1 GBP = 94.40 INR                       

BREAKING NEWS

അമ്മയുടെ മുലകള്‍ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും ഇല്ലാതെ സദാചാര തിട്ടൂരങ്ങളുമായി ആക്രോശിക്കുന്നവര്‍, മനുഷ്യരിലോ മൃഗങ്ങളിലോ പെട്ടവരാണ് എന്ന തോന്നല്‍ എനിക്കില്ല; ഞാനും മൂന്നുവയസ്സുള്ള മോനും ഒരുമിച്ച് കുളിക്കുന്നു എന്നത് കേള്‍ക്കുമ്പോള്‍ അമ്മയുടെ നഗ്‌നത മകന് കാണാന്‍ നിഷിധമാണ് എന്നു പോലും ചിന്തിക്കുന്ന് നികൃഷ്ടമനസ്സ്; ജോമോള്‍ ജോസഫ് വീണ്ടും വൈറല്‍

Britishmalayali
kz´wteJI³

=കൊച്ചി: 'ഞാനും മൂന്നുവയസ്സുള്ള മോനും ഒരുമിച്ച് കുളിക്കുന്നു എന്നത് കേള്‍ക്കുമ്പോള്‍ പോലും അത് ദഹിക്കാതിരിക്കുകയും, അമ്മയുടെ നഗ്‌നത മകന് കാണാന്‍ നിഷിധമാണ് എന്നുപോലും ചിന്തിക്കുന്ന നികൃഷ്ടമനസ്സുകളുള്ള മലയാളികള്‍ ധാരാളമുണ്ട്'; ജോമോള്‍ ജോസഫ് വീണ്ടും സോഷ്യല്‍ മീഡിയയിലെ കടപ സദാചാരം ചര്‍ച്ചയാക്കുകയാണ്. പലതും തുറന്നെഴുതി സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ മോഡലാണ് ജോമോള്‍ ജോസഫ്. ജോമോളുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വൈറലാണ്. അമ്മയുടെ നഗ്നത മകള്‍ കണ്ടാല്‍ എന്താണ് കുഴപ്പം എന്നാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

അമ്മയുടെ മുലകള്‍ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും ഇല്ലാതെ, സദാചാര തിട്ടൂരങ്ങളുമായി ആക്രോശിക്കുന്നവര്‍, മനുഷ്യരിലോ മൃഗങ്ങളിലോ പെട്ടവരാണ് എന്നതോന്നല്‍ എനിക്കില്ല. അമ്മയുടെ ശരീരത്തില്‍ നിന്നുതന്നെയാണ് മനുഷ്യ ശരീരങ്ങളെകുറിച്ച് ഏതൊരു കുട്ടിയും അറിവ് നേടി തുടങ്ങേണ്ടത്.-ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
അമ്മയുടെ നഗ്‌നത മൂന്നുവയസ്സുള്ള മകന്‍ കണ്ടാല്‍ തകര്‍ന്നടിയുന്ന സദാചാരബോധം

ഞാനും എന്റെ മൂന്നുവയസ്സുള്ള മോനും ഒരുമിച്ച് കുളിക്കുന്നു എന്നത് കേള്‍ക്കുമ്പോള്‍ പോലും അത് ദഹിക്കാതിരിക്കുകയും, അമ്മയുടെ നഗ്‌നത മകന് കാണാന്‍ നിഷിധമാണ് എന്നുപോലും ചിന്തിക്കുന്ന നികൃഷ്ടമനസ്സുകളുള്ള മലയാളികള്‍ ധാരാളമുണ്ട് എന്ന അറിവ് എന്നില്‍ ഞെട്ടലുളവാക്കുന്നു. ഒന്‍പത് മാസം വളര്‍ച്ചയെത്തിയ കുട്ടിക്ക് ലൈംഗിക വികാരചിന്തള്‍ വരുമെന്ന് ഫേക്ക് ഐഡിയില്‍ വന്ന് രോദിച്ച് തെറിവിളിക്കുന്നു ഒരു മഹാന്‍ ഇവനൊക്കെയല്ലേ മാസങ്ങള്‍ വളര്‍ച്ചയുള്ള കുട്ടികളെ ലൈംഗികഭ്രാന്ത് തീര്‍ക്കാനായി ഉപയോഗിക്കുന്നത് ഇത്രയും വികലമായ അറിവ് ഈ പടുജന്മങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയത് ഏത് മതത്തിന്റെ മതപഠന ക്ലാസ്സില്‍ നിന്നാണ്?

അമ്മയുടെ മുലകള്‍ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും ഇല്ലാതെ, സദാചാര തിട്ടൂരങ്ങളുമായി ആക്രോശിക്കുന്നവര്‍, മനുഷ്യരിലോ മൃഗങ്ങളിലോ പെട്ടവരാണ് എന്ന തോന്നല്‍ എനിക്കില്ല. അമ്മയുടെ ശരീരത്തില്‍ നിന്നുതന്നെയാണ് മനുഷ്യ ശരീരങ്ങളെകുറിച്ച് ഏതൊരു കുട്ടിയും അറിവ് നേടി തുടങ്ങേണ്ടത്.

ഇവിടെ കാര്യം കൃത്യമാണ്, സ്വന്തം അമ്മയുടെ ശരീരത്തെ കുറിച്ച് പോലും ബോധവും ബോധ്യവുമില്ലാത്ത പടുജന്മങ്ങള്‍, എന്നും സ്ത്രീകളേയും സ്ത്രീശരീരങ്ങളേയും വേട്ടയാടിക്കൊണ്ടേയിരിക്കും. ഇത്തരം നികൃഷ്ട ജന്മങ്ങളെ ഇനി തിരുത്തുക സാധ്യമല്ല, എന്നാല്‍ വളര്‍ന്നു വരുന്ന തലമുറക്കെങ്കിലും ലൈംഗിക വിദ്യാഭ്യാസം നല്‍കാനായാല്‍, അടുത്ത തലമുറയെങ്കിലും ലൈംഗിക ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കിടന്ന് കൈകാലുകള്‍ ഇട്ടടിച്ച് നരകിക്കേണ്ടി വരില്ല.. സ്ത്രീയുടെ ശരീരങ്ങള്‍ മൂടിപ്പൊതിഞ്ഞ് വെപ്പിക്കാനായി നോക്കുന്നവന്‍, മുണ്ടും മടക്കികുത്തി ഷര്‍ട്ടുമിടാതെ നെഞ്ചും വിരിച്ച് നടക്കാന്‍, യാതൊരു മടിയും നാണക്കേടും വിചാരിക്കാറില്ല എന്നതാണ് വലിയ തമാശ..

If you see somebody running down the street naked every single day, you stop looking up... 
But.. 
Beware of the naked man who offers you his shirt -

നബി - നട്ടെല്ലിനു ബലമില്ലാത്തതുകൊണ്ട്, ഫേക്ക് ഐഡിയില്‍ വന്ന് തെറിവിളിക്കുന്ന തള്ളക്ക് പിറക്കാത്ത മലരുകളെ മുഴുവനും ബ്ലോക്ക് ചെയ്ത് വിടുന്നതാണ്..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category