1 GBP = 86.00INR                       

BREAKING NEWS

അതിശക്തമായ മഴയ്ക്ക് പിന്നാലെ ഹിമാചലില്‍ കെട്ടിടം തകര്‍ന്നു വീണു; സോളനില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചത് സൈനികനും സ്ത്രീയും; 12 സൈനികരും ഏഴ് പ്രദേശവാസികളും കുരുങ്ങിക്കിടക്കുന്നുവെന്നും റിപ്പോര്‍ട്ട്; നിലവില്‍ രക്ഷപെടുത്തിയത് 23 പേരെ; തകര്‍ന്നത് ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം

Britishmalayali
kz´wteJI³

സോളന്‍ (ഹിമാചല്‍ പ്രദേശ്): അതിശക്തമായ മഴയ്ക്ക് പിന്നാലെ ഇരുനിലക്കെട്ടിടം തകര്‍ന്ന് വീണ് സൈനികനും സ്ത്രീക്കും ദാരുണാന്ത്യം. ഹിമാചല്‍പ്രദേശിലെ സോളനില്‍ ഞായറാഴ്ച്ച വൈകുന്നേരം 3.45നാണ് അപകടമുണ്ടായത്. സൈനികരും കുടുംബവും അടങ്ങുന്ന ഒട്ടേറെ പേര്‍ സംഭവ സമയം കെട്ടിടത്തിലുണ്ടായിരുന്നു. ഇത് ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടമാണെന്നാണ് സൂചന.

മാത്രമല്ല ഇപ്പോഴും 12 സൈനികരും ഏഴ് പ്രദേശവാസികളും കെട്ടിടത്തില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. ഇതിനോടകം തന്നെ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ 18 സൈനികര്‍ അടക്കം 23 പേരെ രക്ഷപെടുത്തി. 18 സൈനികരടക്കം 23 പേരെ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൈനിക ഉദ്യോഗസ്ഥരും കുടുംബവും ഉത്തരാഖണ്ഡിലേക്ക് പോകുന്നവഴിക്ക് ഉച്ചഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category