1 GBP = 97.00 INR                       

BREAKING NEWS

ക്ലാസില്‍ കയറാതെ കറങ്ങിനടക്കുകയും ദുരിതാശ്വാസനിധി വെട്ടിക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്താല്‍ എസ്എഫ്ഐ കൂട്ടുകാരായാലും കിട്ടും പൊതിരെ തല്ല്; പരാതി പറഞ്ഞാല്‍ പൊലീസുകാര്‍ക്ക് സമ്മാനമായി കിട്ടുക സസ്പെന്‍ഷന്‍; പ്രതിയായ ക്രിമിനല്‍ നസീമിന് യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് പ്രസിഡന്റായി സ്ഥാനക്കയറ്റം; സ്വന്തം വീട് ഉത്തരക്കടലാസുകളുടെ സര്‍വകലാശാലയാക്കിയ ശിവരഞ്ജിത്തിന്റെ വീട്ടിലെ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്താല്‍ ഇരുമ്പ് കമ്പി വീശി അട്ടഹാസവും അസഭ്യം വിളിയും; എസ്എഫ്ഐ നേതാക്കളുടെ സാഹസങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ അഖിലിനെ കൊല്ലാക്കൊല ചെയ്ത മുഖ്യപ്രതികളെ വലയിലാക്കാനും വീടുകളിലും റെയ്ഡ് നടത്താനും ഉത്സാഹം കാട്ടുന്ന പിണറായി സര്‍ക്കാരും ഉണര്‍ന്നത് ഗതികേടുകൊണ്ട്. പൊതുസമൂഹം സര്‍ക്കാരിന് എതിരാകുമെന്ന നില വന്നപ്പോഴാണ് ആഭ്യന്തര വകുപ്പ് നടപടികളിലേക്ക് എടുത്തുചാടിയത്. ഈ എടുത്തുചാട്ടം നേരത്തെയുണ്ടായിരുന്നെങ്കില്‍ കത്തിക്കുത്ത് അടക്കമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഉദാഹരണത്തിന് പാളയത്ത് ട്രാഫിക് ലംഘനം ചോദ്യം ചെയ്ത് പൊലീസുകാരെ നടുറോഡില്‍ തല്ലിച്ചതച്ച പ്രതി നസീമിനെ ആഭ്യന്തര വകുപ്പും സിപിഎമ്മും അനുഗ്രഹിക്കുകയായിരുന്നുവെന്ന് വ്യക്തം.


കാക്കിയിട്ടവനെ തൊട്ടാല്‍ നിനക്ക് നോവില്ല, എന്നൊക്കെയുള്ള ഡയലോഗ് സുരേഷ് ഗോപിയുടെ കമ്മീഷണ്‍ മാത്രമേ പറയൂ. ഇത് റിയല്‍ ലൈഫാണ്. ഒരുത്തരും സഹായിക്കാന്‍ വരില്ല. കൂട്ടുകാരനെ തല്ലുന്നതു കണ്ട് രക്ഷിക്കാന്‍ പോയ എആര്‍ ക്യാംപിലെ പൊലീസുകാരന്‍ എസ്.എസ്. ശരത് ഇപ്പോള്‍ പണിയില്ലാതെ വിട്ടില്‍ ഈച്ചയാട്ടുന്നു. അന്നു തല്ലിയത് ഇപ്പോള്‍ യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതിയായ നസീം ആയിരുന്നു. നസീമിന്റെയും സംഘത്തിന്റെയും മര്‍ദനത്തില്‍ പരുക്കേറ്റ ശരത് പരാതി നല്‍കിയതാണ് ഗുണ്ടാസംഘത്തെ ചൊടിപ്പിച്ചത്. പിന്നാലെ വാട്സാപ് ഗ്രൂപ്പില്‍ ശരത്തിന്റെ പേര് വ്യാജമായി സൃഷ്ടിച്ച് അതില്‍ നിന്നു മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടു. സത്യമെന്തെന്ന് അന്വേഷിക്കാതെ മേലുദ്യോഗസ്ഥര്‍ ശരത്തിനെതിരെ നടപടിയെടുത്തു.

ഇഷ്ടക്കാരായാല്‍ ക്രിമിനലാണെങ്കിലും നേതാക്കള്‍ക്ക് പ്രിയങ്കരന്‍
യൂണിവേഴ്സിറ്റി കോളേജില്‍ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിക്കുമ്പോള്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു പ്രതിയായ നസീം. പൊലീസുരെ നടുറെഡില്‍ തല്ലിച്ചതച്ച സംഭവത്തില്‍ നസീം പ്രതിയായ ശേഷമായിരുന്നു യൂണിറ്റ് പ്രസിഡന്റായുള്ള വാഴിക്കല്‍. ഫെബ്രുവരിയില്‍ നടന്ന കോളേജ് യൂണിറ്റ് സമ്മേളനത്തിന് മുമ്പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍, സിപിഎം അംഗങ്ങളും എസ്എഫ്ഐ ജില്ലാ നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടന്നു. ഇതോടെ, നസീമിന് സ്ഥാനക്കയറ്റമായി. ആറു വര്‍ഷം മുമ്പ് യൂണിവേഴ്സിറ്റി കോളേജിലെ പിരിച്ചുവിട്ട കമ്മിറ്റിയില്‍ അംഗമായിരുന്നു നസീം.

