1 GBP = 86.00INR                       

BREAKING NEWS

ബാര്‍ ഡാന്‍സറുടെ മകന്റെ പിതൃത്വ പരിശോധനയ്ക്ക് രക്തസാംപിള്‍ നല്‍കാതെ ബിനോയ് കോടിയേരി; പകരം നല്‍കിയത് ആരോഗ്യ നില മോശമാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; അടുത്ത തിങ്കളാഴ്ച നിര്‍ബന്ധമായും രക്തസാംപിള്‍ നല്‍കണമെന്ന് ഓഷിവാര പൊലീസിന്റെ അന്ത്യശാസനം; ഡിഎന്‍എ പരിശോധന എങ്ങനേയും ഒഴിവാക്കാന്‍ യുവതിയുമായി ഒത്തു തീര്‍പ്പു ശ്രമം സജീവമെന്ന് റിപ്പോര്‍ട്ട്; രക്തം നല്‍കാത്തതും കേസ് ഒഴിവാകുമെന്ന പ്രതീക്ഷയില്‍; കോടിയേരിയുടെ മകന്‍ നടത്തുന്നത് നാണക്കേട് ഒഴിവാക്കാനുള്ള നീക്കങ്ങള്‍

Britishmalayali
kz´wteJI³

മുംബൈ: ബാര്‍ ഡാന്‍സര്‍ നല്‍കിയ ലൈംഗിക പീഡനകേസില്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പില്‍ നല്‍കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി അസുഖമാണെന്ന് പറഞ്ഞാണ് ഡിഎന്‍എ പരിശോധയ്ക്ക് രക്തസാമ്പിള്‍ നല്‍കാത്തത്. ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് സാമ്പിള്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പൊലീസ് ആവശ്യപ്പെട്ടിരുന്നത്. അസുഖമായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ ആവശ്യം.

അതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അണിയറ നീക്കം സജീവമാണ്. ഈ സാഹചര്യത്തിലാണ് ബിനോയ് രക്തസാമ്പിള്‍ നല്‍കാത്തതെന്ന് സൂചനയുണ്ട്. ജാമ്യ ഹര്‍ജിയുടെ വാദത്തിനിടെ ഡിഎന്‍എ പരിശോധനയെ ബിനോയ് എതിര്‍ത്തിരുന്നു. എന്നാല്‍ രക്തസാമ്പിള്‍ നല്‍കിയേ മതിയാകൂവെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ഡിണ്ടോഷി സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. കോടതി നിര്‍ദ്ദേശപ്രകാരം മുന്‍കൂര്‍ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയത്.

അരമണിക്കൂര്‍ സ്റ്റേഷനില്‍ കാത്തിരുന്ന ശേഷമാണ് ബിനോയ് കോടിയേരിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിച്ചത്. അസുഖമാണെന്നും അതിനാള്‍ രക്തസാമ്പിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ബിനോയ് കോടിയേരി ആവശ്യപ്പെടുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിനോയ് കോടിയേരിയും അഭിഭാഷകനും പൊലീസിനോട് ആവര്‍ത്തിച്ചു. അടുത്ത തിങ്കളാഴ്ച വീണ്ടും ബിനോയ് സ്റ്റേഷനില്‍ എത്തും. അന്ന് വീണ്ടും രക്തസാമ്പിള്‍ ബിനോയിയില്‍ നിന്ന് പൊലീസ് തേടും. അന്നും ബിനോയ് വിസമ്മതം അറിയിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിക്കും. അതിന് മുമ്പ് പണം കൊടുത്ത് കേസ് ഒതുക്കാനും നീക്കം സജീവമാണ്. ജാമ്യം കിട്ടിയ ബിനോയ് മുംബൈ സ്റ്റേഷനില്‍ ഹാജരായ ശേഷം കഴിഞ്ഞ ആഴ്ച ഗുരുവായൂര്‍ ദര്‍ശനം നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category