1 GBP = 86.00INR                       

BREAKING NEWS

സ്ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ചുകയറ്റിയതിന് പിന്നാലെ ഹോട്ടലിനുള്ളിലുള്ളവരെ വെടിവെച്ച് കൊന്നത് തോക്കുധാരികളായ നാലുപേര്‍; സോമാലിയയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ വിദേശികളും; അല്‍ ഷബാബ് ഉത്തരവാദിത്തം ഏറ്റെടുത്ത ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക ഹൊഡാന്‍ നലായെ ഉള്‍പ്പെടെ മൂന്ന് മാധ്യമപ്രവര്‍ത്തകരും

Britishmalayali
kz´wteJI³

മൊഗാദിഷു: സൊമാലിയയില്‍ വെള്ളിയാഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത് വിദേശികളുള്‍പ്പെടെ 26 പേര്‍. 59 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ സൊമാലിയയിലെ കിസ്മായോ നഗരത്തിലുള്ള അസാസേ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടലിനുള്ളിലേക്ക് ചാവേര്‍ ഇടിച്ചുകയറ്റുകയും പിന്നാലെ തോക്കുധാരികളായ നാലുപേര്‍ ഉള്ളില്‍ക്കടന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ അല്‍-ഷബാബ് ഏറ്റെടുത്തു.

കൊല്ലപ്പെട്ടവരില്‍ കെനിയ, ടാന്‍സാനിയ, യു.എസ്., ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരുള്ളതായി സൊമാലിയയിലെ അര്‍ധസ്വയംഭരണമേഖലയായ ജുബാലന്‍ഡിന്റെ പ്രസിഡന്റ് അഹമ്മദ് മുഹമ്മദ് ഇസ്ലാം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട്. കിസ്മായോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൊമാലിയന്‍ മാധ്യമപ്രവര്‍ത്തക സംഘടന അറിയിച്ചത്. സൊമാലിയയില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന ആദ്യ മാധ്യമപ്രവര്‍ത്തകരാണ് ഇവരെന്നാണ് സംഘടന അറിയിച്ചത്. രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ഹൊഡാന്‍ നലായെയും ഭര്‍ത്താവും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മുന്‍ മന്ത്രിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നെന്ന് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക രാഷ്ട്രീയ, ഗോത്രനേതാക്കള്‍ ഹോട്ടലില്‍ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു ആക്രമണം. പൊലീസ് യൂണിഫോം ധരിച്ചാണ് അക്രമികള്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹോട്ടലിനുള്ളിലുണ്ടായിരുന്നവരെ 12 മണിക്കൂറോളം ഭീകരര്‍ ബന്ദിയാക്കി. ഭീകരരും സുരക്ഷാഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടല്‍ ശനിയാഴ്ച രാവിലെയാണ് അവസാനിച്ചത്. നാലുഭീകരരെയും വധിച്ചതായി സൈനികവക്താവ് മുഹമ്മദ് അബ്ദിവെലി പറഞ്ഞു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി സോമാലിയയില്‍ ശക്തമായ സാന്നിധ്യമാണ് ഭീകരസംഘടനയായ അല്‍ ഷബാബ്. അല്‍ ഖായിദയോട് ആഭിമുഖ്യം പ്രഖ്യാപിച്ചിട്ടുള്ള അല്‍ ഷബാബ് സൊമാലിയന്‍ സര്‍ക്കാരിനെതിരേ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. എന്നാല്‍, കിസ്മായോയില്‍നിന്ന് 2012-ല്‍ ഷബാബിനെ തുരത്തിയതിനുശേഷം താരതമ്യേന ശാന്തമായിരുന്നു ആ നഗരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category