1 GBP = 102.10 INR                       

BREAKING NEWS

ആദ്യം നിങ്ങളുടെ പഴയ രാജ്യത്ത് ചെന്ന് അവരെ ശരിയാക്കൂ; അഴിമതിയുടെ കൂത്തരങ്ങായ മാറിയ നെറികെട്ട രാജ്യത്തെ നന്നാക്കാതെ അമേരിക്കയെ ഉണ്ടാക്കാന്‍ ഇങ്ങോട്ട് വരുന്നത് എന്തിന്? കറുത്ത വര്‍ഗക്കാരായ എംപിമാരെ അധിക്ഷേപിക്കാന്‍ ട്രംപ് ഉപയോഗിച്ചത് വംശീയതയുടെ ഏറ്റവും ഹീനമായ വാക്കുകള്‍; അമേരിക്കന്‍ ചരിത്രം അറിയാത്ത ട്രംപ് തുറന്ന് വിട്ടത് ഭീതിദമായ വംശീയ ഭരണത്തിന്റെ പൊള്ളുന്ന വാക്കുകള്‍

Britishmalayali
kz´wteJI³

ന്റെ ഉളളിലെ വംശീയതയുടെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുന്ന വിവാദമായ നിര്‍ദേശം അമേരിക്കയിലെ കറുത്ത വര്‍ഗക്കാരായ എംപിമാര്‍ക്ക് നേര്‍ക്ക് പ്രയോഗിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഡെമോക്രാറ്റിക് ഹൗസ് നേതൃത്വത്തോടെ കലഹിച്ച് പ്രോഗ്രസീവ് ഡെമോക്രാറ്റ് കോണ്‍ഗ്രസ് വിമണ്‍ എന്ന പേരില്‍ പ്രത്യേക ഗ്രൂപ്പായി ഇരിക്കുന്ന ഇല്‍ഹാം ഒമാര്‍, അലക്സാണ്ട്രിയ ഒകാസിയോ-കോര്‍ട്സ്, റാഷിദ ട്ലെയ്ബ്, അയ്ന പ്രെസ്ലെ എന്നീ എംപിമാരോടാണ്  ട്രംപ് ഈ വിധത്തില്‍ വംശീയമായി പെരുമാറിയിരിക്കുന്നത്.

ഇതില്‍ ഇല്‍ഹാം ഒമാര്‍ സോമാലിയയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ്. മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പല സമയത്തായി യുഎസിലേക്കെത്തിയവരാണ്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് നന്നാക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് അഴിമതിയുടെ കൂത്തരങ്ങായി മാറിയ സ്വന്തം രാജ്യങ്ങളില്‍ പോയി അവയെ നന്നാക്കാനാണ് ഈ എംപിമാരോട് ട്രംപ് ആക്രോശിച്ചിരിക്കുന്നത്. സ്വന്തം രാജ്യങ്ങളെ നന്നാക്കാനാവാതെ അമേരിക്കയെ ഉണ്ടാക്കാന്‍ ഇങ്ങോട്ട് വരുന്നത് എന്തിനാണെന്നും ട്രംപ് ഇവരോട് ചോദിച്ചിരിക്കുന്നു. ഇത്തരത്തില്‍ അമേരിക്കയുടെ യഥാര്‍ത്ഥ ചരിത്രം അറിയാതെ ട്രംപ് തുറന്ന് വിട്ടിരിക്കുന്നത് ഭീതിദമായ വംശീയ ഭരണത്തിന്റെ പൊള്ളുന്ന വാക്കുകളാണ്.

യുഎസ് എന്നാല്‍ ഭൂമിയിലെ ഏറ്റവും ശക്തമായതും മഹത്തായതുമായ രാജ്യമാണെന്നും ഇവിടുത്തെ ഗവണ്‍മെന്റ് നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നം യുഎസിലെ സംവിധാനങ്ങളെ കുറ്റം പറയുന്നവര്‍ മനസിലാക്കണമെന്നും ട്രംപ് ഓര്‍മിപ്പിക്കുന്നു. പ്രോഗ്രസീവ് ഡെമോക്രാറ്റ് കോണ്‍ഗ്രസ് വിമണ്‍ ഗ്രൂപ്പില്‍ പെട്ട എംപിമാര്‍ എന്ത് കൊണ്ടാണ് തങ്ങളുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ച് പോയി അവിടുത്തെ അഴിമതിയെയും കുറ്റകൃത്യങ്ങളെയും ഇല്ലാതാക്കി അവിടം നന്നാക്കാന്‍ ശ്രമിക്കാത്തതെന്നും ട്രംപ് ആവര്‍ത്തിച്ച് ചോദിക്കുന്നു. തുടര്‍ന്ന് ആ മാതൃക അമേരിക്കയ്ക്കും പിന്തുടരാമെന്നും ട്രംപ് പരിഹസിക്കുന്നു.

