
മലയാളത്തിന്റെ വിശ്വ വിഖ്യാതനായ എഴുത്തുകാരന് വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മ്മിക്കുകയാണ് ഇത്തവണ കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ. ഈ വരുന്ന ഞായറാഴ്ച്ച ഈമാസം 21ന് വൈകിട്ട് ആറു മണി മുതല്‍ 'മലയാളി അസോസ്സിയേഷന് ഓഫ് ദി യു.കെ' യുടെ അങ്കണമായ ലണ്ടനിലെ മനോര്പാര്ക്കിലുള്ള കേരള ഹൗസില്‍ വെച്ചാണ് ബഷീര്‍ അനുസ്മരണം അരങ്ങേറുന്നത്.
മലയാള ഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും 'ബഷീറിയനിസം' അല്ലെങ്കില്‍ ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് തന്നെ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുള്ള ആവിഷ്കാരങ്ങള്‍ കൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, കൂടെ കരയിപ്പിക്കുകയും ചെയ്തു.
ഉന്നതന്മാരല്ലാത്ത സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവര്‍ത്തിയായി വായനാലോകത്ത് എന്നും നില നില്‍ക്കുകയാണ്. ജയില്‍പ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ, വികാരങ്ങള്‍ക്കോ ബഷീറിന്റെ കാലം വരെ നമ്മുടെ ഭാഷാസാഹിത്യത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നില്ല.
സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ ബഷീര്‍ വേറിട്ട ശൈലിയില്‍ നര്‍മ്മത്തിലൂടെയും, തീക്ഷ്ണമായ ജീവിത അനുഭവങ്ങളുടെ തീവ്രതകളിലൂടേയും അവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ കൃതികളെ എന്നുമെന്നും അനശ്വരമാക്കിയത്. ഒപ്പം സമൂത്തിലും സമുദായത്തിലും ആ കാലത്തു നടന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു. അതെ ഈ സാഹിത്യ വല്ലഭന് നമ്മെ വിട്ടുപിരിഞ്ഞിട്ടും കാല് നൂറ്റാണ്ടിന് ശേഷം മലയാള ഭാഷയുടെ സുല്‍ത്താനെ അദ്ദേഹത്തിന്റെ രചനങ്ങളിലൂടെ നാം വീണ്ടും ഓര്‍മിക്കുകയാണ് ബഷീറിന്റെ രചനകള്‍ വായിക്കുവാനും, ആയതിനെ കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുവാനും ഏവരും തയ്യാറായി വരിക. എല്ലാ ഭാഷാസ്നേഹികള്‍ക്കും സ്വാഗതം.
സ്ഥലത്തിന്റെ വിലാസം
Kerala House, 671 Romford Road, Manor Park, London, E12 5AD
.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam