1 GBP = 94.40 INR                       

BREAKING NEWS

കുത്തിയ പ്രതിയും കുത്തേറ്റ അഖിലും അയല്‍ക്കാര്‍; ശിവരഞ്ജിത്തും നസീമും പ്രണവും പൊലീസ് റാങ്ക് ലിസ്റ്റിലെത്തിയതിലെ ക്രമക്കേട് തിരിച്ചറിഞ്ഞതു മുതല്‍ ശത്രുത; ക്രമക്കേടിനെ കുറിച്ച് അഖില്‍ പറയാന്‍ തുടങ്ങിയപ്പോള്‍ വാക്കുതര്‍ക്കം തുടങ്ങി; സംഭവം പുറത്തറിയുമെന്നായപ്പോള്‍ പാട്ടുപാടല്‍ വിവാദം മുതലെടുത്തു; അടിക്കാന്‍ പിടിച്ചവന്റെ നെഞ്ചില്‍ കത്തി കുത്തിക്കയറ്റുമെന്ന് മനസ്സില്‍ പോലും കരുതിയില്ലെന്ന് മൂന്ന് പ്രതികളുടെ മൊഴി; യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിന് പിന്നിലെ വൈരാഗ്യം പിഎസ് സി റാങ്ക് ലിസ്റ്റ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ ക്യാംപസിനുള്ളില്‍ വച്ചു എസ്എഫ്ഐ നേതാക്കള്‍ കുത്തിയതിനു പിന്നിലെ ദൂരൂഹത ഏറുന്നു. കേവലം വ്യക്തിവിരോധമോ ക്യാംപസിനുള്ളിലെ തര്‍ക്കമോ അല്ലെന്നും അതിലുപരി കൂടുതല്‍ ഗുരുതര വിഷയങ്ങള്‍ സംഭവത്തിനു പിന്നിലുണ്ടെന്ന സംശയിക്കുകയാണ് പൊലീസ്. അതിനിടെ പ്രതികള്‍ ഉള്‍പ്പെട്ട കേരള പൊലീസ് ഏഴാം ബറ്റാലിയനിലെ നിയമനങ്ങള്‍ക്കുള്ള പിഎസ്സി റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പ്രസ്തുത ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ താത്കാലികമായി സ്റ്റേ ചെയ്തു. ശാരീരിക ക്ഷമത പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് 10 വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ തുടര്‍ന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിന്റേതാണ് വിധി. തങ്ങളുടെ അന്തിമ വിധിക്ക് വിധേയമായിരിക്കണം ലിസ്റ്റിലെ നിയമനമെന്നും ഉത്തരവില്‍ പറയുന്നു.


കുത്തേറ്റ അഖിലും ഒന്നാം പ്രതി ശിവരഞ്ജിത്തും അയല്‍ക്കാര്‍ കൂടിയാണ്. പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ ശിവ രഞ്ജിത്തും നസീമും മറ്റു ചില എസ്എഫ്ഐ നേതാക്കളും ഉന്നത റാങ്ക് നേടിയതിനു പിന്നില്‍ വന്‍ ക്രമക്കേടുണ്ടെന്ന് അഖില്‍ പലരോടും പറഞ്ഞിരുന്നു. ഇതിനെ ചൊല്ലി അയല്‍ക്കാരായ ഇരുവരും വാക്കുതര്‍ക്കം ഉണ്ടായാതായും പൊലീസ് സംശയിക്കുന്നു. ഇതിന്റെ അവസാനമെന്നോണം ആണ് കോളേജില്‍ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയും അഖിലിനെ പ്രതികള്‍ കൊല്ലണമെന്ന ഉദ്ദേശത്തോടെ കുത്തിയതും. കേരള സര്‍വകലാശാലയെ പ്രതിനീധീകരിച്ച് അമ്പെയ്ത്ത് വിഭാഗത്തില്‍ ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തതിന്റെ അധികമാര്‍ക്കായി 13.58 മാര്‍ക്കും ചേര്‍ത്ത് 91.91 മാര്‍ക്ക് നേടിയാണ് ശിവ രഞ്ജിത്ത് കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്. എന്നാല്‍, ശിവ രഞ്ജിത്ത് പങ്കെടുത്ത മത്സരങ്ങളെ ചൊല്ലിലും അഖില്‍ സുഹൃത്തുക്കളോട് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതോടെ അഖിലിനോട് പ്രതിക്കുള്ള വൈരാഗ്യം വര്‍ധിച്ചതായും പൊലീസ് കരുതുന്നു. ശിവ രഞ്ജിത്ത് ഒന്നാം റാങ്ക് നേടിയത് ക്രമക്കേടിലൂടെയാണു അഖില്‍ കൂട്ടുകാരോടു പറഞ്ഞതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു. ഇതോടെ, കത്തിക്കുത്ത് കേസ് കൂടുതല്‍ മാനങ്ങളിലേക്ക് കടക്കുകയാണ്.

കേസിലെ ഒന്നും രണ്ടും പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്, സെക്രട്ടറി നസീം എന്നിവരും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹി പ്രണവ് എന്നിവര്‍ പിഎസ് സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉന്നതറാങ്ക് വാങ്ങിയതിന്റെ ദൂരൂഹത കൂടുതല്‍ ശക്തമാവുകയാണ്. അതേസമയം, യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിലെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഗൗരവതരമാണെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി.മഹാദേവന്‍ പിള്ള പറഞ്ഞു. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കേണ്ടത് അതത് സെന്ററുകളില്‍ തന്നെയാണ്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായത് അന്വേഷിക്കും. യൂണിവേഴ്സിറ്റി കോളേജില്‍ അടുത്തിടെ നടന്ന പരീക്ഷകളെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഖിലിനെ കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണെന്ന് കേസില്‍ ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതി അദ്വൈത്, ആറാം പ്രതി ആരോമല്‍, ഏഴാം പ്രതി ആദില്‍ എന്നിവര്‍ മൊഴി നല്‍കി. അഖിലിനെ മര്‍ദ്ദിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ശിവരഞ്ജിത്ത് കുത്തുമെന്ന് കരുതിയില്ല. ക്ലാസില്‍ കയറുന്നതു സംബന്ധിച്ച് അഖിലുമായി നേരത്തേ തര്‍ക്കമുണ്ടായിരുന്നു. പിന്നീടാണ് പാട്ടു പാടിയതിനെച്ചൊല്ലി വാക്കേറ്റമുണ്ടായത്. ഇതാണ് സംഘര്‍ഷത്തിലെത്തിയതെന്നും മൂവരും കന്റോണ്‍മെന്റ് പൊലീസിന് മൊഴി നല്‍കി. ഇതും പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റിലേക്ക് സംശയം എത്തിക്കുന്നു. വ്യാജ സീല്‍ ഉപയോഗിച്ച് കൃത്രിമമായി ശിവരഞ്ജിത് കായിക സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയെന്ന നിഗമനവും പൊലീസിനുണ്ട്. പി എസ് സിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി പരിശോധിക്കും. ഇതും അഖിലിന് അറിയാമായിരുന്നുവെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് ശിവരഞ്ജിത് കുത്തിയെന്നാണ് പൊലീസ് പറയുന്നത്. അഖിലിനെ കുത്തിയത് താന്‍ തന്നെയാണെന്ന് ശിവരഞ്ജിത്തും മൊഴി നല്‍കിയിട്ടുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന ശിവരഞ്ജിത്തിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആര്‍.ശിവരഞ്ജിത്ത് തന്നെയാണ് അഖില്‍ ചന്ദ്രനെ കുത്തിയതെന്നതിന് തെളിവുണ്ടെന്ന് പൊലീസും വ്യക്തമാക്കുന്നു. ശിവരഞ്ജിത്തിന്റെ കയ്യില്‍ കത്തികൊണ്ട് മുറിഞ്ഞപാടു കണ്ടെത്തി. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യില്‍ രക്തം കണ്ടിരുന്നുവെന്ന് മറ്റു പ്രതികളും മൊഴി നല്‍കിയിട്ടുണ്ട്.

അഖിലിനെ കുത്തിയത് ശിവരഞ്ജിത്താണെന്ന് എഫ്ഐആറിലും വ്യക്തമാക്കിയിരുന്നു. നസീമും അമലും പിടിച്ചുനിര്‍ത്തി. ശിവരഞ്ജിത്ത് നെഞ്ചില്‍ കത്തികൊണ്ടു കുത്തുകയും ചെയ്തുവെന്നാണ് എഫ്ഐആര്‍. സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികളും സമാനമായ മൊഴിയാണു നല്‍കിയത്. കുത്തിയത് ശിവരഞ്ജിത്താണെന്നും സംഘത്തില്‍ ഇരുപതിലേറെ എസ്എഫ്ഐക്കാര്‍ ഉണ്ടായിരുന്നുവെന്നും അഖിലിന്റെ മൊഴിയിലും പറഞ്ഞിരുന്നു.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 18 കെട്ടുകളിലായി 220 ഷീറ്റ് ഉത്തരക്കടലാസുകളാണ്. ഇതെല്ലാം കേരള സര്‍വകലാശാലയുടെ പരീക്ഷയ്ക്ക് നല്‍കുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസുകളാണെന്ന് പൊലീസ് വ്യക്തമാക്കി. ഉത്തരക്കടലാസുകളുടെ മുന്‍പേജുകളും ചില എഴുതിയ പേജുകളും സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിട്ടുണ്ട്. ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തിക നഗറിലെ വീട്ടില്‍ ഇന്നലെയായിരുന്നു റെയിഡ്. ഒരു മുന്‍പേജും അഡീഷണല്‍ ഷീറ്റുകളുമടങ്ങുന്ന കെട്ടുകളായിട്ടായിരുന്നു ഉത്തരക്കടലാസുകള്‍. ആദ്യ ആറുകെട്ടുകള്‍ കിടപ്പുമുറിയില്‍നിന്നും പിന്നീട് 12 കെട്ടുകള്‍ ഊണ്‍മുറിയിലെ ബാഗില്‍നിന്നും കണ്ടെത്തി. എസ്.എഫ്.ഐ. സമ്മേളനത്തിന് പുറത്തിറക്കിയ ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഈ ഉത്തരകടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പണത്തിന് നല്‍കി കോപ്പിയടിക്ക് ഒത്താശ നല്‍കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ചോദ്യക്കടലാസ് ചോര്‍ത്തി ഉത്തരക്കടലാസില്‍ നേരത്തേ എഴുതിവെയ്ക്കുന്ന രീതിയാണ് ഇവര്‍ ചെയ്തിരുന്നത്. നസീമിന്റെ മണക്കാട് കല്ലാട്ട്മുക്കിലെ വീട്ടിലും ഇബ്രാഹിമിന്റെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തി. പരിശോധന അഞ്ചുമണിക്കൂറോളം നീണ്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category