യുഎസിനെ നന്നാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് അവര്‍ തങ്ങളുടെ ജന്മരാജ്യത്തെ നന്നാക്കാനാണ് ശ്രമിക്കേണ്ടതെന്ന് മൂന്ന് വ്യത്യസ്ത ട്വീറ്റുകളിലൂടെ ട്രംപ് നിര്‍ദേശിക്കുന്നു. ഈ രാജ്യങ്ങല്‍ലാണ് യുഎസിനേക്കാള്‍ ഇവരുടെ സഹായം കൂടുതലായി വേണ്ടതെന്നും ട്രംപ് എടുത്ത് കാട്ടുന്നു. ഇതിനായി ഇവര്‍ക്ക് മാതൃരാജ്യങ്ങളിലേക്ക് തിരിച്ച് പോകുന്നതിനായി ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി യാത്രാ സൗകര്യങ്ങള്‍  ഏര്‍പ്പെടുത്തി കൊടുക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ട്രംപ് പരിഹസിക്കുന്നു. സഭയില്‍ പ്രത്യേകമായി ഇരിപ്പുറപ്പിച്ച് പ്രോഗ്രസീവ് ഗ്രൂപ്പ് എംപിമാരോട്  കടുത്ത നിലപാടെടുത്ത പെലോസിയെ ഈ അവസരത്തില്‍ ട്രംപ് പിന്തുണക്കുകയും ചെയ്തിരുന്നു. 

ഈ നാല് വനിതാ എംപിമാരും  ഹൗസിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത് 2018ലായിരുന്നു. ഈ നാല് പേരും ഈ മാസം ആദ്യം 4.6 ബില്യണ്‍ ഡോളറിന്റെ റിപ്പബ്ലിക്കന്‍ ബോര്‍ഡര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. മൈഗ്രന്റ് ഡിറ്റെന്‍ഷന്‍ സെന്ററുകളടക്കമുള്ളവയ്ക്ക് അതിര്‍ത്തിയില്‍ സഹായം ചെയ്യുന്നതിനുള്ള ബില്ലായിരുന്നു ഇത്.  പെലോസി ഈ ബില്ലിനെ പിന്തുണക്കുകയും  ഇത് ഹൗസില്‍ പാസാക്കുന്നതിന് സഹായം ചെയ്യുകയും ചെയ്തിരുന്നു. നാല് വനിതാ എംപിമാര്‍ക്കും ബില്ലിനോടുള്ള പിന്തിരിപ്പന്‍ നിലപാടിനെ പെലോസി വിമര്‍ശിച്ചിരുന്നു.

ഇല്‍ഹാം ഒമാറിന് നേരെയായിരുന്നു ട്രംപിന്റെ വംശീയക്കലി പ്രധാനമായും ഉറഞ്ഞ് പൊന്തിയിരുന്നത്. മിന്നസോട്ടയിലെ അഞ്ചാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിനെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. ഇതില്‍ മിന്നെപൊലിസും  ഉള്‍പ്പെടുന്നു. ചെറിയ പെണ്‍കുട്ടിയായിരുന്നപ്പോഴാണ് എല്‍ഹാം സോമാലിയയില്‍ നിന്നും കുടുംബത്തോടൊപ്പം വന്ന് യുഎസില്‍ അഭയം തേടിയത്.  ഈ ഗ്രൂപ്പില്‍ പെട്ട മറ്റൊരു എംപിയായ റാഷിദ ട്ലെയ്ബ് പാലസ്തീനിയന്‍ കുടിയേറ്റക്കാരുടെ മകളാണ്. ഇക്കൂട്ടത്തില്‍ പെട്ട പ്രെസ്ലെ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീയാണ്. മസാച്ചുസെറ്റ്സിനെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category