1 GBP = 92.20 INR                       

BREAKING NEWS

കാസര്‍ഗോഡ് സെന്റര്‍ വച്ച ശേഷം തിരുവനന്തപുരത്തെ സിപിഎം ഗുണ്ടാ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നതില്‍ തന്നെയില്ലേ തട്ടിപ്പ്? ഊരുറപ്പിച്ച് ആര്‍ക്കും കയറാന്‍ കഴിയാത്ത ആയുധപുരയില്‍ പരീക്ഷ എഴുതിയ ഗുണ്ടാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയാല്‍ ആര്‍ക്കാണ് അത്ഭുതം ? ശിവന്‍കുട്ടിയുടെ ഭാര്യമാരെപോലുള്ളവര്‍ ലക്ഷകണക്കിന് തൊഴില്‍ ദാതാക്കളുടെ ഭാവി നിശ്ചയിക്കുന്നതിന് അറുതി വരുത്തേണ്ടതില്ലേ?

Britishmalayali
ഷാജന്‍ സ്‌കറിയ

ഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും 150 രൂപ പോലും ഉണ്ടാക്കാന്‍ നിവൃത്തിയില്ലാത്ത ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഒരു സര്‍ക്കാര്‍ ഉദ്യോഗം എന്ന് പറയുന്നത് ലോട്ടറിയടിക്കുന്നതിന് തുല്യമാണ്. ഏതെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാസം 10,000 രൂപാ ശമ്പളത്തില്‍ ജോലി ലഭിച്ചാല്‍ പോലും ഭാഗ്യമായി കരുതുന്ന സാഹചര്യത്തില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കുക എന്നത് എങ്ങനെയാണ് ലോട്ടറി അല്ലാതാകുന്നത്.

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഒരു തസ്തികയ്ക്കായി അപേക്ഷിക്കുമ്പോള്‍ അവരില്‍ ഏറ്റവും മിടുക്കര്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടി അത് രാഷ്ട്രീയ സാഹചര്യം മൂലം അനര്‍ഹര്‍ക്ക് ലഭിക്കാതിരിക്കുന്നതിന് വേണ്ടി ഭരണഘടന നല്‍കുന്ന തുല്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഭരണഘടനാ പദവിയോടു കൂടി പബ്ലിക്ക് സര്‍വീസ് കമ്മീഷ് ഭരണഘടനാ വിദഗ്ദ്ധര്‍ രൂപം നല്‍കിയത്. അതായത് നമ്മുടെ രാജ്യത്തെ ഭരിക്കുന്നതിനുള്ള ജനാധിപത്യ സംവിധാനം എന്തോ അതിന് എത്രമാത്രം അധികാരമുണ്ടോ അത്രയും തന്നെ സ്വതന്ത്രമായ അധികാരം പിഎസ്സിക്കുമുണ്ട്.

നമ്മുടെ സര്‍ക്കാരുകളും നിയമ നിര്‍മ്മാണ സഭകളും രാജ്യത്തെ നിയമങ്ങളുണ്ടാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും ബാധ്യതപ്പെട്ടപ്പോള്‍ രാജ്യത്തെ സര്‍ക്കാര്‍ നിയമനങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി ലഭിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും വേറിട്ടൊരു പിഎസ്സിക്ക് വിഭാവന ചെയ്തത്. നിര്‍ഭാഗ്യവശാല്‍ പിഎസ് സിയും യുപിഎസ്സിയും ഇപ്പോള്‍ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാര്‍ തന്നെയാണ്. പിഎസ് സിയും യുപിഎസ് സിയും ഭരണഘടനാപരമായ പദവിയുള്ള പ്രസ്ഥാനങ്ങളായി നിലനിര്‍ത്തിയത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അനര്‍ഹമായി ലഭിക്കാതിരിക്കുന്നതിന് വേണ്ടിയാണ്.

അതുകൊണ്ടാണ് എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും കൃത്യമായ ടെസ്റ്റ് ഏര്‍പ്പെടുത്തിയതും ആ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം അര്‍ഹരായവര്‍ക്ക് ജോലി കൊടുക്കുന്ന സമ്പദായം ആരംഭിച്ചതും. പണ്ട് പിഎസ് സി യുപിഎസി നിയമനങ്ങളില്‍ അഭിമുഖം ഒരു നിര്‍ണായക ഘടകമായിരുന്നു. എന്നാല്‍ അഭിമുഖത്തിന്റെ പേരില്‍ അനര്‍ഹര്‍ ജോലിയില്‍ പ്രവേശിക്കാന്‍ തുടങ്ങിയതോടു കൂടി അതവസാനിപ്പിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തരം മുന്‍കരുതലുകള്‍ ഒന്നും പിഎസ്സിയുടെ തുല്യത എന്ന പദവിയെ കാക്കുന്നില്ല എന്ന് വേണം കരുതാന്‍. പിഎസ് സി നിയമനങ്ങള്‍ മുഴുവന്‍ സ്വന്തക്കാര്‍ക്ക് വേണ്ടിയാണ് എന്നും താല്‍പര്യങ്ങള്‍ സംരക്ഷിച്ചുമാണ് എന്നും ആരും ഉയര്‍ത്തുന്നില്ല.

എന്നാല്‍ പഴുതുകളുണ്ടാക്കി ചിലരെയെങ്കിലും പിഎസ്സി തസ്തികകളില്‍ തിരുകി കയറ്റുന്നുണ്ട് എന്ന് ആരെങ്കിലും ആരോപിച്ചാല്‍ ഇന്നലെ പുറത്ത് വന്ന വിവരങ്ങള്‍ അത് ശരിവെക്കുകയാണ്. എങ്ങനെയാണ് പിഎസ് സിയുടെ ടെസ്റ്റ് അട്ടി മറിക്കുന്നത് എന്ന ചോദ്യം ചിലരെങ്കിലും ഉയര്‍ത്തുന്നുണ്ട്. പിഎസ് സിയുടെ അംഗങ്ങളാണ് പിഎസ് സിയുടെ പരമാധികാരികള്‍. 23 അംഗങ്ങളാണ് കേരളാ പിഎസ്സിക്കുള്ളത്. ഈ 23 അംഗങ്ങളും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളാണ് എന്നോര്‍ക്കുക. ഏത് പാര്‍ട്ടി ഭരിക്കുന്നുവോ ആ പാര്‍ട്ടിയുടെ ഘടക കക്ഷികള്‍ക്ക് പിഎസ് സി അംഗങ്ങളെ വീതിച്ചു കൊടുക്കുന്നിടത്ത് തുടങ്ങുകയാണ് ഈ അഴിമതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category