1 GBP = 94.40 INR                       

BREAKING NEWS

കേശവദാസപുരത്ത് ഓട്ടോയില്‍ വന്നിറങ്ങിയത് കല്ലറയിലേക്ക് പോകാന്‍; പ്രതികള്‍ ചെന്ന് പെട്ടത് അന്വേഷണ സംഘത്തിന് മുന്നില്‍; പൊലീസ് കോണ്‍സ്റ്റബിള്‍ ടെസ്റ്റിലെ ആദ്യ റാങ്കുകാരനും 28-ാം റാങ്കുകാരനും പിടിയിലായത് പുലര്‍ച്ചെ രണ്ട് മണിയോടെ; അഖിലിനെ കുത്താന്‍ കത്തി ഊരി നല്‍കിയ നസീമും നെഞ്ചില്‍ കത്തി കുത്തി കയറ്റിയ ശിവരഞ്ജിത്തും പിടിയിലായത് സമ്മര്‍ദ്ദം അതിശക്തമായപ്പോള്‍; ഇനി ചോദ്യം ചെയ്യലും തെളിവെടുപ്പും; യൂണിവേഴ്സിറ്റി കോളേജില്‍ ഭീകരത നിറച്ചവരുടെ അറസ്റ്റില്‍ നിറയുന്നത് കീഴടങ്ങല്‍ സൂചനകള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിവീഴ്ത്തിയ സംഭവത്തില്‍ മുഖ്യ പ്രതി ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പിടിയിലായി. തിരുവനന്തപുരം കേശവദാസപുരത്ത് നിന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ പിടിയിലായത്. ഇവര്‍ കല്ലറയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനായി കേശവദാസപുരത്ത് ഓട്ടോയില്‍ എത്തിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇത് നാടകമാണെന്നും എസ് എഫ് ഐ നേതൃത്വം പ്രതികളെ നല്‍കിയതാണെന്നും സൂചനകളുണ്ട്. ഇന്നലെ യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സെന്ററിലും ഹോസ്റ്റലിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ആയുധങ്ങളും കണ്ടെത്തി. ഇത് എസ് എഫ് ഐയെ വെട്ടിലാക്കി.

മയക്കുമരുന്ന് കച്ചവടം തകൃതിയായി നടക്കുന്ന സ്ഥലമാണ് യൂണിവേഴ്സിറ്റി ഹോസ്റ്റല്‍. ഇവിടെ പൊലീസ് കയറുന്നത് തടയാന്‍ കൂടിയാണ് പ്രതികളെ വിട്ടു നല്‍കിയത്. നസീമും ശിവരഞ്ജിത്തും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ റാങ്കുകാരാണ്. ഇതില്‍ ശിവരഞ്ജിത്തിനായിരുന്നു ആദ്യ റാങ്ക്. കുളത്തൂപ്പുഴ ഏഴംകുളം മാര്‍ത്താണ്ഡന്‍കര നിര്‍മ്മാല്യത്തില്‍ അദ്വൈത് (19), കിളിമാനൂര്‍ പാപ്പാല ആദില്‍ മന്‍സിലില്‍ ആദില്‍ മുഹമ്മദ് (20), നെയ്യാറ്റിന്‍കര നിലമേല്‍ ദീപ്തി ഭവനില്‍ ആരോമല്‍ (18), നേമം ശിവന്‍കോവില്‍ ലെയ്ന്‍ എസ്.എന്‍. നിവാസില്‍ ഇജാബ് (21) എന്നിവരെ ഞായറാഴ്ച പകല്‍ത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇതില്‍ ആദ്യ മൂന്നുപേര്‍ നാലുമുതല്‍ ആറുവരെ പ്രതികളാണ്. സംഭവത്തില്‍ പങ്കുള്ള കണ്ടാലറിയാവുന്ന 30 പ്രതികളില്‍ ഒരാളാണ് ഇജാബ്. ഇജാബിനെ കഴിഞ്ഞദിവസം രാത്രി വീട്ടില്‍നിന്നാണ് പിടികൂടിയത്. സംഘംചേര്‍ന്ന് ആക്രമിച്ചതില്‍ ഇയാളുമുണ്ടായിരുന്നെങ്കിലും കുത്തിയത് ആരെന്നു കണ്ടില്ലെന്നാണ് ഇജാസ് മൊഴിനല്‍കിയത്. മറ്റുള്ളവര്‍ മുന്‍കൂട്ടി അറിയിച്ച് കീഴടങ്ങുകയായിരുന്നു. എന്നാല്‍, തീവണ്ടിയില്‍ സംസ്ഥാനത്തിനു പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ േസ്റ്റഷനില്‍നിന്നു പിടികൂടിയെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതും നാടകമായിരുന്നു.


