1 GBP = 86.00INR                       

BREAKING NEWS

സിക്ക് ലീവ് നിയമത്തില്‍ പൊളിച്ചെഴുത്ത്: ആഴ്ചയില്‍ 118 പൗണ്ട് കിട്ടാത്തവര്‍ക്കും സിക്ക് ലീവ് നല്‍കുന്നത് പരിഗണനയില്‍; പാര്‍ട്ട് ടൈം ജോലിക്കാര്‍ക്കും സിക്ക് പേ ലഭിച്ചേക്കും

Britishmalayali
kz´wteJI³

യുകെയിലെ കുറഞ്ഞ ശമ്പളം ലഭിക്കുന്ന രണ്ട് മില്യണ്‍ തൊഴിലാളികള്‍ക്ക് സിക്ക് പേ ലഭിക്കുന്ന വിധത്തില്‍  രാജ്യത്തെ സിക്ക് ലീവ് നിയമത്തില്‍ കാര്യമായ പൊളിച്ചെഴുത്ത് വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ആഴ്ചയില്‍ 118 പൗണ്ട് കിട്ടാത്തവര്‍ക്കും സിക്ക് ലീവ് നല്‍കുന്ന കാര്യമാണ് പരിഗണിച്ച് വരുന്നത്. പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ക്കും ഇനി സിക്ക് പേ ലഭിച്ചേക്കും. രോഗം വരുന്നതിനെ തുടര്‍ന്ന് ലീവെടുത്താലും ലഭിക്കുന്ന ഈ ശമ്പളം സ്റ്റാറ്റിയൂട്ടറി സിക്ക് പേ അഥവാ എസ്എസ്പി എന്നാണ് അറിയപ്പെടുന്നത്. ഇതിനായി നിലവിലുള്ള നിബന്ധനകളില്‍ ഇളവ് വരുത്താനും കൂടുതല്‍ പേര്‍ക്ക് എസ്എസ്പി ലഭ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇതിലൂടെ സിക്ക് ലീവിന് ശേഷം ജോലിയിലേക്ക് മടങ്ങി വരുന്നവര്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.. ഇത് സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ ഗവണ്‍മെന്ററ് ഇന്ന് മുതലാണ് ആരംഭിക്കുന്നത്. ഡിസ്എബിലിറ്റി അല്ലെങ്കില്‍ മോശപ്പെട്ട ആരോഗ്യ അവസ്ഥകള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അവരുടെ കഴിവുകളിലെത്തുന്നതിന് തടസമായി നില്‍ക്കുന്ന കാര്യങ്ങള്‍ എടുത്ത് മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് സിക്ക് ലീവില്‍ അഴിച്ച് പണി നടത്തുന്നതെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വിശദീകരിച്ചിരിക്കുന്നത്. 

നിലവില്‍ എസ്എസിപ ലഭിക്കുന്നതിന് തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ചുരുങ്ങിയത് 118 പൗണ്ടെങ്കിലും ശമ്പളം ലഭിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. ഈ പരിധി എല്ലാ ടാക്സ് വര്‍ഷത്തിലും പുനരവലോകനത്തിന് വിധേയാക്കാറുണ്ട്. പുതിയ പരിഷ്‌കാരം ഫ്രീലാന്‍സില്‍ ജോലി ചെയ്യുന്ന ഗിഗ് വര്‍ക്കര്‍മാര്‍ അല്ലെങ്കില്‍ ഷോര്‍ട്ട് ടേം കോണ്‍ട്രാക്ടുകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് ഗുണകരമാകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. ഇത് സംബന്ധിച്ച കണ്‍സല്‍ട്ടേഷന്‍ യുകെയിലെ ലേബര്‍ മാര്‍ക്കറ്റിന്റെ അയവിനെ വിലകുറച്ച് കാണുന്നതല്ലെന്നാണ് ഡിപ്പാര്‍ട്ട്മെന്റ്  ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് പറയുന്നത്.

യുകെയിലെ 1.1 മില്യണ്‍ പേരെ ഗിഗ് എക്കണോമി വര്‍ക്കര്‍മാരായാണ് പരിഗണിച്ച് വരുന്നത്. ഇവര്‍ക്ക് സിക്ക് പേ അല്ലെങ്കില്‍ ഹോളിഡേ തീരെ ലഭിക്കാത്തതോ അല്ലെങ്കില്‍ പേരിന് മാത്രം ലഭിക്കുന്നതോ ആയ അവസ്ഥയാണുള്ളത്. പുതിയ പരിഷ്‌കരണങ്ങളിലൂടെ ഇത്തരക്കാര്‍ക്ക് ഗുണമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്. സ്റ്റാറ്റിയൂട്ടറി സിക്ക് പേ കൂടുതല്‍ അയവുള്ളതാക്കി മാറ്റുന്നതിനും ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ട്. രോഗത്തെ തുടര്‍ന്ന് നിരവധി പേര്‍ ജോലിയില്‍ നിന്നും വിട്ട് പോകുന്നതി് കുറയ്ക്കുന്നതിന് വേണ്ടിയാണിത്തരം വിട്ട് വീഴ്ചകളെ കുറിച്ച് സര്‍ക്കാര്‍ പരിഗണിച്ച് വരുന്നത്. നാലാഴ്ചയോളം നീളുന്ന സിക്ക് ലീവിനെ തുടര്‍ന്ന് ഓരോ വര്‍ഷവും ജോലി വിട്ട് പോകുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് മേലെയാണ്. എന്നാല്‍ എസ്എസ് പി ലഭിക്കുന്നവര്‍ ഇത്തരത്തില്‍ വിട്ട് പോകുന്നത് വളരെ കുറവാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category