സിപിഎം മുന്‍ എംഎല്‍എയുടെ ഡ്രൈവറായ കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതിനാണ് ആ കമ്മിറ്റി പിരിച്ചുവിട്ടത്. അതിനു ശേഷം അന്‍സാര്‍ മാഹിന്‍ സെക്രട്ടറിയായി അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചു. വൈകാതെ അന്‍സാറിനും യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ മര്‍ദനമേറ്റു. അതു സംബന്ധിച്ച കേസും ഇപ്പോള്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലുണ്ട്. പിന്നീടു ക്ലാസില്‍ കയറാതെ കോളജിനു പുറത്തായ നസീമിന് സിപിഎം ജില്ലാ നേതാക്കള്‍ ഇടപെട്ട് പുനഃ പ്രവേശനം നല്‍കി.

പകമൂത്താല്‍ എസ്എഫ്ഐക്കാരായാലും വിടില്ല
എസ്എഫ്ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിവീഴ്ത്തിയ നസീം, ഇതാദ്യമായല്ല, സ്വന്തം സംഘടനയില്‍ പെട്ടവരെ ആക്രമിക്കുന്നത്. പ്രളയം വന്നുവിഴുങ്ങിയപ്പോള്‍ ഫണ്ടുപിരിവുകള്‍ കോളേജ്തലത്തിലും ഊര്‍ജ്ജിതമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോളേജില്‍ നിന്ന് പിരിച്ച പണം നസീമിന്റെ നേതൃത്വത്തിലുള്ളവര്‍ വെട്ടിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെ. നസീമിന് കൂട്ടുകാരോട് പകയായി. ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ കമ്മിറ്റിയംഗവും വഞ്ചിയൂര്‍ ഏരിയാ പ്രസിഡന്റുമായിരുന്ന അമ്പാടി ശ്യാംപ്രകാശിനെയും സുഹൃത്ത് അമലിനെയുമാണ് നസീം ടാര്‍ജറ്റ് ചെയ്തത്. എം.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായിരുന്ന അമ്പാടിയെ യൂണിറ്റ് ഭാരവാഹികള്‍ ചീത്തവിളിച്ച് കാല്‍മണിക്കൂറോളം മര്‍ദിച്ചു. തടിക്കസേര വെച്ച് മുതുകത്ത് അടിച്ച് പൊട്ടിച്ചു.അന്തര്‍ദേശീയ സെമിനാര്‍ ഹാളിലേക്ക് ഓടിക്കയറിയാണ് അന്ന് അമ്പാടി രക്ഷപ്പെട്ടത്. അമ്പാടിയുടെയും അമലിന്റെയും പരാതിയില്‍ പൊലീസ് കേസ് എടുത്തെങ്കിലും പിന്നീട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമായി. നസീം പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ 28ാം റാങ്ക് കാരനായതോടെയാണ് സമ്മര്‍ദ്ദമേറിയത്.
എസ്എഫഐ നേതാക്കളോടും സിപിഎം നേതാക്കളോടും പരാതിപ്പെട്ടെങ്കിലും നസീമിന്റെ സ്വാധീനത്തില്‍ പോയി പണി നോക്കാനായിരുന്നു മറുപടി.

ഒന്നാം റാങ്കുകാരന്‍ പെട്ടതോടെ കമ്പിവടിയെടുത്ത് വീട്ടുകാര്‍
അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനാണെന്ന വാര്‍ത്ത ഇതിനകെ വന്നുകഴിഞ്ഞു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതോടെ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദവും ഉയര്‍ന്നു കഴിഞ്ഞു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുവെന്ന് മനസ്സിലായ ശിവരഞ്ജിത്തിന്റെ വീട്ടുകാര്‍ക്കും നിയന്ത്രണം വിട്ടു. ശിവരഞ്ജിത്തിന് പിഎസ്എസി പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയതെങ്ങനെയെന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലാണ് ഇയാള്‍ പരീക്ഷ എഴുതിയതെന്നം സൂചനയുണ്ട്. അങ്ങനെയെങ്കില്‍ തിരിമറി നടന്നിരിക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് ആരോപണം. റെയ്ഡിനിടെ സര്‍വകലാശാലയുടെ എഴുതാത്ത നാല് ബണ്ടില്‍ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി. കോപ്പിയടിക്ക് ഉപയോഗിക്കാനാണ് എഴുതാത്ത ഉത്തര കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതുന്നു. ഇതേപ്പറ്റി വിശദമായി അന്വേഷിക്കുംആര്‍ച്ചറിക്ക് സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ കിട്ടിയ വെയ്റ്റേജിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. ഏതായാലും ശിവരഞ്ജിത്തിന്റെ വീട്ടിലെ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് 'ഉഗ്രന്‍' സ്വീകരണമാണ് കിട്ടിയത്.
ഇരുമ്പു കമ്പി വീശി തെറിവിളിച്ച ബന്ധുക്കള്‍ പൊലീസിനെയും വെല്ലുവിളിച്ചു. ഞായറാഴ്ച വൈകിട്ട് ആറിനു കന്റോണ്‍മെന്റ് എസ്ഐയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചതിനു പിന്നാലെയാണു ബന്ധുക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മജിസ്‌ട്രേട്ടിന്റെ അനുമതി തേടിയശേഷമാണ് പൊലീസ് റെയ്ഡ് നടത്തിയത്. വധശ്രമം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പൊലീസ് റെയ്ഡ് അടക്കമുള്ള നടപടികളുമായി രംഗത്തെത്തിയത്. പ്രധാന പ്രതികളായ എട്ടുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category