1 GBP = 97.70 INR                       

BREAKING NEWS

ലോകത്തെ അസൂയപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങിയത് തല്‍ക്കാലത്തേക്കെങ്കിലും വെറുതേയായി; വിക്ഷേപണത്തിന് 56 മിനിട്ട് മുന്‍പ് ചന്ദ്രയാന്‍ 2വിന്റെ കൗണ്ട് ഡൗണ്‍ നിര്‍ത്തി വെച്ച് ഐഎസ്ആര്‍ഒ; ദ്രവീകൃത ഓക്സിജനും ഹൈഡ്രജനും നിറച്ച ശേഷം റോക്കറ്റിന്റെ പ്രവര്‍ത്തനക്ഷമതയില്‍ സംശയം തോന്നിയതോടെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്ത് ഐഎസ്ആര്‍ഒ; രാഷ്ട്രപതി അടക്കം രാജ്യത്തെ അനേകം വിശിഷ്ടാതിത്ഥികള്‍ എത്തി കാത്തിരുന്നത് വെറുതേയായി; പുതിയ തീയതി നിശ്ചയിക്കുന്നതും പിന്നീട്

Britishmalayali
kz´wteJI³

ശ്രീഹരിക്കോട്ട: ലോകത്തെ തന്നെ ഇന്ത്യ അസൂയപ്പെടുത്തി നിന്ന നിമിഷങ്ങള്‍ക്ക് താല്‍ക്കാലികമായിട്ടാണെങ്കിലും തിശീല വീണ വിഷമത്തിലാണ് രാജ്യത്തെ ശാസ്ത്ര ലോകം. വിക്ഷേപണത്തിന് 56 മിനിട്ട് മുന്‍പ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവെച്ചു. പേടകം വഹിച്ചിരുന്ന ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റില്‍ തകരാര്‍ കണ്ടെത്തിയതിന്റെ ഭാഗമായിട്ടാണ് മുന്‍കരുതല്‍ എന്നവണ്ണം വിക്ഷേപണം മാറ്റിവെച്ചത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉള്‍പ്പെടെ ചാന്ദ്രയാന്‍ 2 വിക്ഷേപണം കാണാനെത്തിയിരുന്നു. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും നിറച്ചതായി അറിയിപ്പു വന്നതിനു പിന്നാലെയായിരുന്നു കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചത്.

പേടകത്തിന്റെ വിക്ഷേപണം നിര്‍ത്തിവെക്കുന്നതിന് കാരണമായ സാങ്കേതിക തകരാര്‍ എന്താണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല പേടകം വിക്ഷേപിക്കാനുള്ള പുതുക്കിയ തീയതി എപ്പോഴാണെന്ന് പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ വക്താവ് ഗുരുപ്രസാദ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന് ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചാന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണം 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെ കൗണ്ട് ഡൗണ്‍ നിര്‍ത്തി വയ്ക്കാന്‍ മിഷന്‍ ഡയറക്ടര്‍ വെഹിക്കിള്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു.

ഈ വര്‍ഷം ജനുവരിയിലാണ് വിക്ഷേപണം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാന ഘട്ട പരീക്ഷണങ്ങളില്‍ കൃത്യത വരുത്തണമെന്ന നിര്‍ദ്ദേശം ശക്തമായതിന് പിന്നാലെയാണ് ദൗത്യം നീട്ടിവെച്ചത്. ഏപ്രിലില്‍ വിക്ഷേപണം നടത്താന്‍ തീരുമാനിച്ചപ്പോഴും ലാന്‍ഡറില്‍ ചെറിയ തോതില്‍ തകരാറുകള്‍ കണ്ടെത്തിയിരുന്നു. ഇസ്രയേലിന്റെ ചന്ദ്രനിലേക്കുള്ള വിക്ഷേപണം കൂടി പരാജയപ്പെട്ടതോടെ അനുകൂല സാഹചര്യങ്ങള്‍ വിലയിരുത്താനായി പിന്നീടുള്ള ശ്രമം. തുടര്‍ന്നാണു ജൂലൈയില്‍ വിക്ഷേപണം നടത്താന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെ ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കാന്‍ സാധിക്കും വിധമായിരുന്നു വിക്ഷേപണം പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ സാങ്കേതിക തകരാര്‍ പരിഹരിച്ച് ഏറ്റവും അനുയോജ്യമായ ദിവസം കണ്ടെത്തിയാല്‍ മാത്രമേ അടുത്ത ലോഞ്ചിങ് സാധ്യമാകുകയുള്ളൂ. ഇതിന് നാളുകളെടുക്കുമെന്നാണ് അറിയുന്നത്. വിക്ഷേപണം മാറ്റി വെച്ചെങ്കിലും ചന്ദ്രയാന്‍ 2ന്റെ പ്രത്യേകതകളെ പറ്റി തന്നെയാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് പറയാനുള്ളത്. 'വിക്രം' ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും മുന്‍പുള്ള 15 മിനിറ്റ് അതീവ നിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍. ഇത്രയും സങ്കീര്‍ണമായ ദൗത്യം ഐഎസ്ആര്‍ഒ ഏറ്റെടുക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രമധ്യ രേഖയില്‍ നിന്ന് 70 ഡിഗ്രി തെക്കുഭാഗത്തായി മാന്‍സിനസ് സി, സിംപേലിയസ് എന്‍ എന്നീ ഗര്‍ത്തങ്ങള്‍ക്കു നടുവിലുള്ള ഉയര്‍ന്ന സമതലത്തിലായിരിക്കും വിക്രത്തിന്റെ ചാന്ദ്രപ്രവേശം.
ഇറങ്ങുമ്പോഴുള്ള വേഗം സെക്കന്‍ഡില്‍ 2 മീറ്റര്‍. സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ 67 ഡിഗ്രി തെക്കുഭാഗത്തായി മറ്റൊരു സ്ഥലവും നിര്‍ണയിച്ചിട്ടുണ്ട്. തുടര്‍ന്ന് ലാന്‍ഡറിന്റെ വാതില്‍ തുറന്ന് പ്രഗ്യാന്‍ റോവര്‍ ചന്ദ്രനെ തൊടും. സെക്കന്‍ഡില്‍ ഒരു സെന്റിമീറ്റര്‍ വേഗത്തില്‍ 500 മീറ്റര്‍ സഞ്ചരിച്ചാകും പ്രഗ്യാന്‍ വിവരങ്ങള്‍ ശേഖരിക്കുക. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ ഒന്നില്‍ നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി ഉള്‍പ്പെടെയുള്ളവ സഹകരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ചന്ദ്രയാന്‍ 2ന്റെ കുതിപ്പ് പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യയിലാണ്. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് മുതല്‍ റോവറിലെ ലേസര്‍ ഇന്ത്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്പെക്ട്രോസ്‌കോപ് വരെ ഇന്ത്യന്‍ നിര്‍മ്മിതം.

ഐഎസ്ആര്‍ഒയുടെ വിവിധ യൂണിറ്റുകള്‍ക്കൊപ്പം വ്യവസായ സ്ഥാപനങ്ങളും സര്‍വകലാശാലകളുമൊക്കെ ദൗത്യത്തില്‍ പങ്കാളികളായി. അതുകൊണ്ടാണ് 978 കോടി രൂപ എന്ന കുറഞ്ഞ ചെലവില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയ്ക്കു കഴിയുന്നതും. ഹോളിവുഡ് സിനിമകള്‍ക്കു വരുന്ന ചെലവിന്റെ പകുതിപോലും ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതിക്കില്ലെന്ന് അദ്ഭുതപ്പെടുന്നു വിദേശ മാധ്യമങ്ങള്‍. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിനെ ബാഹുബലി എന്നു വിശേഷിപ്പിക്കുന്നത് വെറുതേയല്ല. 14 നില കെട്ടിടത്തിന്റെ ഉയരം. 640 ടണ്‍ ഭാരം. അതായത് 64 ഹാച്ച്ബാക്ക് കാറുകള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവച്ചു തൂക്കിനോക്കിയാലുള്ള ഭാരം.
ഓര്‍ബിറ്റര്‍ (2379 കിലോ), ലാന്‍ഡര്‍ വിക്രം (1471 കിലോ) റോവര്‍ പ്രഗ്യാന്‍ (27 കിലോ) എന്നിവ അടങ്ങുന്ന ചന്ദ്രയാന്‍ പേടകത്തിന് 3850 കിലോയാണു ഭാരം. വിക്ഷേപണ സമയത്ത് മാര്‍ക്ക് 3ന്റെ വേഗം മണിക്കൂറില്‍ 1623 കിലോമീറ്റര്‍. 2 മിനിറ്റില്‍ 43 കിലോമീറ്റര്‍ ഉയരം പിന്നിടുമ്പോള്‍ വേഗം മണിക്കൂറില്‍ 6307 കിലോമീറ്റര്‍ ആകും. ചന്ദ്രയാന്‍ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കുമ്പോഴുള്ള വേഗം മണിക്കൂറില്‍ 37,094 കിലോമീറ്റര്‍. ദൗത്യത്തിന്റെ ഭാഗമായി ജിഎസ്എല്‍വി. മാര്‍ക്ക് മൂന്ന് കൊണ്ടുപോകാനിരുന്നത് പ്രധാനമായും മൂന്ന് ഉപകരണങ്ങളാണ്.1. ഓര്‍ബിറ്റര്‍-ചന്ദ്രനെ വലംവെക്കും. 2. ലാന്‍ഡര്‍-ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. 3. റോബോട്ടിക് റോവര്‍-ഉപരിതലത്തില്‍ പഠനം നടത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category