1 GBP = 94.40 INR                       

BREAKING NEWS

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്കുള്ള സുരക്ഷിത യാത്രയ്ക്ക് പ്ലസ് ടുക്കാരി ആപ്പ് വഴി വിളിച്ചത് ഊബര്‍ ടാക്സിയെ; മുന്നോട്ട് പോയപ്പോള്‍ കാലുകള്‍ക്കടുത്തേക്ക് ഡ്രൈവറുടെ കൈ വരുന്നത് കണ്ട് യാത്രക്കാരി ഭയന്ന് വിറച്ചു; ഗ്ലാസുകള്‍ ലോക്കായതിനാല്‍ നിലവിളി പുറത്തു കേട്ടില്ല; ട്രാഫിക് ജാമില്‍ വാഹനം പെട്ടപ്പോള്‍ ഇറങ്ങി ഓടിയെത്തിയത് ട്യൂഷന്‍ ടീച്ചറുടെ അടുത്ത്; ഡ്രൈവര്‍ യൂസഫ് കുടുങ്ങിയത് പതിനേഴുകാരിയുടെ മനക്കരുത്തു കാരണം; മകളുടെ വിവാഹം മുടങ്ങാതിരിക്കാന്‍ പ്രതിയുടെ ഫോട്ടോ നല്‍കാതെ മാതൃക കാട്ടി പൊലീസും

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കാക്കനാട്: പ്ലസ്സ്ടുക്കാരി കാറില്‍ക്കയറിയത് വാഴക്കാലായില്‍ നിന്ന്. അര കിലോമീറ്ററോളം പിന്നിട്ടപ്പോള്‍ ഡ്രൈവറുടെ കൈ വിദ്യാര്‍ത്ഥിനിയുടെ കാലുകള്‍ക്കിടയിലേയ്ക്ക് നീണ്ടു. പെണ്‍കുട്ടി ഭയന്നു നിലവിളിച്ചെങ്കിലും ഗ്ലാസുകള്‍ താഴ്തിയിട്ടിരുന്നതിനാല്‍ ശബ്ദം പുറത്തുവന്നില്ല.

500 മീറ്ററോളം അകലെ കാര്‍ പാലാരിവട്ടം സിഗ്നലിലെ ബ്ലോക്കില്‍പ്പെട്ടതോടെ പിന്നിലെ ഡോര്‍ തുറന്ന് പുറത്തറിങ്ങിയ പെണ്‍കുട്ടി ട്യൂഷന്‍ ടീച്ചറുടെ വീട്ടില്‍ അഭയം തേടി. കാറുമായി സ്ഥലം വിട്ട ഡ്രൈവറെ പൊക്കാന്‍ പൊലീസിന് തുണയായത് ഫോണ്‍ നമ്പറും വാഹന രേഖകളും. 12-ന് രാത്രി നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഏലൂര്‍ സ്വദേശി പള്ളിക്കര വീട്ടില്‍ യൂസഫി(51) നെ ഇന്നലെ തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.

കഴിഞ്ഞ 12-ന് വാഴക്കാല കെന്നഡിമുക്കില്‍ നിന്നും ട്യൂഷന്‍ കഴിഞ് വീട്ടിലേക്ക് മടങ്ങുന്നതിനായിട്ടാണ് പെണ്‍കുട്ടി ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചത്. ഇവിടെ നിന്നും കഷ്ടി 300 മീറ്ററോളം ദൂരം പിന്നട്ടപ്പോഴാണ് യൂസഫ് അപമാനിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. യൂസഫിന്റെ അപ്രിതീക്ഷിത നീക്കത്തില്‍ ഭയന്നുപോങ്കെിലും മനോധൈര്യം വീണ്ടെടുത്ത്, കാര്‍ ബ്ലോക്കിപ്പെട്ടപ്പോള്‍ ഡോര്‍തുറന്ന് ഓടിയതിനാലാണ് കൂടുതല്‍ ആപത്തിപ്പെടാതെ പെണ്‍കുട്ടി രക്ഷപെട്ടതെന്നാണ് പൊലീസിന്റെയും നാട്ടുകാരുടെയും വിലയിരുത്തല്‍.

കാറില്‍ നിന്നിറങ്ങി പെണ്‍കുട്ടി നേരെ ടീച്ചറുടെ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു.ടീച്ചറാണ് ഇവിടെ നിന്നും പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. കുടുംബത്തില്‍ അടുത്ത ദിവസം വിവാഹം നടക്കാനിരിക്കെയാണ് യൂസഫ് പോസ്‌കോ കേസ്സസില്‍ അകത്തായതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇയാളുടെ കാലുപിടിച്ചുള്ള അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണെന്നു പറയുന്നു പൊലീസ് മാധ്യമങ്ങള്‍ക്ക് ഇാളുടെ ഫോട്ടോ നല്‍കിയില്ല.

വിവാഹം മുടക്കി പെണ്‍കുട്ടിയുടെ ഭാവി നശിപ്പിക്കരുതെന്നും മനുഷ്യത്വപരമായ ഇടപെടല്‍ ഉണ്ടാവണമെന്നുമുള്ള പൊലീസിന്റെ നിലപാട് മൂലം മേഖലയിലെ മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോ ഒഴിവാക്കി വാര്‍ത്ത നല്‍കുകയും ചെയ്തു. അച്ഛന്‍ ചെയത തെറ്റിന് മകള്‍ക്ക് ശിക്ഷ കിട്ടാതിരിക്കാനായിരുന്നു ഈ മാതൃകാ ഇടപെടല്‍. തൃക്കാക്കര എ.സി.പി ആര്‍.വിശ്വനാഥിന്റെ നിര്‍ദ്ദേശാനുസരണം പരാതിയിലെ വാഹന നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

തൃക്കാക്കര സ്റ്റേഷന്‍ ഓഫീസര്‍ ആര്‍.ഷാബു,എസ് .ഐ ജസ്റ്റിന്‍, സി.പി.ഓമാരായ സതീഷ്, മനോജ്, വനിതാ സി.പി.ഓ ജയശ്രീ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോക്‌സോ വകുപ്പുകൂടി ഉള്‍പ്പെടുത്തിയാണ് യൂസഫിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇയാള്‍ക്കെതിരെ മറ്റു കേസ്സുകളൊന്നുമില്ലന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category