1 GBP = 86.00INR                       

BREAKING NEWS

ഇന്നും നാളെയും ആമസോണില്‍ അപ്രതീക്ഷിത ഡിസ്‌കൗണ്ട് സെയില്‍; പല സാധനങ്ങള്‍ക്കും 20 ശതമാനം വരെ ഡിസ്‌കൗണ്ട്; 200 പൗണ്ട് വരെ കുറവില്‍ സാംസങ് ടിവി ലഭിക്കും

Britishmalayali
kz´wteJI³

നൂറിലധികം സാധനങ്ങള്‍ക്ക് അപ്രതീക്ഷിത വിലക്കുറവ് പ്രഖ്യാപിച്ച് ആമസോണ്‍. 36 മണിക്കൂറു മാത്രമാണ് ഈ വിലക്കുറവ് നിലനില്‍ക്കുക. ഇന്ന് തിങ്കളാഴ്ച ആരംഭിക്കുന്ന ഡിസ്‌കൗണ്ട് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വീട്ടു സാധനങ്ങള്‍, ഫാഷന്‍ ഐറ്റംസ് എന്നിവയ്ക്കാണ് ലഭിക്കുക. ആമസോണിന്റെ ഡിസ്‌കൗണ്ട് സെയിലില്‍ ഏറ്റവും മികച്ചത് സാംസങ് ടിവിയ്ക്ക് നല്‍കിയിരിക്കുന്ന ഓഫറാണ്. 50'സാംസങ് ടിവിയ്ക്ക് 200 പൗണ്ടിന്റെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ആപ്പിള്‍ ഐഫോണ്‍ എക്‌സ് ആറിന് 100 പൗണ്ടിന്റെ വിലക്കുറവും ഉണ്ട്.

മികച്ച അടുക്കള ഉപകരണങ്ങള്‍, സമ്മര്‍ തുണത്തരങ്ങള്‍, മികച്ച ബെഡ്‌ഫോണുകള്‍ തുടങ്ങിയവയെല്ലാം ഡിസ്‌കൗണ്ട് സെയിലില്‍ ഉള്‍പ്പെടുന്നു. വിശദമായ വില്‍പ്പന നിരക്കുകള്‍ ചുവടെ:

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ 69.99 പൗണ്ടിനും ടൈല്‍ പ്രോ 21 പൗണ്ടിനും ഇന്‍സ്പിരോണ്‍ ക്രോംബുക്ക് 11 3000 ലാപ്‌ടോപ്പ് 149 പൗണ്ടിനും നെക്സ്റ്റ്‌ബേസ് 612ജിഡബ്ല്യു ഡാഷ് കാം 124 പൗണ്ടിനും ആന്‍സെസ്ട്രി ഡിഎന്‍എ കിറ്റ് 53 പൗണ്ടിനും സോണി ആര്‍എക്‌സ് IV അഡ്വാന്‍സ്ഡ് കോംപാക്ട് പ്രീമിയം കാമറ 479 പൗണ്ടിനും ആപ്പിള്‍ ഐഫോണ്‍ എക്‌സ് ആര്‍ 636.65 പൗണ്ടിനും മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ 612.3 ഇഞ്ച് ടാബ്ലെറ്റ് 749.77 പൗണ്ടിനും റോകു എക്‌സ്പ്രസ് 19.99 പൗണ്ടിനും ലഭിക്കും. 

കിച്ചണ്‍ ഉപകരണങ്ങളില്‍ ഓണി പിസാ ഒവന്‍ 176 പൗണ്ടിനുംഇന്‍ഡോണ്‍ ആന്റ് ഔട്ട്‌ഡോര്‍ കാമറ 119 പൗണ്ടിനും സിംഗിള്‍ ഒക്ടാസ്പ്രിംങ് ബോഡി സോണ്‍ മാട്രസ് 179.99 പൗണ്ടും 10 കിലോ വാഷിംഗ് മെഷീന്‍ 299 പൗണ്ടിനും ലോണ്‍ മൂവര്‍ 51.99 പൗണ്ടിനും കോര്‍ഡ്‌ലെസ് കോംബി ഡ്രില്‍ 49 പൗണ്ടിനും ഫ്രിഡ്ജ് 348.97 പൗണ്ടിനും ചാര്‍ക്കോള്‍ അമേരിക്കന്‍ ഗ്രില്‍ ബിബിക്യു വിത്ത് ചിമ്മ്‌നി സ്‌മോക്കര്‍ ഫങ്ഷന്‍ 99.97 പൗണ്ടിനും അപ്പോളോ സ്റ്റാര്‍ഫൈറ്റര്‍ ബൈക്ക് 70 പൗണ്ടിനും ജൂനിയര്‍ ബൈക്ക് 19 പൗണ്ടിനും ലഭിക്കും.

ഫാഷന്‍ സാധനങ്ങളില്‍ ഓറല്‍ ബി ജീനിയസ് 9000 ലഭിക്കുക വെറും 100 പൗണ്ടിനാണ്. ല്യൂണ 2 104.30 പൗണ്ടിനും റാല്‍ഫ് ലോറന്‍ റൊമാന്‍സ് ഇഡിപി സ്‌പ്രേ 39.99 പൗണ്ടിനും ഐലര്‍ സ്ട്രിപ്പ് 8.20 പൗണ്ടിനും ലഭിക്കും. തുണിത്തരങ്ങള്‍ക്കും വന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category