1 GBP =93.80 INR                       

BREAKING NEWS

യുക്മാ ദേശീയ കലാമേളയില്‍ കേരളൈറ്റ് കമ്മ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിന് മിന്നുന്ന വിജയം; തൊട്ടതെല്ലാം പൊന്നാക്കി കായിക താരങ്ങള്‍; കാഴ്ച വച്ചത് മികച്ച പ്രകടനം

Britishmalayali
kz´wteJI³

വര്‍ഷത്തെ യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് ഇവന്റില്‍ കേരളൈറ്റ് കമ്മ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ യുവ താരങ്ങള്‍ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. തൊട്ടതെല്ലാം പൊന്നാക്കി മത്സരിച്ച എല്ലാ കായിക ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച ഈ മത്സരാര്‍ത്ഥികള്‍ 13 മെഡലുകളാണ് വാരിക്കൂട്ടിയത്


ദിനു ഫിലിപ്പ് (100m-2nd, ലോങ്ങ് ജമ്പ്- 3rd, ഷോര്‍ട് പുട്ട് - 2nd) 
ജെറി അബ്രഹാം (200m- 2nd,  400m -3rd,  ലോങ്ങ് ജമ്പ് - 2nd)
അഗന്‌സ് ജോഷി (100m - 2nd, 50m 2nd )
ഷാജോ ജോസ് (400m - 3rd, 200m - 3rd)
റിലേ 4x100 - (ദിനു, ജെറി, ഷാജോ)- 3rd 

കെസിബിഒടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ഈ വിജയം ബര്‍ട്ടനിലെ കായിക പ്രേമികളില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. കേരളൈറ്റ് കമ്മ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിന്റെ ഈ നേട്ടം മിഡ്ലാന്‍ഡ്‌സിനു ചാംപ്യന്‍ഷിപ്പ് കൈവരിക്കുവാന്‍ വളരെയേറെ സഹായകരമായി. ഇവരുടെ ഈ  വിജയം ബര്‍ട്ടനിലെ മറ്റു കായിക പ്രേമികള്‍ക്ക് ഒരു പ്രചോദനമായി മാറിയിരിക്കുകയാണ്. 

ഇവരുടെ വിജയത്തെ അനുമോദിക്കുവാന്‍ കെസിബിഒടി ഭാരവാഹികള്‍ ഒരുക്കങ്ങള്‍ നടത്തിവരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category