kz´wteJI³
അന്തകന്‍ എന്ന വാക്കിന് പര്യായമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകം വാഴ്ത്തിപ്പാടിയ പേര് എസ് 400 ട്രയംഫ് തുര്‍ക്കിയുടെ മണ്ണിലെത്തുമ്പോള്‍ അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളുടെ നെഞ്ചിടിപ്പ് വര്‍ധിക്കുകയാണ്. നാലു വിമാനങ്ങളിലാണ് ഇത് തുര്‍ക്കിയില്‍ എത്തിച്ചതെന്നാണ് സൂചന. ആയുധശക്തിയുടെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാമത് നില്ക്കുന്ന റഷ്യയുടെ പക്കല്‍ നിന്നും ചൈന വാങ്ങിയ ആയുധം തുര്ക്കിയിലേക്കെത്തുമ്പോള് ഒന്നു കൂടി ഓര്‍ക്കണം. ലോക ശക്തികള്‍ക്ക് പോലും ഇത് സ്വന്തമാക്കാന്‍ സാധിക്കാത്ത ഒന്നാണ്. റഷ്യയുടെ തുറുപ്പു ചീട്ടായിരുന്ന ഈ ആയുധം അമേരിക്കയ്ക്ക് എന്നും തലവേദനയായിരുന്നു.
റഷ്യയുടെ എസ് 400 പ്രതിരോധ സംവിധാനത്തിന് പിന്നാലെ പോയിരുന്ന രാജ്യങ്ങളുടെ നീക്കം തടയാന്‍ അമേരിക്ക പല ശ്രമങ്ങള്‍ നടത്തിയിട്ടും പാളിപ്പോകുന്നത് ഇപ്പോള്‍ യുഎസ് നേതൃത്വത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. എസ് 400 വാങ്ങുന്നതില്‍ നിന്നും തുര്‍ക്കിയെ പിന്തിരിപ്പക്കാനടക്കം ശ്രമം നടത്തുകയും കരാര്‍ നടപ്പാകാതിരിക്കാന്‍ കരുക്കള്‍ നീക്കുകയും ചെയ്ത അമേരിക്കയ്ക്ക് ഇപ്പോള്‍ ആശങ്ക ഇരട്ടിയായെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഓര്‍ഡര്‍ ചെയ്ത എസ് 400 യൂണിറ്റുകള്‍ വരുന്ന ആഴ്ച്ച തന്നെ തുര്‍ക്കിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അഞ്ചാം തലമുറയില്‍ പെട്ട പോര് വിമാനങ്ങള്‍ നല്‍കാമെന്ന് അമേരിക്ക തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിട്ടും ഒന്നും കാര്യങ്ങള്‍ അവരുടെ കൈകളിലേക്ക് എത്തിയതുമില്ല.
തുര്‍ക്കിയുടെ കൈവശമുള്ള അത്യാധുനിക പോര്‍വിമാനം എഫ്35 ന്റെ ടെക്നോളജി റഷ്യന്‍ വിദഗ്ദ്ധര്‍ പഠിച്ചെടുക്കുമെന്നതാണ് അമേരിക്കയുടെ ഏറ്റവും വലിയ പേടി. എസ്400 ഉപയോഗിച്ച് എഫ്35 വെടിവച്ചു വീഴ്ത്താന്‍ ഇതുവഴി എളുപ്പത്തില്‍ സാധിക്കും. അതേസമയം എസ്400ന്റെ തന്നെ അടുത്ത തലമുറ (എസ്500) നിര്‍മ്മിക്കുന്നതിന് തുര്‍ക്കി റഷ്യയ്ക്കൊപ്പം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം റഷ്യയുടെ അഞ്ചാം തലമുറ പോര്‍വിമാനങ്ങളും (എസ്യു57) തുര്‍ക്കിക്ക് നല്‍കിയേക്കും. ഈ പോര്‍വിമാനം റഷ്യക്ക് പുറത്തുനിന്നു വാങ്ങുന്ന ആദ്യ രാജ്യവും തുര്‍ക്കിയാകും. അമേരിക്കയുടെ പ്രതിരോധ ടെക്നോളജി ചോരുമെന്ന് ഭീതിയുണ്ട്.
റഷ്യയില്‍ നിന്നു എസ്400 വാങ്ങിയാല്‍ തുടര്‍ന്നു അത്യാധുനിക പോര്‍വിമാനമായ എഫ്35 നല്‍കില്ലെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. തുര്‍ക്കിയുമായുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്നും ഭീഷണിയുണ്ട്. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്നവരുമായി സഹകരിക്കേണ്ടെന്നതാണ് അമേരിക്കന്‍ നിലപാട്. എന്നാല്‍ എസ്400 വാങ്ങുന്ന ഇന്ത്യക്കെതിരെയും ഭീഷണിയുമായി അമേരിക്ക രംഗത്തുവന്നെങ്കിലും കീഴടങ്ങാന്‍ സര്‍ക്കാര്‍ തയാറായില്ല.അമേരിക്ക തുര്‍ക്കിക്ക് നല്‍കുമെന്ന് പറയുന്ന എഫ്35 പോര്‍വിമാനങ്ങള്‍ വരെ എസ്400 ഉപയോഗിച്ച് തകര്‍ക്കാനാകും. ഇതു തന്നെയാണ് അമേരിക്കയുടെ ഏറ്റവും വലിയ തലവേദനയും.
2017ലാണ് 2.5 ബില്ല്യന്‍ ഡോളറിന് എസ്400 പ്രതിരോധ സിസ്റ്റം വാങ്ങാന്‍ തുര്‍ക്കി തീരുമാനിക്കുന്നത്. ഇതോടൊപ്പം തന്നെ എഫ്35 പോര്‍വിമാനങ്ങള്‍ നല്‍കാമെന്ന് അമേരിക്കയും വാഗ്ദാനം നല്‍കിയിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യയും തുര്‍ക്കിയും വാങ്ങുന്ന വ്യോമ പ്രതിരോധ സംവിധാനം എസ്400 ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ ടെക്നോളജികളില്‍ ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമേരിക്ക ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളുടെ കൈവശമുള്ള പ്രതിരോധ സിസ്റ്റങ്ങളേക്കാളും മികച്ചതാണ് എസ്400. സിറിയിയില്‍ റഷ്യ വിന്യസിച്ചിരിക്കുന്ന എസ്-400ന്റെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിച്ചാല്‍ മതി ഈ സംവിധാനം എത്രമാത്രം പ്രാധാന്യമുള്ളവയാണെന്നു മനസ്സിലാക്കിത്തരാന്‍.
മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ വേഗത: അടുത്തറിയാം ട്രയംഫ് എസ് 400നെ
എസ്-400 ട്രയംഫ് (മിസൈല്‍ പ്രതിരോധ കവചം) ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമാണ്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാന്‍ കഴിയാത്ത ടെക്നോളജിയാണ് എസ്-400 ട്രയംഫില്‍. അമേരിക്കയുടെ പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 (പിഎസി-3) സംവിധാനത്തേക്കാള്‍ എത്രയോ മുകളിലാണ് റഷ്യയുടെ എസ്400 ട്രയംഫ്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫന്‍സ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്400 ട്രയംഫ്. പാട്രിയറ്റില്‍ നിന്ന് ചെരിച്ചാണ് മിസൈലുകള്‍ വിക്ഷേപിക്കുന്നത്. എന്നാല്‍ എസ്400 ല്‍ നിന്ന് ലംബമായാണ് മിസൈലുകള്‍ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്400 ന്റെ കരുത്ത്.
എസ്400 ട്രയംഫിനു മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ വേഗതയില്‍ ടാര്‍ഗറ്റിനു മേല്‍ പതിക്കാനാവും. ലോകത്തിലെ ഏതൊരു എയര്‍ക്രാഫ്റ്റിനെക്കാളും ഉയര്‍ന്ന വേഗതയാണ് ഇത്. 'അയണ്‍ ഡോമുകളുടെ ഡാഡി ' എന്നാണ് ഇതിനുള്ള വിശേഷണം. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്-35 ഫൈറ്റര്‍ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാര്ട്ടിന് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എഫ്-35 നു അതിനെ ലക്ഷ്യം വയ്ക്കുന്ന എന്തിനെയും തകര്‍ക്കാനാവും. എന്നാല്‍ വേഗതയുടെ കാര്യത്തില്‍ എസ്-400നെ വെല്ലുവിളിക്കാന്‍ എഫ്-35നാവില്ല. എസ്-300 സിസ്റ്റത്തിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്-400. റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുന്‍തലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്.
നിരവധി പതിറ്റാണ്ടുകളുടെ പരിശ്രമഫലമായാണ് എസ്400 ട്രയംഫ് കുടുംബം സിസ്റ്റം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. എസ്-300, എസ്400 ട്രയംഫ് കുടുംബം, 1978ല്‍ നിര്‍മ്മിച്ച അവരുടെ എസ്-300പിയുടെ പിന്തുടര്ച്ചയാണ് ഇതെല്ലാം. ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ളതാണ് ഈ സിസ്റ്റങ്ങള്‍. ഒരു പ്രദേശത്തെ വ്യോമാക്രമണങ്ങളെയും മുഴുവനായും ചെറുക്കാന്‍ ഇവയ്ക്കു കഴിയും. എതിരാളികള്‍ തൊടുക്കുന്ന ക്രൂസ് മിസൈലുകളെയും ബാലിസ്റ്റിക് മിസൈലുകളെയും തകര്‍ക്കാനാകും. ഇവയ്ക്ക് 250 മൈല്‍ പരിധിയില്‍ ശത്രു ആക്രമണങ്ങളെ തറപറ്റിക്കാനാകും. ഇവയുടെ വേഗമാണ് ഏറ്റവും ഗംഭീരം- സ്വര വീചികളെക്കാള്‍ ആറിട്ടി വേഗം ഇവയ്ക്കുണ്ടത്രെ.
എസ്-400ന്റെ ബാറ്ററി പിടിപ്പിക്കാന്‍ അഞ്ചു മിനുറ്റു മതി. സജ്ജമായിക്കഴിഞ്ഞാല്‍ 36 ലക്ഷ്യങ്ങളിലേക്ക് ഒരേ സമയത്തു കുതിക്കാനാകും. എന്നാല്‍, താഴ്ന്നു പറക്കുന്ന വിമാനങ്ങളെയും മറ്റും ലക്ഷ്യം വയ്ക്കാന്‍ ഇതിലൂടെ കഴിയില്ലെന്നതാണ് റഷ്യന്‍ സംവിധാനത്തിന്റെ ഏക പോരായ്മ. എസ്-400നെ തൊടുത്തു വിടാനുപയോഗിക്കുന്ന ലോഞ്ചറുകളും മറ്റും റോഡുകളിലൂടെ മാറ്റി സ്ഥാപിക്കുകയും ചെയ്യാം. ഇതിലൂടെ, ഇവയെ തകര്‍ക്കാനുള്ള ശ്രമങ്ങളും പരാജയപ്പെടുത്താം. കൂടാതെ, ഇവയെ രാജ്യത്തിന്റെ റഡാറുകളുമായും ബന്ധിപ്പിക്കാം.
നാറ്റോ വൈമാനികര്‍ക്കിടിയില്‍ എസ്-300, എസ്-400 സിസ്റ്റങ്ങള്‍ക്ക് ധാരാളം ബഹുമാനം ലഭിക്കുന്നുണ്ട്. പല നാറ്റോ അംഗങ്ങളുടെയും കൈയിലുള്ളത് എസ്-300 സിസ്റ്റമാണ്. എസ്-400 അതിനെക്കാള്‍ മികച്ചതാണെന്നാണ് കരുതുന്നത്. എസ്-400നെതിരെ അമേരിക്കയുടെ ഏക പ്രതിരോധം ഇഎ-18ജി ഗ്രോല്‍സര്‍ ആണ്. ഇവയ്ക്ക് എസ്-400ന്റെ റഡാറിനെ പൂര്‍ണ്ണമായും നിര്‍വീര്യമാക്കാനാകില്ലെങ്കിലും അവയുടെ തീക്ഷ്ണത കുറയ്ക്കാനാകുമെന്നും ചില നിരീക്ഷകര്‍ പറയുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam