1 GBP = 86.00INR                       

BREAKING NEWS

ആര്‍ത്തുല്ലസിച്ച് സന്തോഷിക്കുന്നതിനിടെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നത് കാഴ്ച്ചക്കാരെയടക്കം ഞെട്ടിച്ച്; അമ്യൂസ്മെന്റ് പാര്‍ക്കിലെ യന്ത്രത്തില്‍ 31 പേരുണ്ടായിരുന്നെങ്കിലും മരണം തേടിയെത്തിയത് രണ്ട് പേരെ; അഹമ്മദാബാദിലുണ്ടായ അപകടത്തില്‍ ഞെട്ടി ലോകം; പാര്‍ക്കിലെ ദുരന്തം കാഴ്ച്ചക്കാരന്‍ ഷൂട്ട് ചെയ്തതിന് പിന്നാലെ സമൂഹ മാധ്യമത്തില്‍

Britishmalayali
kz´wteJI³

അഹമ്മദാബാദ്: ആര്‍ത്തുല്ലസിച്ച നിമിഷങ്ങള്‍ പെട്ടന്ന് ദുരന്തമായി മാറിയതിന്റെ നടുക്കത്തിലാണ് അഹമ്മദാബാദ്. അമ്യൂസ്മെന്റ് പാര്‍ക്കില്‍ 31 പേരെ വഹിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. അഹമ്മദാബാദിലെ കന്‍കരിയയില്‍ ഞായറാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം. യന്ത്രം പ്രവര്‍ത്തിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയും സമീപത്തുള്ള തൂണില്‍ ഇടിക്കുകയുമായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ വിജയ് നെഹ്റ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category