1 GBP = 93.40 INR                       

BREAKING NEWS

അതി സമ്പന്നരുടെ എണ്ണം കൂടിയതോടെ യുക്തിവാദികളുടെ നാട്ടില്‍ ഭക്തരുടെ എണ്ണവും പെരുകുന്നു; ബുദ്ധമതത്തിനും താവോയിസ്റ്റുകള്‍ക്കും മാത്രമല്ല ഇസ്ലാമിനും ക്രിസ്തുവിശ്വാസത്തിനും മാര്‍ക്കറ്റ് കൂടി; ആരാധനാലയങ്ങള്‍ സ്ഥാപിക്കാനുള്ള അപേക്ഷകളുടെ എണ്ണം കുന്ന് കൂടുന്നു; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യേക യോഗം ചേര്‍ന്ന് മതങ്ങള്‍ സോഷ്യലിസ്റ്റാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ ഇറക്കി

Britishmalayali
kz´wteJI³

ചൈനയിലെ മതങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തെത്തി. ഒരു സോഷ്യലിസ്റ്റ് സമൂഹമായി സ്വയം പരിണമിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് പാര്‍ട്ടി നല്‍കകിയിരിക്കുന്നത്. ചൈനയില്‍ അതിസമ്പന്നരുടെ എണ്ണം കൂടിയതോടെ യുക്തിവാദികളുടെ നാട്ടില്‍ ഭക്തരുടെ എണ്ണവും പെരുകുന്ന അവസ്ഥയാണുള്ളത്. ഇതിന്റെ ഭാഗമായി ബുദ്ധമതത്തിനും താവോയിസ്റ്റുകള്‍ക്കും മാത്രമല്ല ഇസ്ലാമിനും ക്രിസ്തുവിശ്വാസത്തിനും ചൈനയില്‍ മാര്‍ക്കറ്റ് കൂടിയിരിക്കുകയാണ്. ആരാധനാലയങ്ങള്‍ സ്ഥാപിക്കാനുള്ള അപേക്ഷകളുടെ എണ്ണം കുന്ന് കൂടുന്നുണ്ട്.

ഇതിനെ തുടര്‍ന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി പ്രത്യേക യോഗം ചേര്‍ന്ന് മതങ്ങള്‍ സോഷ്യലിസ്റ്റാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത്. ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സിന്റെ (സിപിപിസിസി) ഒരു നാഷണല്‍ കമ്മിറ്റി യോഗം കഴിഞ്ഞതിന് ശേഷമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്തെ ആരാധനാലയങ്ങളുടെ മാനേജ്‌മെന്റ് നിര്‍വഹിക്കുന്നത് സിപിപിസിസിയാണ്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ ഏറ്റവും ശക്തനായ അംഗമായ വാന്‍ഗ് യാന്‍ഗിന്റെ നേതൃത്വത്തിലാണ് ഈ യോഗം ചേര്‍ന്നിരിക്കുന്നത്.

ബുദ്ധ-താവോയിസ്റ്റ് ആരാധനാലയങ്ങള്‍ പാര്‍ട്ടിയുടെ ഇത്തരം നിര്‍ദ്ദേശം ലഭിച്ച സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. സമീപകാലത്തായി ഇത്തരം ആരാധനാലയങ്ങളിലേക്ക് കൂടുതല്‍ വിശ്വാസികള്‍ എത്തുന്ന പ്രവണത ശക്തമായതിനെ തുടര്‍ന്നാണിത്.ചൈനീസ് സമ്പന്നരിലെ ഒരു ഭാഗം അടുത്ത കാലത്ത് ആത്മീയകാര്യങ്ങളില്‍ കടുത്ത താല്‍പര്യം പ്രകടിപ്പിക്കുന്നതില്‍ രാജ്യത്തെ ഔദ്യോഗിക എത്തീസ്റ്റ് പാര്‍ട്ടി കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് എത്തീസ്റ്റ് പാര്‍ട്ടി നേരത്തെ തങ്ങളുടെ അംഗങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പേകിയിരുന്നു.

