക്കുന്ന യുക്രൈന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊസാഖ് മത്സരിക്കുന്നുണ്ട്. ഉക്രൈന്‍ ദേശീയവാദികളില്‍ നിന്നും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായിരുന്നു എന്ന ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന്‍, സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷവും റഷ്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എന്നാല്‍, റഷ്യന്‍ അനുകൂലിയായ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ പുറന്തള്ളി പ്രതിപക്ഷം യുക്രെയ്‌ന്റെ അധികാരം പിടിച്ചെടുത്തതോടെയാണ് റഷ്യയും യുക്രെയ്‌നും തമ്മില്‍ പിണങ്ങിയത്. നിലവിലെ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി സംഭവത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നേരത്തേ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ സെലന്‍സ്‌കിയുടെ സെര്‍വന്റ് ഓഫ് പീപ്പിള്‍ പാര്‍ട്ടിക്കാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം പ്രവചിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന് രണ്ടാം സ്ഥാനമാണ് അഭിപ്രായ സര്‍വേ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category