1 GBP = 94.40 INR                       

BREAKING NEWS

ഇടിമുറി ഇനി ക്ലാസ് മുറി! ഇടതുപക്ഷക്കാരനായ പ്രിന്‍സിപ്പളിന് ക്ലീന്‍ ചിറ്റും; യൂണിവേഴ്‌സിറ്റി കോളേജിലെ ക്ലാസ് മുറി ഇനി പഠനത്തിനും; ഉത്തരക്കടലാസുകള്‍ നെഞ്ചില്‍ കുത്തും പ്രതിയുടെ വീട്ടിലെത്തിയത് ഗുരുതര വീഴ്ചയെന്ന് വൈസ് ചാന്‍സലര്‍; അന്വേഷണം പ്രഖ്യാപിച്ച് കേരള സര്‍വ്വകലാശാല; പിഎസ് സിക്ക് ശിവരഞ്ജിത് നല്‍കിയത് വ്യാജ കായിക സര്‍ട്ടിഫിക്കറ്റോ? വീട്ടില്‍ നിന്നും പിടിച്ച കായിക വകുപ്പ് മേധാവിയുടെ സീല്‍ വ്യാജം; അഖിലിനെ കുത്തിയവര്‍ ചില്ലറക്കാരല്ല; ഒടുവില്‍ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട്

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. പരീക്ഷാ കണ്‍ട്രോളറാണ് അന്വേഷിക്കുക. ഉന്നതതല യോഗത്തിന് ശേഷം വൈസ് ചാന്‍സലറാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ യൂണിവേഴ്സിറ്റി കോളേജിന് വീഴ്ച സംഭവിച്ചുവെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. സര്‍വ്വകലാശാലാ ഉത്തരക്കടലാസിന്റെ ആദ്യ പേജും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കിട്ടിയിരുന്നു.

ഓരോ കോളേജിനും ആവശ്യമായ ഉത്തരക്കടലാസുകള്‍ നല്‍കുന്നത് സര്‍വകലാശാലയാണ്. ഇത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അതാത് കോളേജുകള്‍ക്കാണെന്നും കേരള സര്‍വകലാശാല പറയുന്നു. ഇങ്ങനെ നല്‍കുന്ന ഉത്തരക്കടലാസുകള്‍ ബാക്കിവരുന്നുണ്ടെങ്കില്‍ അത് കോളേജുകള്‍ അടുത്ത പരീക്ഷയ്ക്കായി ഉപയോഗിക്കുക എന്നതാണ് നിലവിലെ രീതി. അതിനാല്‍ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് ബന്ധമില്ലായെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇക്കാര്യത്തില്‍ കോളേജിന് വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്. അദ്ധ്യാപകരുടെ സഹായത്തോടെയാണോ ഉത്തരക്കടലാസ് സംഘടിപ്പിച്ചതെന്ന് പരിശോധിക്കും. എന്നിരുന്നാലും വിഷയത്തില്‍ അന്വേഷണം വേണമെന്നാണ് പൊതുനിലപാട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വൈസ്ചാന്‍സലര്‍ വിളിച്ച യോഗത്തില്‍ പ്രോവൈസ് ചാന്‍സലറും പരീക്ഷാ കണ്‍ട്രോളറും അടക്കമുള്ളവര്‍ പങ്കെടുത്തു.

അതേസമയം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട ഏഴ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. കോളേജ് കൗണ്‍സില്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്. നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അമര്‍, ആരോമല്‍, അദ്വൈത് തുടങ്ങിയ വിദ്യാര്‍ത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. അതിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ യൂണിവേഴ്‌സിറ്റി കോളേജിലെത്തി. പ്രിന്‍സിപ്പിലായ ഇടത് പക്ഷക്കാരന്‍ വിശ്വംഭരന് ക്ലീന്‍ ചിറ്റ് നല്‍കി. കോളേജിലെ എസ് എഫ് ഐയുടെ ഓഫീസ് ക്ലാസ് മുറിയാക്കും. ഇനി എസ് എഫ് ഐക്ക് മുറിയൊന്നും കിട്ടില്ല. യൂണിയന്‍ ചെയര്‍മാനും ഭാരവാഹികള്‍ക്കും മാത്രമാകും സംവിധാനങ്ങള്‍ അനുവദിക്കുക. ഇതോടെ കോളേജിലെ എസ് എഫ് ഐയുടെ ഇടിമുറി ക്ലാസ് മുറിയാകും.

