1 GBP = 91.30 INR                       

BREAKING NEWS

മുന്‍ കൗണ്‍സിലര്‍ ജോസ് അലക്സാണ്ടറിന്റെ മാതാവിന്റെ പൊതുദര്‍ശനം ഇന്നും നാളെയും മറ്റന്നാളും ലണ്ടനില്‍; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും; സംസ്‌കാരം ഈമാസം 21ന് കൊല്ലം കക്കോട്ടുമൂല സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍

Britishmalayali
kz´wteJI³

ണ്ടന്‍ ബോറോ ഓഫ് ന്യൂഹാം കൗണ്‍സിലര്‍ ആയിരുന്ന ജോസ് അലക്സാണ്ടറിന്റെ മാതാവ് ത്രേസ്യാമ്മ അലക്സാണ്ടറിന്റെ പൊതുദര്‍ശനം ഇന്നും നാളെയും മറ്റന്നാളും ലണ്ടനില്‍ നടക്കും. ഇന്നും നാളെ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ അഞ്ചു വരെയും ബുധനാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയും ആണ് പൊതു ദര്‍ശനം നടക്കുക.

ശേഷം മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടു പോകും. സംസ്‌കാരം ഈമാസം 21ന് വൈകിട്ട് മൂന്നു മണിക്ക് കൊല്ലം കക്കോട്ടുമൂല സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ നടക്കും. അന്നേ ദിവസം രാവിലെ എട്ടു മുതല്‍ കുഴിവിളയിലെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.

ഈമാസം മൂന്നിനാണ് ഈസ്റ്റ് ഹാമില്‍ വച്ച് ത്രേസ്യാമ്മ അലക്സാണ്ടര്‍ നിര്യാതയായത്. 89 വയസായിരുന്നു. മൂന്നു മക്കള്‍ക്കും കുടുംബത്തിനും ഒപ്പമായിരുന്നു താമസം. ജോസ് അലക്സാണ്ടര്‍, ജമ്മാ ജോസ്, ജീനാ ജോണ്‍സണ്‍ എന്നിവരാണ് മക്കള്‍. മേരി ശുഭാ ജോസ്, ടിഎം ജോസ്, ജോസഫ് ജോണ്‍സണ്‍ എന്നിവര്‍ മരുമക്കളാണ്. ഡാവി, ബോബി, ഡെറക്, കൊളീന്‍, കെഡ്രിക്, ഫ്രെഡറിക്, ജോണി, റോഡ്രറിക്, ടോമി എന്നിവര്‍ പേരക്കുട്ടികളാണ്.

1975 ഒക്ടോബറിലാണ് ത്രേസ്യാമ്മ ക്രോയിഡോണില്‍ എത്തുന്നത്. 1983ല്‍ ഈസ്റ്റ് ഹാമിലേക്ക് മാറി. കുറച്ചു കാലം കേരളത്തിലും താമസിച്ചിരുന്നു. ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാന്‍ [email protected] എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.
പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
T Cribb & Sons, Victoria House, 10 Woolwich Manor Way, London E6 5PA

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category