1 GBP = 94.20 INR                       

BREAKING NEWS

ചമ്പാട് വെച്ച് ബൈക്കില്‍ ബസിടിച്ച് കൊല്ലപ്പെട്ടത് പ്രമുഖ മുജാഹിദ് പണ്ഡിതനും അറിയപ്പെടുന്ന പ്രഭാഷകനും മുന്‍ ഐഎസ്എം പ്രസിഡന്റുമായ ഡോ.കെ.കെ സഖരിയാ സ്വലാഹി; ലോകം അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതന്റെ മരണത്തില്‍ മനംനൊന്ത് അനേകം വിശ്വാസികള്‍; സമൂഹത്തിന് മുന്‍പില്‍ വേറിട്ട് നിറുത്തിയത് മുജാഹിദ് ആദര്‍ശ വിഷയങ്ങളിലുള്ള അഗാധ അറിവും അവതരിപ്പിക്കാനുള്ള കഴിവും

Britishmalayali
kz´wteJI³

പാനൂര്‍ (കണ്ണൂര്‍): കേരളത്തിലെ മുജാഹിജ് പ്രസ്ഥാനത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും ശ്രദ്ധേയനായ പണ്ഡിതനും പ്രഭാഷകനും മുന്‍ ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ.കെ.കെ സഖരിയാ സ്വലാഹി (53) ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12ന് ചമ്പാട് മനേക്കരയിലായിരുന്നു സംഭവം. സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപ്പോള്‍ തന്നെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനാന്‍ സാധിച്ചില്ല.

കടവത്തൂര്‍ വലിയ ജുമാ മസ്ജിദില്‍ കബറടം നടത്തി. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയാണ് സ്വദേശം. എടവണ്ണ ജാമിഅ നദ്വിയ്യയില്‍ നിന്ന് ബിരുദവും അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മുജാഹിദ് ആദര്‍ശ വിഷയങ്ങളിലുള്ള അഗാധ അറിവും അത് അവതരിപ്പിക്കാനുള്ള കഴിവും തന്നെയാണ് സകരിയ സ്വലാഹിയെ എപ്പോഴും വേറിട്ടു നിര്‍ത്തിയത്.

കേരള നദ്വത്തുല്‍ മുജാഹിദീന്‍ മുന്‍ നേതാവാണ്. പാലക്കാട് മണ്ണാര്‍ക്കാട് കമ്പളക്കുഴിയില്‍ ഹംസയുടെയും ഫാത്തിമക്കുട്ടിയുടെയും മകനായ സഖരിയ ഇരഞ്ഞീന്‍കീഴില്‍ എന്‍ഐഎ കോളജില്‍ അദ്ധ്യാപകനായാണ് 20 വര്‍ഷം മുന്‍പു കടവത്തൂരിലെത്തിയത്.

അദ്ധ്യാപന ജീവിതം ആരംഭിച്ചത് കടവത്തൂര്‍ നുസ്രത്തുല്‍ ഇസ്ലാം അറബിക് കോളജില്‍
കടവത്തൂര്‍ നുസ്രത്തുല്‍ ഇസ്ലാം അറബിക് കോളജിലാണ് അദ്ധ്യാപന ജീവിതം തുടങ്ങുന്നത്. 20 വര്‍ഷമായി കടവത്തൂര്‍ ഇരഞ്ഞിന്‍ കീഴില്‍ മംഗലശ്ശേരിയിലാണ് വീട്. തലശ്ശേരി സലഫി മസ്ജിദില്‍ സകരിയ സ്വലാഹിയുടെ ജുമുഅ ഖുതുബ ഏറെ ആളുകളെ ആകര്‍ഷിച്ചിരുന്നു. എടവണ്ണ ജാമിഅ നദ്വിയ്യയില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ പഠനത്തിലും ഗവേഷത്തിലും മുന്നിലായിരുന്നു സകരിയ. ഏറ്റവും ആധുനിക മാധ്യമങ്ങള്‍ ഉപയോഗിച്ച് ആദര്‍ശ വിഷയങ്ങള്‍ പഠിക്കുകയും എതിരാളികള്‍ക്കെതിരെയുള്ള വാദഗതികള്‍ മനപാഠമാക്കുകയും ചെയ്യുകയായിരുന്നു സ്വലാഹി.

