1 GBP = 93.40 INR                       

BREAKING NEWS

15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാന്‍സര്‍ ബാധിച്ചാല്‍ ചികിത്സ മാത്രമല്ല ഭക്ഷണവും വിദ്യാഭ്യാസവും സൗജന്യം; മുംബൈയില്‍ ടാറ്റ ഹോസ്പിറ്റല്‍ തുടങ്ങിയ ചാരിറ്റി കഴിഞ്ഞ വര്‍ഷം മാത്രം ആശ്വാസമേകിയത് 2800 കാന്‍സര്‍ ബാധിതരായ കുരുന്നുകള്‍ക്ക്; ആശുപത്രി മുതലാളിമാരുടെ കൊള്ളയുടെയും വഞ്ചനയുടെയും കഥകള്‍ കേള്‍ക്കുന്നതിനിടയില്‍ ഇതാ സുന്ദരമായ ഒരു വാര്‍ത്ത

Britishmalayali
kz´wteJI³

ന്ത്യയിലെ ഏറ്റവും മുന്‍നിരയിലുള്ള കാന്‍സര്‍ കെയര്‍ സെന്ററാണ് മുംബൈയിലെ ടാറ്റ മെമോറിയല്‍ ഹോസ്പിറ്റല്‍. ഇപ്പോഴിതാ ഈ സ്വകാര്യ ആശുപത്രിയുടെ കിരീടത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെട്ടിരിക്കുന്നു. ഇത് പ്രകാരം 2018ല്‍ ഈ ആശുപത്രി കാന്‍സര്‍ ബാധിച്ച 2800കുട്ടികള്‍ക്കായി ചാരിറ്റി ഇനത്തില്‍ ചെലവഴിച്ചിരിക്കുന്നത് 35 കോടി രൂപയാണ്. ആശുപത്രി ആരംഭിച്ച പ്രത്യേക ചാരിറ്റി പ്രോഗ്രാം അനുസരിച്ച് 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാന്‍സര്‍ ബാധിച്ചാല്‍ ചികിത്സ മാത്രമല്ല ഭക്ഷണവും വിദ്യാഭ്യാസവും സൗജന്യമായി ലഭ്യമാക്കുന്നതാണ്.

ചികിത്സാ രംഗത്ത് ആശുപത്രി മുതലാളിമാരുടെ കൊള്ളയുടെയും വഞ്ചനയുടെയും കഥകള്‍ കേള്‍ക്കുന്നതിനിടയില്‍ ഇതാ സുന്ദരമായ ഒരു വാര്‍ത്തയെത്തിയിരിക്കുന്നു. 2017ല്‍ ഈ വകയില്‍ ഈ ആശുപത്രി ചെലവാക്കിയിരുന്നത് 20 കോടി രൂപ മാത്രമായിരുന്നുവെന്നറിയുമ്പോഴാണ് ഇത് സംബന്ധിച്ച വര്‍ധനവ് വ്യക്തമാകുന്നത്. 2009ലായിരുന്നു ഈ ആശുപത്രി ഇത് സംബന്ധിച്ച പരീക്ഷണം ആരംഭിച്ചിരുന്നത്. ഇതിനായി അന്ന് ഹോസ്പിറ്റലിലെ പീഡിയാട്രിക് കാന്‍സര്‍ ഡിപ്പാര്‍ട്ട്‌മെന്റ് 60 ലക്ഷം രൂപയായിരുന്നു സമാഹരിച്ചിരുന്നത്. 15 വയസിന് താഴെ പ്രായമുള്ളവരും കാന്‍സര്‍ ബാധിച്ചവരുമായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

ഇവിടുത്തെ പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റിന് ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന 50ല്‍ അധികം ടീം അംഗങ്ങളുണ്ട്. കാന്‍സര്‍ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ മാത്രമല്ല ഭക്ഷണം, പഠനാവശ്യങ്ങള്‍ പോലും തികച്ചും സൗജന്യമായി ഇവര്‍ ലഭ്യമാക്കി വരുന്നുണ്ട്. ഇത്തരം കുട്ടികള്‍ക്ക് താമസം, യാത്ര, ന്യൂട്രീഷ്യണല്‍ സപ്ലിമെന്റുകള്‍, തുടങ്ങിയവക്ക് വേണ്ടി വരുന്ന ചെലവ് പോലും ഇവരാണ് നല്‍കി വരുന്നത്. ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ ഇത്തരം സൗജന്യ സഹായം കുട്ടികള്‍ക്ക് ലഭ്യമാക്കി വരുന്നുണ്ട്. ഇവര്‍ ചികിത്സ ഉപേക്ഷിച്ച് പോകാതിരിക്കാനാണ് സമസ്ഥ മേഖലകളിലും സൗജന്യ സഹായം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ പിന്തുണയേകുന്നതിലൂടെ കാന്‍സര്‍ ചികിത്സ ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം 20 ശതമാനത്തില്‍ നിന്നും നാല് ശതമാനമാിയ കുറയ്ക്കാനായെന്നാണ് പീഡിയാട്രിക് ബ്ലഡ് ആന്‍ഡ് കാന്‍സര്‍ മെഡിക്കല്‍ ജേര്‍ണലില്‍ എഴുതിയ ലേഖനത്തിലൂടെ പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍മാരും റിസര്‍ച്ചര്‍മാരും വെളിപ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്നവരിലെ കാന്‍സറുകളില്‍ ഭൂരിഭാഗവും നിയന്ത്രിക്കാന് മാത്രം സാധിക്കുമ്പോള്‍ ചെറിയ കുട്ടികളിലെ കാന്‍സര്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാനാവുമെന്നതിനാലാണ് ഹോസിപിറ്റല്‍ ഇത്രയും തുക ഈ ചാരിറ്റിക്കായി നീക്കി വച്ചിരിക്കുന്നതെന്നാണ് ടാറ്റ മെമോറിയല്‍ സെന്ററിലെ ഡയറക്ടറായ ഡോ. എസ്ഡി ബനാവാലി പറയുന്നത്.

കാന്‍സര്‍ ചികിത്സ തേടിയെത്തുന്ന ഓരോ കുട്ടിക്കും കുടുംബപശ്ചാത്തലം നോക്കാതെ പൂര്‍ണമായ പിന്തുണ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി 2009ല്‍ ഇവിടെ ഇംപ്രൂവിങ് പീഡിയാട്രിക് കാന്‍സര്‍ കെയര്‍ ആന്‍ഡ് ട്രീറ്റ് മെന്റ് അഥവാ ഇംപാട്ക് സ്ഥാപിക്കുകയായിരുന്നു. കോര്‍പറേറ്റ് ഹൗസുകള്‍, വ്യക്തികള്‍, പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകള്‍ പോലുള്ള വിവിധ ഉറവിടങ്ങളില്‍ നിന്നാണ് ഇതിനുള്ള ഫണ്ടുകള്‍ ശേഖരിക്കുന്നതെന്നാണ് ഇംപാക്ടിന്റെ ഫൗണ്ടേഷന്‍ സെക്രട്ടറിയായ ശാലിനി ജാതിയ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category