1 GBP = 94.40 INR                       

BREAKING NEWS

ജയിലിലെത്തിയത് രണ്ടാം ഭാര്യയുടെ പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍; അഴിക്കുള്ളില്‍ നിന്ന് കണ്ണ് തുറന്ന് നോക്കിയപ്പോള്‍ കണ്ടത് മനുഷ്യാവാകശ ലംഘനങ്ങള്‍; എല്ലാം പുറത്തെത്തിച്ചത് സഹതടവുകാരുടെ 'മാവോ'; ഓഫീസര്‍മാരുടെ അഴിമതിയും തട്ടിപ്പും ചര്‍ച്ചയായപ്പോള്‍ വടക്കോട്ടും തെക്കോട്ടും പന്ത് തട്ടി പ്രതികാരം; മാവേലിക്കരയിലെ തടവുകാരന്റെ മരണത്തിലെ ദുരൂഹത ചര്‍ച്ചയായതും ഇതേ വഴിയേ: പോക്സോ കേസില്‍ ജയിലിലെത്തി ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്ന വ്യവഹാരി ഉണ്ണികൃഷണന്റെ കഥ ഇങ്ങനെ

Britishmalayali
പ്രവീണ്‍ സുകുമാരന്‍

മാവേലിക്കര: ഇന്‍ഷുറന്‍സ് തട്ടിപ്പു കേസില്‍ അറസ്റ്റിലായ കുമരകം സ്വദേശി എം.ജെ. ജേക്കബ് (68) മാവേലിക്കര സബ് ജയിലില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ചത് സംബന്ധിച്ച് ' പുനരന്വേഷണത്തിനും കൂടുതല്‍ വിവാദങ്ങള്‍ക്കും വഴി വെച്ചത് ജയിലിനുള്ളിലെ വ്യവഹാരി എന്നറിയപ്പെടുന്ന തടവുകാരനായ ഉണ്ണികൃഷ്ണന്റെ മൊഴിയാണ്. ഒരു കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെയാണ് ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചിലത് പറയാനുണ്ടെന്ന് ജഡ്ജിയോടു ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്. ജേക്കബ്ബ് മരിക്കുന്ന രാത്രിയില്‍ ആ സെല്ലില്‍ നിന്നും നിലവിളി കേട്ടിരുന്നുവെന്നും മരണത്തില്‍ ദുരുഹതയുണ്ടെന്നുമാണ് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്.


ഈ മൊഴി കൂടി കണക്കിലെടുത്താണ് കേസ് പുനരന്വേഷിക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ജേക്കബിനെ തൂവാല വായില്‍ തിരുകി ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന സംശയം വ്യാപകമാണ്. അര്‍ദ്ധ രാത്രിയിലാണ് നിലവിളി കേട്ടതെന്ന് ഉണ്ണികൃഷണന്റെ മൊഴി വിശ്വസിച്ചാലും ഇല്ലെങ്കിലും ജേക്കബ്ബിന്‍െ മരണം സംബന്ധിച്ച ദുരുഹത നീക്കാന്‍ ജയില്‍ വകുപ്പിന് ആയിട്ടില്ല. ജയിലില്‍ എന്തിനും ഏതിനും പരാതി നല്കുന്ന ഉണ്ണികൃഷ്ന്‍ ജയില്‍ ജീവനക്കാരുടെ കണ്ണിലെ കരടാണ്. അതു കൊണ്ട് തന്നെ തടവറക്കുള്ളില്‍ വ്യവഹാരി ഉണ്ണിയെന്നാണ് ഈ അന്‍പത് കാരന്‍ അറിയപ്പെടുന്നത്.

വിചാരണ തടവുകാരനായ ഉണ്ണികൃഷ്ന്‍ ജയിലിലെ ഇരട്ട നീതിയേയും ഉന്നത ബന്ധമുള്ള തടവുകാര്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളെയും ചോദ്യം ചെയ്യുകയും വേണ്ടി വന്നാല്‍ ജഡ്ജിക്ക് പോലും പരാതി അയക്കുകകയും ചെയ്തിരുന്നതിനാല്‍ വാര്‍ഡന്മാരെല്ലാം ശത്രുവിനെ പോലെയാണ് ഉണ്ണികൃഷ്നെ കാണുന്നത്. സൂപ്രണ്ടെന്നോ സാധാ വാര്‍ഡനെന്നോ വ്യത്യാസമില്ലാതെ ജയിലിലെ തട്ടിപ്പുകള്‍ അക്കമിട്ട് നിരത്തി ചോദ്യം ചെയ്യുന്ന ഉണ്ണിക്കൃഷ്ണന്‍ കഴിഞ്ഞ മാസം ഒരു തടവുകാരന് മാത്രം സ്പെഷ്യല്‍ വിളമ്പിയതിനെ ചോദ്യം ചെയ്തിരുന്നു. അതു പിന്നെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുമായുള്ള കയ്യാങ്കളിയിലാണ് കലാശിച്ചത്.