അഖിലിനെ കുത്തിയ കേസിലെ പ്രതികള്‍ തലസ്ഥാനത്തു തന്നെയുണ്ടായിരുന്നുവെന്നു സൂചന നേരത്തെ പുറത്തു വന്നിരുന്നു. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവം ഇവിടംകൊണ്ടൊന്നും തീരില്ലെന്ന് ഇവര്‍ ഫോണിലൂടെ ചിലരോടു ഭീഷണിമുഴക്കിയിരുന്നതായും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടിു. ഇടയ്ക്ക് നഗരത്തിനു പുറത്തെ താവളത്തിലേക്കു മാറിയിരുന്നു. ഇതില്‍നിന്നാണ് മൂന്നുപേര്‍ ആദ്യം തിരിച്ചെത്തി കീഴടങ്ങിയതെന്നതാണ് പൊലീസ് കരുതുന്നത്. പാളയം സര്‍വകലാശാലാ ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും സംഭവദിവസം ഇവരെ കണ്ടതായി ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

സംഭവദിവസം ഒരു ഡിവൈഎഫ്‌ഐ. നേതാവ് കോളേജിലുണ്ടായിരുന്നു. ഇങ്ങനെ ചില നേതാക്കളുടെ സംരക്ഷണയിലായിരുന്നു വിദ്യാര്‍ത്ഥികളെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ആദ്യ സംഘം പിടിക്കപ്പെടുന്നതുവരെ പരിശോധകള്‍ക്കൊന്നും അന്വേഷണസംഘം തയ്യാറാവാതിരുന്നത്. എന്നാല്‍ വിവാദം ആളിക്കത്തിയതോടെ പൊലീസ് പരിശോധനകള്‍ തുടര്‍ന്നു. അങ്ങനെയാണ് പ്രധാന പ്രതികള്‍ക്കും സുരക്ഷിത ഒളിത്താവളം ഇല്ലാതെയായത്. നേരത്തെ ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തി. റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തു.

ഉത്തരങ്ങള്‍ എഴുതിയതും എഴുതാത്തുമായ 16 ബുക്ക്ലെറ്റുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. സീല്‍ പതിപ്പിക്കാത്തവയാണ് ഇവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലവും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് കോപ്പിയടിക്കാനാണ് ഈ പേപ്പറുകള്‍ ഉപയോഗിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ ബലമായി വീട്ടില്‍ നിന്നും നീക്കിയ ബന്ധുകള്‍ ഇരുമ്പ് കമ്പി വീശുകയും ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയുകയും ചെയ്തു. ഇതെല്ലാം വിവാദമായി.

യൂണിവേഴ്സിറ്റി കോളെജിലെ പരീക്ഷ നടത്തിപ്പില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ വീട്ടില്‍ നിന്ന് പരീക്ഷപേപ്പറുകള്‍ കണ്ടെത്തിയത്. ഇതെങ്ങനെ എത്തി എന്നടതക്കമുള്ള വിശദമായ അന്വേഷണം ഇനി വേണ്ടി വരും. ഉത്തരക്കടലാസുകള്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category