ചൈനയില്‍ ചര്‍ച്ചുകളുടെ മാനേജ്‌മെന്റ് തലവേദന പിടിച്ച കാര്യമാണ്. ചൈന പോപ്പിനെ തുറന്നെതിര്‍ക്കുന്നതിനാലാണിത്. കത്തോലിക്കാ ചര്‍ച്ചുകളിലെ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള അധികാരം പോപ്പിനാണെന്നത് ചൈനയ്ക്ക് ദഹിക്കുന്ന കാര്യമല്ല.ഇതിനാല്‍ ഇതിന് മേല്‍ ചൈന കടുത്ത നിയന്ത്രണമാണേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സമീപകാലത്ത് വത്തിക്കാന്‍ നിയമിച്ച ചില ബിഷപ്പുമാരെ അംഗീകരിക്കാന്‍ ചൈന തയ്യാറായിരുന്നു.നിലവില്‍ മതഭക്തരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സന്തോഷമില്ലെന്നാണ് ഇത് സംബന്ധിച്ച കടുത്ത നിര്‍ദ്ദേശങ്ങള്‍ മതങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയതിലൂടെ വ്യക്തമായിരിക്കുന്നതെന്ന അഭിപ്രായവും ശക്തമാണ്. രാജ്യസ്‌നേഹവും സോഷ്യലിസവും വളര്‍ത്തുന്നതിനുള്ള ചില മൂല്യങ്ങള്‍ മതപരമായ ആചാരങ്ങളില്‍ ഏര്‍പ്പെടുത്തണമെന്ന ഉത്തരവ് പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുകയാണ്.

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഔദ്യോഗികമായി യുക്തിവാദത്തെയാണ് പിന്തുണക്കുന്നത്. എന്നാല്‍ കണ്‍ഫ്യൂഷനിസം, താവോയിസം തുടങ്ങിയ മതചിന്തകളുടെ തൊട്ടിലില്‍ കിടന്നാണ് നൂറ്റാണ്ടുകളോളം ചൈനീസ് സംസ്‌കാരം രൂപ്പെട്ട് വന്നത്.പിന്നീട് വന്ന ബുദ്ധിസവും ചൈനീസ് സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.ചൈനീസ് സമൂഹത്തില്‍ നല്ലൊരു ശതമാനം ബുദ്ധമതക്കാരാണ്. 1949ല്‍ പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന രൂപീകരിച്ചതിന് ശേഷം ബുദ്ദമതത്തിന് മേല്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്.ഏഴാം നൂറ്റാണ്ടിലാണ് ചൈനയില്‍ ക്രിസ്തുമതമെത്തിയത്.

തുടര്‍ന്ന് പില്‍ക്കാലത്ത് രാജ്യത്ത് നിന്നും ക്രിസ്തുമതം തുടച്ച് മാറ്റപ്പെട്ടിരുന്നു. പിന്നീട് ഫോറിന്‍ മിഷനറിമാര്‍ വീണ്ടും പ്രചരിപ്പിക്കുകയായിരുന്നു. ക്രിസ്തമതവും തീര്‍ത്തും പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്. ഇതിന് വഴങ്ങാത്ത നിരവധി ചര്‍ച്ചുകള്‍ സമീപകാലത്ത് ചൈനയില്‍ സര്‍ക്കാര്‍ തന്നെ തകര്‍ത്തിരുന്നു.എഡി 651ലാണ് ചൈനയില്‍ ഇസ്ലാം മതമെത്തിയത്. ലോകമെങ്ങും പടരുന്ന ഇസ്ലാമിക തീവ്രവാദത്തെ ചൈനയില്‍ തലപൊക്കാന്‍ പറ്റാത്ത വിധത്തില്‍ ഈ മതവിശ്വാസത്തിന് മേലും ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നു. മതപരമായ ആചാരങ്ങള്‍ക്ക് മേല്‍ പോലും നിയന്ത്രണമുണ്ട്.

നിരവധി മോസ്‌കുകള്‍ സര്‍ക്കാര്‍ സമീപകാലത്ത് തകര്‍ത്തിരുന്നു.യഹൂദമതം ചൈനയില്‍ എഡി 618നും 907നും ഇടയില്‍ എത്തി.ബുദ്ധമതം എത്തിയ കാലത്ത് തന്നെ ചൈനയില്‍ ഹിന്ദുമതവുമെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍
നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