കണ്ടെടുത്തത് 18 കെട്ടുകളിലായി 220 ഷീറ്റ് ഉത്തരക്കടലാസുകള്‍
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 18 കെട്ടുകളിലായി 220 ഷീറ്റ് ഉത്തരക്കടലാസുകള്‍. ഇതെല്ലാം കേരള സര്‍വകലാശാലയുടെ പരീക്ഷയ്ക്ക് നല്‍കുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസുകളാണെന്ന് പൊലീസ് വ്യക്തമാക്കി. ഉത്തരക്കടലാസുകളുടെ മുന്‍പേജുകളും ചില എഴുതിയ പേജുകളും സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിട്ടുണ്ട്. ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തിക നഗറിലെ വീട്ടില്‍ ഇന്നലെയായിരുന്നു റെയിഡ്.

ഒരു മുന്‍പേജും അഡീഷണല്‍ ഷീറ്റുകളുമടങ്ങുന്ന കെട്ടുകളായിട്ടായിരുന്നു ഉത്തരക്കടലാസുകള്‍. ആദ്യ ആറുകെട്ടുകള്‍ കിടപ്പുമുറിയില്‍നിന്നും പിന്നീട് 12 കെട്ടുകള്‍ ഊണ്‍മുറിയിലെ ബാഗില്‍നിന്നും കണ്ടെത്തി. എസ്.എഫ്.ഐ. സമ്മേളനത്തിന് പുറത്തിറക്കിയ ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഈ ഉത്തരകടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പണത്തിന് നല്‍കി കോപ്പിയടിക്ക് ഒത്താശ നല്‍കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ചോദ്യക്കടലാസ് ചോര്‍ത്തി ഉത്തരക്കടലാസില്‍ നേരത്തേ എഴുതിവെയ്ക്കുന്ന രീതിയാണ് ഇവര്‍ ചെയ്തിരുന്നത്. നസീമിന്റെ മണക്കാട് കല്ലാട്ട്മുക്കിലെ വീട്ടിലും ഇബ്രാഹിമിന്റെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തി. പരിശോധന അഞ്ചുമണിക്കൂറോളം നീണ്ടു. അതേസമയം, കുത്തുകേസ് പ്രതിയുടെ വീട്ടില്‍ വ്യാജസീലും പരീക്ഷാപേപ്പറും കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. ആറു പ്രതികളെയും അനിശ്ചിത കാലത്തേക്ക് കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. സര്‍വകലാശാലയാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.

എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസെന്ന് മുല്ലപ്പള്ളി
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിലെ പ്രതികള്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കുള്ള പിഎസ് സി റാങ്ക് ലിസ്റ്റില്‍ വന്നതില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് എന്ന നിലയിലാണ് കാര്യങ്ങളെന്നും ഇത് പി.എസ്.എസി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാജ്യത്തിനാകെ മാതൃകയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതാണ് കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മീഷനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പബ്ലിക് സര്‍വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് തുടങ്ങിയെന്ന് പറഞ്ഞാല്‍ അത് അത്ഭുതകരമായ സംഭവമാണ്. ഇത് കേട്ടുകേഴ്വിയില്ലാത്തതാണ്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. വിശ്വാസ്യതയ്ക്ക് പേരുകേട്ട പി എസ് സിക്ക് എന്തുപറ്റിയെന്നത് ആലോചിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതി പി.എസ്.എസി പരീക്ഷയില്‍ ഒന്നാമനാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സ്വദേശികളായ ഇയാള്‍ പരീക്ഷയ്ക്ക് അപേക്ഷ കൊടുത്തിരിക്കുന്നത് കാസര്‍കോട്ടേക്കാണ്. ഇവരെല്ലാം തന്നെ കാസര്‍കോട് പോയിട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടി തിരുവനവന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രത്യേകമായി പരീക്ഷാ സെന്ററും അനുവദിച്ചുകൊടുക്കുന്നു. ഇതെല്ലാം ചെയ്തുകൊടുത്തത് ആരാണെന്ന് അന്വേഷിക്കണം. ഈ തിരുമാനത്തിന് പിന്നിലെന്താണെന്ന് കണ്ടെത്തണം. കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കലാശാലകളൊക്കെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കോണ്‍ഗ്രുകാര്‍ മാത്രമല്ല ഇത് പറയുന്നത്. എല്ലാത്തരം ആളുകളും ഇത് പറയുന്നുണ്ട്. ഈ വിദ്യാര്‍ത്ഥി നേതാക്കന്മാരാണ് നമ്മുടെ നഗരത്തിലെ അധോലോക നായകന്മാര്‍. മയക്കു മരുന്ന് മാഫിയ നിയന്ത്രിക്കുന്നത് പഴയ എസ്.എഫ്.ഐ നേതാക്കളാണ്. ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നതും നിയന്ത്രിക്കുന്നത് ഇവരാണ്. ഇത് കേരളത്തിന് ഭീഷണിയും അപമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്തിക്ക് ഇത് നിയന്ത്രിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന് അതിന് ധാര്‍മിക അവകാശമില്ല. ഒരു നടപടിയെടുക്കാനും മുഖ്യമന്ത്രിക്കാവുന്നില്ല. നാട് ത്രയും തകര്‍ന്ന് തരിപ്പണമായിട്ടും നടപടിയെടുക്കാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രിക്കില്ല. മുഖ്യമന്ത്രിയാണ് ആദ്യം തെറ്റു തിരുത്തേണ്ടത്. എന്നാല്‍ മാത്രമേ സംസ്ഥാനത്ത് ക്രമസമാധാന വാഴ്ച സൃഷ്ടിക്കാന്‍ സാധിക്കു. അദ്ദേഹം പറഞ്ഞു.