കേരളത്തിലെ സുന്നി വിഭാഗങ്ങളുമായുള്ള ആശയ സംവാദമായിരുന്നു ആദ്യഘട്ടത്തില്‍ പ്രധാന പ്രവര്‍ത്തന മേഖല. നിരവധിയിടങ്ങളില്‍ നടന്ന സുന്നി- മുജാഹിദ് സംവാദങ്ങളില്‍ സകരിയയുടെ അറിവും അവതരണ മികവും ശ്രദ്ധിക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് ജമാഅത്ത് തുടങ്ങി മുസ്ലിംകള്‍ക്കിടയിലെ വ്യത്യസ്ത ധാരകളെയും സകരിയ സ്വലാഹി രൂക്ഷ വിമര്‍ശനത്തിന് വിധേയമാക്കി. പല സമയത്തും ഇത് വിവിധ വിവാദങ്ങള്‍ക്കും തിരികൊളുത്തി. മുജാഹിദ് പിളര്‍പ്പിനു ശേഷം എതിര്‍ വിഭാഗങ്ങള്‍ക്കെതിരെ നടത്തിയ മൂര്‍ച്ചയുള്ള ആരോപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പുകളിലും ആശയ ധ്രുവീകരണങ്ങളിലും ഏതെങ്കിലുമൊരു പക്ഷത്തിന് ആശയാടിത്തറ ഒരുക്കുന്നതില്‍ സകരിയ സ്വലാഹിയുടെ പങ്ക് വലുതായിരുന്നു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ ഗള്‍ഫ് സലഫിസത്തിനനുസരിച്ച് നവീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു സ്വലാഹി. അറബ് സലഫി പണ്ഡിതരുടെ നിരവധി ഗ്രന്ഥങ്ങളും പഠനങ്ങളും കേരളത്തിന് പരിചയപ്പെടുത്തുകയും അതിനനുസരിച്ച് മുജാഹിദ് പ്രസ്ഥാനത്തെ മാറ്റിയെടുക്കുകയും ചെയ്യുന്നതില്‍ സകരിയ സ്വലാഹിക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു.

ഗള്‍ഫ് സലഫി പണ്ഡിതരുടെ ഗ്രന്ഥങ്ങളില്‍ നടത്തിയ ഗവേഷത്തിനാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും സകരിയ സ്വലാഹി ഡോക്ടറേറ്റ് നേടിയത്. സലഫി മന്‍ഹജ് എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംജ്ഞ കേരളത്തിലുനീളം പ്രചരിപ്പിക്കുകയായിരുന്നു സ്വലാഹി. 2002ല്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ ആദ്യ പിളര്‍പ്പുണ്ടായപ്പോള്‍ കെ.എന്‍.എം ഔദ്യോഗിക പക്ഷത്തിനൊപ്പമാണ് സകരിയ സ്വലാഹി നിന്നത്. അന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റും കെ.എന്‍.എം ഫത്വാ ബോര്‍ഡ് അംഗവുമായിരുന്നു സകരിയ.

ഈ വിഭാഗത്തിലാണ് സലഫി മന്‍ഹജ് ചര്‍ച്ചയും അതിന്റെ ഉപോല്‍പന്നമായ ജിന്ന് വിവാദവും കൊടുമ്പിരി കൊണ്ടത്. ഇതിനെ തുടര്‍ന്ന് കെ.എന്‍.എം സകരിയ സ്വലാഹി അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. തുടര്‍ന്ന് സകരിയ സ്വലാഹിക്കൊപ്പം നിന്നിരുന്നവര്‍ വിസ്ഡം ഗ്ലോബല്‍ മിഷന്‍ എന്ന പേരില്‍ സംഘം ചേര്‍ന്നു. ആദ്യഘട്ടത്തില്‍ ഇതിനൊപ്പം നിന്നെങ്കിലും ആധുനിക സംഘടനാ രൂപം തന്നെ തിന്മയുടെ രൂപമാകുന്നുവെന്ന വിമര്‍ശനം ഉന്നയിച്ച് സൗദിയില്‍ മതകാര്യ വിഭാഗവുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സ്വലാഹി.

തലശ്ശേരി മസ്ജിദുല്‍ മുജാഹിദീനില്‍ ദീര്‍ഘകാലം ഖത്തീബായിരുന്നു. തലശ്ശേരി ഷറാറ പള്ളി ഖത്തീബാണ്. ഗ്രന്ഥകാരനുമാണ്.  ഭാര്യമാര്‍: ഹഫ്സ (പെരിന്തല്‍മണ്ണ), സുഹ്റ (അരീക്കോട്), സാജിയ (തൃശൂര്‍). മക്കള്‍: ബുജൈല്‍ സാദിഖ് (എന്‍ജിനീയര്‍, എറണാകുളം), ബരീര്‍ ജാസിം (ബിസിനസ് കണ്‍സല്‍റ്റന്‍സി, കോഴിക്കോട്), ബാസില്‍ ജവാദ് (ഓപ്റ്റിക്കല്‍ സ്റ്റോര്‍,വടകര), ബുഷൈറ, ബജീല, ബഹീജ്, വഹീബ, അബ്ദുല്ല. മരുമക്കള്‍: റഷീദ (മഞ്ചേരി), ഫൗസിയ (കാര), ഫിന ഫാത്തിമ, ഇഷഫാഖ്, നജീബ് (പയ്യോളി).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category