1 GBP = 86.00INR                       

BREAKING NEWS

ലോട്ടറി വില്‍പ്പനക്കാരിയുടെ മൃതദ്ദേഹത്തില്‍ നിന്നും വസ്ത്രം മാറിക്കിടന്നത് ബലപ്രയോഗത്തിന്റെ ലക്ഷണം; കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് 55കാരിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന; തലയോട്ടിയിലെ വലിയ പൊട്ടലിന് പിന്നില്‍ കെട്ടിടത്തില്‍ നിന്നുള്ള വീഴ്ച്ചയോ അതോ ഭാരമുള്ള വസ്തു വെച്ചുള്ള പ്രഹരമോ? മുഖം അടക്കം അഴുകിപ്പോയിട്ടും ആളെ മനസിലായത് വസ്ത്രങ്ങളും വളയും മകള്‍ തിരിച്ചറിഞ്ഞതോടെ

Britishmalayali
kz´wteJI³

ഗാന്ധിനഗര്‍ (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡിന് സമീപത്ത് നിന്നും ലോട്ടരി വില്‍പ്പനക്കാരിയുടെ മൃതദ്ദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് കോട്ടയം തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പില്‍ പൊന്നമ്മയെ (55) മരിച്ച നിലയില്‍ കണ്ടെത്തിയത്. കാന്‍സര്‍ വാര്‍ഡിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്ത ജഡം പാതി കരിഞ്ഞും അഴുകിയ നിലയിലുമായിരുന്നു. പൊന്നമ്മയുടെ ശരീരത്തില്‍ നിന്നും വസ്ത്രം മാറിക്കിടന്നത് ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളാകാമെന്ന് പൊലീസ് പറയുന്നു.

പൊന്നമ്മയുടെ തലയോട്ടിയില്‍ വലിയ പൊട്ടലും കണ്ടെത്തിയിട്ടുണ്ട്. ഇത് ഒന്നുകില്‍ കെട്ടിടത്തില്‍ നിന്നും വീണതിന്റെയോ ഭാരമുള്ള വസ്തു വെച്ച് പ്രഹരമേറ്റതിന്റെയോ ആകാം. ശരീരത്തില്‍ മറ്റ് പരുക്കുകള്‍ കണ്ടെത്താത്തതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ മരണം സംബന്ധിച്ച് അധികൃതരില്‍ നിന്നും വിശദമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പൊന്നമ്മയുടെ മൃതദ്ദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധനാഫലം വന്നാല്‍ മാത്രമേ മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എട്ടു ദിവസത്തോളം പൊന്നമ്മയെ കാണാതായതിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദ്ദേഹം കണ്ടെത്തിയത്.

മുഖം അടക്കമുള്ള ഭാഗങ്ങള്‍ അഴുകിപ്പോയിട്ടും വസ്ത്രവും വളയും മകള്‍ സന്ധ്യ തിരിച്ചറിഞ്ഞതോടെയാണ് ഇത് പൊന്നമ്മയുടെ മൃതദ്ദേഹമാണെന്ന നിഗമനത്തിലെത്തിയത്. മരിച്ചത് പൊന്നമ്മയാെണന്നു സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്താന്‍ മൃതദേഹത്തില്‍ നിന്നുള്ള ഭാഗങ്ങളും മകള്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളില്‍നിന്നു ശരീരദ്രവങ്ങളും ഞായറാഴ്ച ശേഖരിച്ചു. ഇതു വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം എത്തിയാലേ സ്ഥിരീകരണമുണ്ടാവുകയുള്ളൂ.

മോഷണത്തിനിടെയുള്ള കൊലപാതകം എന്ന പ്രാഥമികനിഗമനത്തിലാണ് അന്വേഷണം നടക്കുന്നത്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ മാറിക്കിടന്നിരുന്നതു ബലപ്രയോഗത്തിന്റെ ലക്ഷണമായാണു കരുതുന്നത്. ലോട്ടറി വില്പനക്കാരിയായ പൊന്നമ്മയുെട കൈയില്‍ പണമുണ്ടെന്നറിയുന്നവരാകാം സംഭവത്തിനു പിന്നിലെന്നു കരുതുന്നു. ഇത്തരക്കാരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം.

മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്താണ് പൊന്നമ്മ രാത്രിയില്‍ കിടക്കുന്നത്. പരിചയമുള്ള ആളാകണം പ്രതിയെന്നാണ് പൊലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഡിവൈ.എസ്പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തെങ്കിലും, കാര്യമായ പുരോഗതിയുണ്ടായില്ല. ആശുപത്രിപരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തുള്ള സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.

കുറച്ചു ദിവസം മുന്‍പ് പൊന്നമ്മയെ കാണാനില്ലെന്നു പറഞ്ഞ് ബന്ധുക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. ഇവിടത്തെ പൊലീസ് എയിഡ് പോസ്റ്റിലും വിവരമറിയിച്ചു. മകള്‍ താമസിക്കുന്ന സ്ഥലത്തെ മല്ലപ്പള്ളി പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. എന്നാല്‍, മൃതദേഹം കണ്ടെത്തുന്നതുവരെ പൊന്നമ്മയെ കാണാനില്ലെന്നതു സംബന്ധിച്ച് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചിരുന്നില്ലെന്ന് ഡിവൈ.എസ്പി. പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category