പി എസ് സിയില്‍ സിപിഎം ഫ്രാക്ഷന്‍-ബിജെപി
കേരള പിഎസ്സിയില്‍ സിപിഎം ഫ്രാക്ഷനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സ്റ്റാലിനിസ്റ്റ് ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. പാര്‍ട്ടിയാണ് പരമാധികാരി എന്ന ശൈലിയിലാണ് കേരളത്തില്‍ കാര്യങ്ങള്‍ പോകുന്നത്. അതിനാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെടാത്തവര്‍ക്ക് നീതി ലഭിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശ്രീധരന്‍ പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പി.എസ്.സി മെമ്പര്‍മാരില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും പ്രതിനിധികളാകുമ്പോള്‍ നിഷ്പക്ഷമായി അവിടെനിന്ന് തീരുമാനം എങ്ങനെ ഒരാള്‍ക്ക് ലഭിക്കും. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയില്‍ സിപിഎമ്മിന് ഫ്രാക്ഷനുണ്ട്. അങ്ങനെയില്ലെങ്കില്‍ അക്കാര്യം കോടിയേരി ബാലകൃഷ്ണന്‍ തുറന്നുപറയട്ടേയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അറവുശാലയില്‍ നിന്ന് സമാധാനം ഉയരുന്നതുപോലെയാണ് സിപിഎം നേതാക്കളുടെ പ്രകടനം. പരിക്കുപറ്റിയവരുടെ അടുത്തുപോയി വ്രണിത ഹൃദയരേപ്പോലെ അഭിനയിക്കുകയാണ്. 16 ബുക്ക്ലെറ്റും സീലും പിടിച്ചിട്ട് പാര്‍ട്ടി പത്രത്തില്‍ അതൊരു വാര്‍ത്തയായി വരാത്തതെന്തുകൊണ്ട്. അവരുടെ കൈയിലും അതേ കുറ്റമുള്ളതുകൊണ്ടാണ് അവര്‍ക്കത് എഴുതാന്‍ സാധിക്കാതെ പോകുന്നത്. കുറ്റകൃത്യത്തില്‍ സിപിഎമ്മിന് പങ്കില്ലെങ്കില്‍ അത് ജനങ്ങളെ അറിയിക്കേണ്ടതില്ലെ. കട്ടവനേ കഴയ്ക്കു, ഇതെല്ലാം ചെയ്യുന്നത് പാര്‍ട്ടിയാണ്.

യൂണിവേഴ്സിറ്റിയുടെ പേരില്‍ ഇടിമുറി ഉണ്ടാക്കാന്‍ എവിടെയാണ് പ്രൊവിഷന്‍. അതിന് ഇവര്‍ക്കാരാണ് മുറി കൊടുത്തത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് സംവിധാനം ഒരുക്കി കൊടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവുള്ളതാണ്. മാധ്യമപ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും ആസ്ഥാനമാണ് തിരുവനന്തപുരം. ചരിത്രമുറങ്ങുന്ന മണ്ണാണിത്. ആ നാടിന്റെ സ്ഥിതിയാണിത്.

പണ്ട് ചാപ്പകുത്തിയ നിഷാദിന്റെ കേസ് എന്തായി. ഇതെല്ലാം ഒന്നോ രണ്ടോ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്തകളായി വരും. രണ്ടുദിവസം കഴിയുമ്പോള്‍ വേറൊരു വാര്‍ത്ത വരുമ്പോള്‍ ഇത് പോകും. സിപിഎമ്മും അതിന്റെ അണികളും ആത്മപരിശോധന നടത്തണം. അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ഭാരമായ ഭരണം അവര്‍ വലിച്ചറിഞ്ഞ് താഴെയിടും- ശ്രീധരന്‍ പിള്ള പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category