kz´wteJI³
കൊല്ലം: കൊല്ലം എസ്എന്കോളെജിലെ എസ്എഫ്ഐക്കാര്‍ക്ക് വേണ്ടി പ്രിന്‍സിപ്പാളിനെയും അദ്ധ്യാപകരെയും ഭീഷണിപ്പെടുത്തിയെന്ന് ആരോപണം നേരിടേണ്ടി വന്ന കൊല്ലം ഈസ്റ്റ് എസ്ഐ ബിജു പള്ളിമണിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന നിഗമനത്തില്‍ പൊലീസ്. കോളേജിന് പുറത്ത് നടന്ന അഭിമന്യു അനുസ്മരണ യോഗത്തിനിടെ നടന്നത് എസ്എഫ്ഐക്കാരുടെ തമ്മിലടിയാണ്. ഇവരെ പിരിച്ചുവിട്ടശേഷം എസ്എഫ്ക്കാരെ തെറി പറഞ്ഞ പ്രിന്‍സിപ്പാളിനോടും അദ്ധ്യാപകരോടും കോളേജിനകത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതാണ് എസ് ഐയ്ക്കെതിരായ പരാതിക്ക് കാരണമെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് അടക്കമുള്ളവരുടെ കണ്ടെത്തല്‍.
കോളെജ് ക്യാമ്പസിലെ പ്രശ്നങ്ങള്‍ പലപ്പോഴും കൈവിട്ടുപോകും. ചെറിയ പൊലീസ് വ്യൂഹമാണ് എസ്എഫ്ഐക്കാര്‍ എസ്എന്‍ കോളേജിന് പുറത്ത് തമ്മിലടിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നത്. അതിനാല്‍ വളരെ ശ്രദ്ധിച്ച് എസ്എഫ്ഐക്കാരെ ഒഴിവാക്കി. പരിപാടിയില്‍ അടി നടക്കുമ്പോള്‍ കോളേജ് കവാടത്തില്‍ അദ്ധ്യാപകരും പ്രിന്‍സിപ്പാളും നില്ക്കുന്നുണ്ടായിരുന്നു. എസ്എഫ്ഐക്കാര്‍ ഒരു വശത്തും പ്രിന്‍സിപ്പാളും അദ്ധ്യാപകരും മറുവശത്തുമായി ഭീകര തെറിവിളിയാണ് നടന്നത്. ഈ ഘട്ടത്തില്‍ എസ്എഫ്ഐക്കാരെ ആദ്യം പറഞ്ഞുവിട്ടു. അതിനുശേഷം എസ്എഫ്ഐയെ തെറിപറഞ്ഞ അദ്ധ്യാപകരോട് കോളേജിനകത്തേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടു. ഇത് പ്രിന്‍സിപ്പാള്‍ക്കും അദ്ധ്യാപകര്‍ക്കും പിടിച്ചില്ല. ഇതാണ് പരാതിക്ക് പിന്നിലെന്ന നിഗമനത്തിലാണ് കണ്ടെത്തലുകള്‍ എത്തുന്നത്.
എന്താണ് അറസ്റ്റ് ചെയ്ത് നീക്കാത്തത് എന്നാണ് ഒരു അദ്ധ്യാപകന് ചോദിച്ചത്. പരാതിയുണ്ടെങ്കില്‍ സ്റ്റേഷനില്‍ നല്കാന് എസ് ഐ ആവശ്യപ്പെട്ടു. അത് കഴിഞ്ഞു പൊലീസിനോട് തട്ടിക്കയറുന്ന അവസ്ഥ വന്നപ്പോള്‍ എല്ലാവരോടും കോളേജിന് അകത്ത് കയറാന്‍ ആവശ്യപ്പെട്ടു. ഇത് പ്രിന്‍സിപ്പാളിനും അദ്ധ്യാപകര്‍ക്കും രുചിച്ചില്ല. ഇതാണ് പരാതിക്ക് പിന്നിലെന്നാണ് നിഗമനം. എസ് ഐയെ സ്ഥലം മാറ്റിയെന്ന പ്രചരണം ശരിയല്ലെന്നതാണ് വസ്തുത.
തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജിലെ അതിക്രമത്തിന് പിന്നാലെ കൊല്ലം എസ്എന്‍ കോളേജില്‍ നടന്ന എസ്എഫ്ഐ അഴിഞ്ഞാട്ടത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മറുനാടന്‍ വാര്‍ത്ത നല്‍കിയിരുന്നു. അഭിമന്യു ദിനാചരണവുമായി ബന്ധപ്പെട്ട് പുറത്തുനിന്നെത്തിയ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രിന്‍സിപ്പാളിനെ അടക്കം ഭീഷണിപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് നല്‍കിയത്. പുറത്തുനിന്ന് അതിക്രമിച്ച് കയറിയ എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോഴാണ് എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്ന് പറഞ്ഞശേഷം അസഭ്യവര്‍ഷം നടത്തിയെന്നായിരുന്നു ആരോപണം.
മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുറത്ത് നിന്നുള്ള എസ്.എഫ്.ഐ നേതാക്കള്‍ കോളേജിനുള്ളില്‍ തമ്പടിച്ചിരുന്നു. പതിനൊന്ന് മണിയോടെ ഇവര്‍ ക്ലാസില്‍ കയറി വിദ്യാര്‍ത്ഥികളെ പുറത്തേക്ക് വലിച്ചിറക്കി. തടയാന്‍ ശ്രമിച്ച പ്രിന്‍സിപ്പല്‍ അടക്കമുള്ള അദ്ധ്യാപകര്‍ക്ക് നേരെ എസ്.എഫ്.ഐ ജില്ലാ നേതാക്കള്‍ ഉള്‍പ്പെട്ട സംഘം അസഭ്യവര്‍ഷത്തോടൊപ്പം വധഭീഷണിയും മുഴക്കി. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം
ശ്രീനാരായണ ലീഗല്‍ സ്റ്റഡി സെന്ററിലെ വിദ്യാര്‍ത്ഥിയാണ് ഇവരില്‍ പ്രധാനിയെന്നാണ് അദ്ധ്യാപകര്‍ പറഞ്ഞത്. സംഭവമറിഞ്ഞ് ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം എത്തിയിട്ടും എസ്.എഫ്.ഐ നേതാക്കള്‍ പഴയതിനെക്കാള്‍ ആവേശത്തില്‍ ഭീഷണി മുഴക്കല്‍ തുടര്‍ന്നു. ഇതിനിടെ കോളേജിലെ വിദ്യാര്‍ത്ഥികളല്ലാത്തവരെ അറസ്റ്റ് ചെയ്തു നീക്കണമെന്നാവശ്യപ്പെട്ട അദ്ധ്യാപകര്‍ക്ക് നേരെ എസ്ഐ അസഭ്യവര്‍ഷം നടത്തുകയായിരുന്നുവെന്നായിരുന്നു ആരോപണം.
2015 മുതല്‍ എസ്എന്‍ കോളേജില്‍ കലാലയ രാഷ്ട്രീയം നിരോധിച്ചിരിക്കുകയാണ്. എന്‍ കോളേജ് മാനേജ്മെന്റ് നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി മാനേജ് മെന്റ് നേടിയത്. എന്നാല്‍, മറ്റു വിദ്യാര്‍ത്ഥി യൂണിയനുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും എസ്എഫ്ഐ മാത്രം പ്രവര്‍ത്തനം തുടരുന്ന അവസ്ഥയാണ് കോളേജില്‍ നിലനില്‍ക്കുകയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam