1 GBP = 86.00INR                       

BREAKING NEWS

കര്‍ണാടക നിയമസഭയില്‍ കുമാരസാമി സര്‍ക്കാര്‍ വ്യാഴാഴ്ച്ച വിശ്വാസവോട്ട് തേടും; തീരുമാനം നിയമസഭാ കാര്യോപദേശക സമിതിയുടേത്; വോട്ടെടുപ്പ് രാവിലെ 11ന് എന്ന് സ്പീക്കര്‍; പ്രതിഷേധവുമായി ബിജെപി; കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ പുരോഗമിക്കുന്നതിനിടെ ചാക്കിട്ട് പിടുത്തത്തിനുള്ള ശ്രമങ്ങളും സജീവം

Britishmalayali
kz´wteJI³

ബംഗളൂരു: വ്യാഴാഴ്ച്ച കര്‍ണാടക നിയമസഭയില്‍ എച്ച് ഡി കുമാരസാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടും. വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍, സ്പീക്കറുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് യദ്യൂരപ്പ രംഗത്ത് വന്നു. ഇന്ന തന്നെ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടണം എന്നായിരുന്നു ബിജെപിയുടെ ആവശ്യം.

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിശ്വാസവോട്ടെടുപ്പ് എത്രയും വേഗം നടത്തി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഭൂരിപക്ഷം തെളിയിക്കട്ടെ എന്നാണ് ബിജെപിയുടെ നിലപാട്. ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കഴിയില്ലെന്നുറപ്പായ സാഹചര്യത്തില്‍ എത്രയും വേഗം കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

നിലവിലെ സാഹചര്യത്തില്‍ ഏഴ് വിമത എംഎല്‍എമാരെങ്കിലും തീരുമാനം മാറ്റിയാല്‍ മാത്രമേ സര്‍ക്കാരിന് നിലനില്‍ക്കാനാവൂ. കാര്യങ്ങള്‍ പൂര്‍ണമായും കൈവിട്ട അവസ്ഥയിലാണെങ്കിലും വിമതരുടെ രാജിക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് വരുന്നതുവരെ എങ്ങനെയും പിടിച്ചുനില്‍ക്കാനാണ് കുമാരസ്വാമി ശ്രമിക്കുന്നത്. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ട അവസ്ഥയാണുള്ളത്. അതിനിടെ, കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട വിമതരുടെ നീക്കവും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അനുനയചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയും മുംബൈയിലെത്തി വിമത എംഎല്‍എമാരെ കാണാനിരിക്കെയാണ് വിമതര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് നേതാക്കളെ ആരെയും കാണാന്‍ തങ്ങള്‍ക്ക് താല്പര്യമില്ല. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും പൊലീസിന് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്. 14 എംഎല്‍എമാരാണ് പരാതി നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് 13 പേരും ജെഡിഎസില്‍ നിന്ന് 3 പേരുമാണ് രാജി പ്രഖ്യാപിച്ചത്. സഖ്യസര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന സ്വതന്ത്രനും കെജെപി അംഗവും ബിജെപിയോടൊപ്പം ചേരുകയും ചെയ്തു. ഇതോടെയാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതും വിശ്വാസവോട്ടെടുപ്പ് നേരിടാമെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചതും.

ടി രാമലിംഗത്തിന്റെയും കെ ഗോപാലയുടെയും രാജിക്കാര്യത്തില്‍ ഇന്ന് സ്പീക്കര്‍ തീരുമാനമെടുക്കും. ഇന്ന് വൈകിട്ട് ടി രാമലിംഗ റെഡ്ഡി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ സമ്മേളനത്തിനു മുന്‍പ് എച്ച്ഡി കുമാര സ്വാമി ദേവഗൗഡയുടെ വസതിയിലെത്തി നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.

അതേസമയം, സ്പീക്കര്‍ രാജി സ്വീകരിക്കാത്തതിനെതിരെ കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. നേരത്തെ ഹര്‍ജി നല്‍കിയ വിമതര്‍ക്ക് പുറമെ അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജിയാണ് ചൊവ്വാഴ്ച പരിഗണിക്കുക.ഇന്ന് ചീഫ് ജസ്റ്റിസ് ഹാജരായ ഉടന്‍ തന്നെ വിമത എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ മുഗള്‍ റോത്തകി സ്പീക്കര്‍ക്കെതിരായ എംഎല്‍എമാരുടെ ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. മുന്‍പ് പത്ത് എംഎല്‍എമാര്‍ ആയിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. ഇവരുടെ ഹര്‍ജിയും കോടതി പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച വിഷയം പരിഗണിച്ച കോടതി രാജിക്കാര്യത്തിലും അയോഗ്യത നടപടിയിലും തല്‍സ്ഥിതിക്കായിരുന്നു ഉത്തരവ് ഇട്ടിരുന്നത്. ഇതിനു ശേഷം ചൊവ്വാഴ്ച വാദം കേള്‍ക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. അതുകൊണ്ടു തന്നെ കോടതി ഈ കേസ് നാളെ പരിഗണിക്കാനിരിക്കെ പത്തു വിമത എംഎല്‍എമാരുടെ ഹര്‍ജിക്കു പുറമേ പുതുതായി കക്ഷി ചേര്‍ന്ന എംഎല്‍എമാരുടെ ഹര്‍ജി കൂടെ കോടതി പരിഗണിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category