കരുനാഗപ്പള്ളി സ്വദേശിയായ ഓഫീസര്‍ക്ക് തടവുകാരനില്‍ നിന്നും മര്‍ദ്ദനമേറ്റ കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. രാവിലെ ഒന്‍പത് മണിയോടെ ഭക്ഷണം കഴിച്ചശേഷം സെല്ലിന് അകത്ത് കയറാത്തത് ചോദ്യം ചെയ്തതിനാണ് പ്രിസണ്‍ ഓഫീസറെ ഉണ്ണിക്കൃഷ്ണന്‍ ആക്രമിച്ചതെന്നാണ് ജയില്‍ അധികൃതര്‍ പറഞ്ഞ കഥ. ഉണ്ണികൃഷ്ണനെതിരെ മാവേലിക്കര പൊലീസ് കേസെടുക്കുകയും ചെയ്തു. വാര്‍ഡന്മാര്‍ക്കിടയില്‍ ഉണ്ണിക്കൃഷ്ണന്‍ വ്യവഹാരി ആണെങ്കില്‍ സഹതടവുകാര്‍ക്കിടയില്‍ മാവോ ആണ്. എന്തിനു ഏതിനും ഏതു പാതിരാത്രിയും സഹായം തേടാവുന്ന മാവോ.

മാവോ ഉണ്ണിക്കൃഷ്ണന്‍ ഉണ്ടാക്കിയിട്ടുള്ള പ്രശ്നങ്ങള്‍ ഏറെയും സഹ തടവുകാര്‍ക്ക് വേണ്ടിയാണന്നതും ശ്രദ്ധേയമാണ്. വാര്‍ഡന്മാര്‍ അനാവിശ്യമായി സഹ തടവുകാര്‍രുടെ മേലില്‍ കൈവച്ചാലും ഉണ്ണിക്കൃഷ്ണന്‍ ഉണരും. എതിര്‍ക്കുമെന്ന് മാത്രമല്ല ജയില്‍ ഡി ജി പി മുതല്‍ ജില്ലാ മജിസ്ട്രേട്ടവരെയുള്ളവര്‍ക്ക്പരാതി അയക്കും. കൂടാതെ ഏതെങ്കിലും കേസിന്റെ വിചാരണയ്ക്ക് പോയാലും ഇതെല്ലാം എണ്ണിയെണ്ണി പറയും. അങ്ങനെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വന്ന വാര്‍ഡന്മാര്‍ നിരവധിയാണ്. ഉണ്ണികൃഷ്ണന്റെ പരാതിയില്‍ പണിഷ്മെന്റ് കിട്ടിയ വാര്‍ഡന്മാരും ഇവിടെ ഉണ്ട് ജയിലധികൃതര്‍ക്ക് തലവേദനയായതു കൊണ്ട് തന്നെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തെക്കും വടക്കുമായി നിരവിധി ജയിലുകളില്‍ കഴിഞ്ഞിട്ടുള്ള ഉണ്ണിക്കൃഷ്ണന്‍ കൂടുതല്‍ കാലം കഴിഞ്ഞതും മാവേലിക്കര സബ്ജയിലില്‍ തന്നെ. കായകുളം സ്വദേശിയായ തന്റെ വൃദ്ധ മാതാവിന് വന്നു കാണാന്‍ മാവേലിക്കര ജയിലാണ് സൗകര്യമെന്നും അത് അനുവദിച്ചു തരണമെന്നും കോടതി വഴി അനുമതി തേടിയാണ് ഉണ്ണിക്കൃഷ്ണന്‍ ഇവിടെ കഴിഞ്ഞു വന്നത്. ഇതിനിടെ ഹൈക്കോടതി ഉത്തരവു പ്രകാരം കഴിഞ്ഞ മാസം ഉണ്ണികൃഷ്നെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

2016ല്‍ രണ്ടാം ഭാര്യയുടെ പന്ത്രണ്ടുകാരിയായ മകളെ പിഢിപ്പിച്ചതിന് പോക്സോ കേസിലാണ് ഉണ്ണിക്കൃഷ്ണന്‍ ജയിലില്‍ എത്തുന്നത്. അമ്പലപ്പുഴയില്‍ പൊലീസിനെ ആക്രമിച്ച കേസിലും ചില സാമ്പിത്തിക തട്ടിപ്പു കേസുകളിലും പ്രതിയാണ് ഉണ്ണിക്കൃഷ്ണന്‍. ഇതില്‍ പോക്സോ കേസിലാണ് ഇപ്പോള്‍ വിചാരണ നടക്കുന്നത്. മരിച്ച ജേക്കബ്ബ് കിടന്ന കെട്ടിടത്തിലെ അങ്ങേ അറ്റത്തെ സെല്ലിലാണ് ഉണ്ണികൃഷ്ണനെ പാര്‍പ്പിച്ചിരുന്നത്. ജേക്കബിന്റേത് ആത്മഹത്യയാണെന്നും ജയില്‍ ജീവനക്കാര്‍ക്കു വീഴ്ചയില്ലെന്നുമുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിങ് തള്ളിക്കളഞ്ഞിരുന്നു. പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പ്രാഥമിക അന്വേഷണം നടത്തിയ ദക്ഷിണ മേഖല ജയില്‍ ഡിഐജി എസ്. സന്തോഷിനാണ് പുനരന്വേഷണത്തിന്റെയും ചുമതല. ഇന്ന് മാവേലിക്കര സബ് ജയിലില്‍ എത്തുന്ന ഡി ഐ ജി ജയിലിലെ സുരക്ഷ വീഴ്ചയും ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കും. ആവിശ്യമെങ്കില്‍ വിയ്യൂരില്‍ എത്തി ഉണ്ണികൃഷ്ണന്റെ മൊഴിയും എടുക്കും.ജേക്കബ്ബിന്റെ മരണത്തിലെ ദുരുഹത നീക്കാന്‍ ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജന്‍സികളോ കേസ് അന്വേഷിക്കണമെന്നാണ് ജയില്‍ വകുപ്പ് പറയുന്നത്.

മാര്‍ച്ച് 20നു രാത്രി ഷര്‍ട്ടും പാന്റ്സും ധരിച്ചാണ് എം.ജെ. ജേക്കബിനെ ജയിലില്‍ എത്തിച്ചതെന്ന് ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതലായി വിയര്‍ക്കുന്നതിനാല്‍ തൂവാല സെല്ലില്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചു. 13 തടവുകാര്‍ ആ സമയം സെല്ലിലുണ്ടായിരുന്നു. എം.ജെ. ജേക്കബ് സെല്ലില്‍ കമിഴ്ന്നാണ് കിടന്നത്. അന്നു രാത്രി മറ്റൊരു തടവുകാരനെ സെല്ലില്‍ എത്തിച്ചു. ജേക്കബിന് പൊലീസ് മര്‍ദനമേറ്റെന്നു പറയുന്ന സമയത്ത് സെല്ലിലെ സിസി ടിവി ക്യാമറ ഓഫാക്കിയെന്ന ആരോപണമുണ്ട്. സിസിടിവി ക്യാമറ 20 മിനിറ്റ് മാത്രമാണു പ്രവര്‍ത്തിക്കാതിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. 21നു പുലര്‍ച്ചെ 2.22 മുതല്‍ ക്യാമറ പ്രവര്‍ത്തിക്കാതിരുന്ന കാര്യം റിപ്പോര്‍ട്ടില്‍ ഇല്ല. പുലര്‍ച്ചെ ആറിനാണ് ജേക്കബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാവേലിക്കര മുന്‍ സിഐ മോഹന്‍ ലാല്‍ രണ്ടു വട്ടം ജയിലില്‍ വന്ന കാര്യം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ഒരു തവണ വന്നപ്പോള്‍ രജിസ്റ്ററില്‍ പേര് എഴുതിയില്ലെന്ന കാര്യം റിപ്പോര്‍ട്ടില്‍ ഇല്ല. മനു എസ്. നായര്‍ എന്ന തടവുകാരന്റെ കാര്യം ശ്രദ്ധിക്കണമെന്നു ജയില്‍ അധികൃതരെ അറിയിക്കാനാണ് സിഐ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ജേക്കബ്ബിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു . മരിച്ച എം.ജെ. ജേക്കബിന്റെ ശരീരത്തില്‍ മൂന്നിടത്ത് ഗുരുതരമായ പരുക്കുകള്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. എം.ജെ. ജേക്കബ് മരിക്കുന്നതിനു മണിക്കൂറുകള്‍ മുമ്പാണ് ഈ പരുക്കുകള്‍ സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തൂവാല സ്വയം വായില്‍ തിരുകി ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഇത് അസംഭവ്യമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്മാരുടെ സംഘം തറപ്പിച്ച് പറയുന്നു. കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന നിരവധി മുറിവുകള്‍ ശരീരത്തിലുണ്ട്. ജേക്കബിന്റെ നെറ്റിയിലെ മുറിവിനു മൂന്നര സെന്റമീറ്റര്‍ നീളവും അര സെന്റമീറ്റര്‍ വീതിയുമുണ്ട്. കഴുത്തിന്റെ ഇടതു ഭാഗത്തു ചെവിക്കു താഴെ നാല് സെന്റിമീറ്റര്‍ നീളത്തില്‍ പലയിടത്തായി മുറിവുകളുണ്ട്. തലയുടെ ഇടതു ഭാഗത്തു ചെവിക്കു മുകളിലുള്ള മുറിവിനു ഒന്നര സെന്റിമീറ്റര്‍ നീളമുണ്ട്. പരുക്കന്‍ പ്രതലത്തില്‍ നിന്നോ കട്ടിയുള്ള വസ്തുക്കള്‍ വഴിയുള്ള പ്രഹരത്തില്‍ നിന്നോ ഉണ്ടായതാകാം പരുക്കുകളെന്നാണു നിഗമനം. മാര്‍ച്ച് 20ന് ജയിലില്‍ എം.ജെ.ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലിസിന്റെയും ജയില്‍ അധികൃതരുടെയും വിശദീകരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category