1 GBP = 86.00INR                       

BREAKING NEWS

മനസു പറയുന്ന യാത്രകള്‍ക്കും സാഹസികതകള്‍ക്കും എപ്പോഴും തയ്യാര്‍! കാരുണ്യത്തിന്റെ ചിറകു വിടര്‍ത്തി പറക്കുവാന്‍ സതാംപ്ടണിലെ ജോജി ജോസഫും ഉണ്ടാകും

Britishmalayali
രശ്മി പ്രകാശ്

യാത്രകളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. എന്നാല്‍ ആഗ്രഹിക്കുന്ന പല സ്ഥലങ്ങളിലും യാത്ര പോകാന്‍ നമുക്ക് സാധിക്കാറില്ല എന്നതാണ് സത്യം. ആഗ്രഹിക്കുന്ന യാത്രകള്‍ മാത്രമല്ല മറ്റു പല സാഹസികതകളും മനസു പറയുന്നപോലെ ചെയ്തു. ഇപ്പോഴിതാ ആകാശത്തില്‍ നിന്ന് ഭൂമിയിലേക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിടര്‍ത്തിയൊരു യാത്രക്ക് തയ്യാറാകുകയാണ് സൗത്താംപ്ടണില്‍ നിന്നുള്ള ജോജി ജോസഫ്. 2019ല്‍ സ്‌കൈ ഡൈവിംഗ് നടത്താന്‍ ജോജി പദ്ധതിയിട്ടിരുന്നപ്പോഴാണ്, സുഹൃത്തായ ജോബിന്‍ മാത്യു ബ്രിട്ടീഷ് മലയാളി ചാരിറ്റി സ്‌കൈ ഡൈവിങ്ങിനെക്കുറിച്ചും അതിന്റെ ഉദ്ദേശ ശുദ്ധിയെക്കുറിച്ചും പറയുന്നത്.

അങ്ങനെയാണ് സുഹൃത്തുക്കളായ ജോജിയും ജോബിനും കിരണും ഒരുമിച്ചു സ്‌കൈ ഡൈവിങ് ചെയ്യാന്‍ തീരുമാനിക്കുന്നത്. റോംസിയില്‍ സെന്റിനല്‍ കെയറിന്റെ ലേണിങ് ഡിസബിലിറ്റി സെന്ററില്‍ സീനിയര്‍ നഴ്സായി ജോലി ചെയ്യുന്ന ജോജി യാത്രകള്‍ മാത്രമല്ല ട്രെക്കിംങ്ങും, പര്‍വതാരോഹണവും ഏറെ ഇഷ്ടപ്പെടുന്നു. ബെന്‍ നെവിസ്, സ്നോഡോണിയ, പീക്ക് ഡിസ്ട്രിക്റ്റ് തുടങ്ങിയവ യുകെയിലെ മിക്ക കൊടുമുടികളിലും ജോജി പോയിട്ടുണ്ട്. അത് മാത്രമല്ല മധ്യ യൂറോപ്പിലെ ആല്‍പ്സിലും, ഇന്ത്യയിലെ ഹിമാലയത്തിലെയും വിവിധ കൊടുമുടികളില്‍ ജോജി തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെയുള്ള ആല്‍പൈന്‍ പര്‍വതനിരകളില്‍ ചുറ്റിയുള്ള കാര്‍, ബൈക്ക് യാത്രകള്‍ ഇഷ്ടപ്പെടുന്ന ജോജി ചില സമയങ്ങളില്‍ യൂറോപ്യന്‍ റോഡ് യാത്രകളും നടത്താറുണ്ട്. സൗത്താംപ്ടണ്‍ ഹാര്‍ലി ഡേവിഡ്സണ്‍ ക്ലബ് മെമ്പര്‍ കൂടിയാണ് ജോജി. യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ ഇന്ത്യയിലെ അംഗമെന്ന നിലയില്‍ ജോജി ചില സമയങ്ങളില്‍ ഹിമാലയത്തില്‍ ട്രെക്കിംഗ് നടത്താറുണ്ട്. സമീപകാലത്ത് സാര്‍ പാസ് ട്രെക്കിംഗ് പര്യവേഷണം നടത്തി 14000 അടി കയറി കൊടുമുടിയിലെത്തിയിരുന്നു.
ഏഷ്യയിലെ ഏറ്റവും മികച്ച പാരാഗ്ലൈഡിംഗ് സ്ഥലമായ പാരാഗ്ലൈഡിംഗ് ബീര്‍ ബില്ലിംഗിലും, കുളുവിലെ ഷോലാങ് താഴ്വരയിലും പാരാഗ്ലൈഡിങ് ചെയ്യാനുള്ള ഭാഗ്യം ജോജിക്ക് ഉണ്ടായിട്ടുണ്ട്. കഴിയുന്നത്ര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുക, പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പുതിയ ആളുകളെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തെ ചേര്‍ത്തു പിടിച്ചു മുന്നോട്ടു പോകുന്ന ജോജിക്ക് സ്‌കൈഡൈവിങ് വെറുമൊരു സാഹസികത മാത്രമല്ല. പാവപ്പെട്ട നഴ്സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കേണ്ടത് ഒരു നഴ്സ് ആയ തന്റെ കടമയാണെന്ന് ജോജി ഉറച്ചു വിശ്വസിക്കുന്നു. കോട്ടയം, പാലായില്‍ നിന്ന് വന്ന ജോജി, ഭാര്യ ജിബിയോടും മൂന്നു വയസ്സുകാരി മകള്‍ ആന്‍ഡ്രിയയോടുമൊപ്പം യുകെയില്‍ സൗത്താംപ്ടണില്‍ ആണ് താമസിക്കുന്നത്.
2000 പൗണ്ട് ആണ് ഈ ഉദ്യമത്തിലൂടെ ജോജി ലക്ഷ്യമിടുന്നത്. പ്രിയപ്പെട്ട വായനക്കാരോടും സ്നേഹിതരോടും ഈ തുക സമാഹരിക്കാന്‍ തന്നെ സഹായിക്കണം എന്ന പ്രാര്‍ത്ഥന മാത്രമാണ് ജോജിയുടെ മനസ്സില്‍.
സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. 37 പേരെയാണ് ആകാശച്ചാട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category