1 GBP = 93.40 INR                       

BREAKING NEWS

ചാക്കില്‍ കെട്ടിത്താഴ്ത്തി മൃതദേഹം ഉയര്‍ന്നു വന്നിട്ട് വര്‍ഷം ഒന്നരയായി; ചാക്കിലെ കോണ്‍ക്രീറ്റ് കഷ്ണം കുമ്പളത്തേതെന്ന് ഇപ്പോള്‍ സംശയം; ചുരുള്‍ അഴിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് പൊലീസ്; മരിച്ചത് ഇതരസംസ്ഥാനക്കാരനെന്ന് ഉറച്ച് പൊലീസും; നെട്ടൂരിലെ അര്‍ജുനെ കൊന്നതും സമാന രീതിയില്‍; മയക്കുമരുന്ന് മാഫിയയെ അജ്ഞാത കൊലയിലും സംശയിച്ച് പൊലീസ്

Britishmalayali
kz´wteJI³

കൊച്ചി: ഒന്നരവര്‍ഷം മുമ്പ് എറണാകുളത്തെ കുമ്പളത്ത് ചാക്കില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുള്‍ ഇനിയും അഴിക്കാനാവാതെ പൊലീസ്. യുവാവ് കൊല്ലപ്പെട്ട് ഒന്നര വര്‍ഷമായിട്ടും യാതൊരു അന്വേഷണമോ കാണാതായതുമായി ബന്ധപ്പെട്ട കേസുകളൊ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ഇതരസംസ്ഥാനത്തു നിന്നുള്ള ആരെങ്കിലുമാണോ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. ഇതിനിടെയാണ് മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കോണ്‍ക്രീറ്റ് കഷണത്തോടു സാദൃശ്യമുള്ള കോണ്‍ക്രീറ്റ് തൂണ്‍ കുമ്പളത്തുണ്ടെന്ന തിരിച്ചറിവാണ് ഇപ്പോള്‍ വീണ്ടും ഇത് ചര്‍ച്ചയാകാന്‍ കാരണം. 

നെട്ടൂര്‍ അര്‍ജുന്‍ കൊലക്കേസാണ് ഈ കേസും സജീവമാക്കുന്നത്. അര്‍ജുനെ കൊന്നതും മയക്കുമരുന്ന് സംഘമാണ്. കൊന്ന ശേഷം ചതുപ്പില്‍ താഴ്ത്തി കോണ്‍ക്രീറ്റ് എടുത്തു വയ്ക്കുകയായിരുന്നു. ഈ കുറ്റകൃത്യത്തിന്റെ ക്രൂരത വെളിവാക്കി പൊലീസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. അര്‍ജുനെ ബോധമില്ലാത്ത അവസ്ഥയില്‍ വലിച്ചിഴച്ചു ചതുപ്പില്‍ ഇട്ടു കൊലപ്പെടുത്തുകയായിരുന്നു. നെട്ടൂര്‍ മാളിയേക്കല്‍ നിബിന്‍ പീറ്റര്‍(20), നെട്ടൂര്‍ കുന്നലയ്ക്കാട് റോണി (22), നെട്ടൂര്‍ കളപ്പുരയ്ക്കല്‍ അനന്ദു(21), കുമ്പളം നോര്‍ത്ത് തണ്ടാശേരി നികര്‍ത്തില്‍ അജിത് കുമാര്‍(21) എന്നിവരെ ബുധനാഴ്ച വരെയാണു പൊലീസിനു കസ്റ്റഡിയില്‍ നല്‍കിയത്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസ്. ഈ അന്വേഷണത്തിനിടെയാണ് പഴയ കൊലപാതകത്തിലെ സംശയങ്ങളും തെളിഞ്ഞ് വരുന്നത്.

2017 നവംബര്‍ എട്ടിനാണ് ഇവിടെ ചാക്കില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകി മുഖത്ത് ടേപ്പ് ഒട്ടിച്ച് ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലയില്‍ മല്‍സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. 26 വയസ് മുതല്‍ 30 വയസ് വരെയുള്ളയാളാണ് മരിച്ചത് എന്നാണ് അന്ന് ഫൊറന്‍സിക് വിദഗ്ദ്ധര്‍ വിലയിരുത്തിയത്. മൃതദേഹം ഒഴുകി വന്നതാകാമെന്ന സാധ്യത പൊലീസ് നേരത്തെ തന്നെ തള്ളിയിരുന്നു. മൃതദേഹം വള്ളത്തില്‍ കൊണ്ടുവന്ന് ഇവിടെ കെട്ടിത്താഴ്ത്തിയതാകാനാണ് സാധ്യത. 30 പൊലീസുകാര്‍ ഉള്‍പ്പെടുന്ന ഏഴു സംഘങ്ങള്‍ ഇതിനകം കേസ് അന്വേഷിച്ചിട്ടും തുമ്പൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മസ്ജിദ് റോഡിന് കിഴക്കു ഭാഗത്തെ ഒഴിഞ്ഞ പറമ്പിനോടു ചേര്‍ന്ന കായലോരത്തുള്ള തൂണിന്റെ പൊട്ടിയ ഭാഗത്തിനാണു ചാക്കില്‍ കണ്ടെത്തിയ കഷണത്തോടു സാദൃശ്യമുള്ളതെന്നു നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ച മസ്ജിദ് റോഡിനു കിഴക്കുഭാഗത്തുള്ള തൂണിന് 25 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കോണ്‍ക്രീറ്റ് കഷണം അധികം പഴക്കമില്ലാത്തതായിരുന്നു. കൊലപാതകക്കേസില്‍ ഇത്തരം ഒരു സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തുന്നതിനാണ് പൊലീസ് തീരുമാനം.

നെട്ടൂരില്‍ യുവാവിനെ അടിച്ചുകൊന്ന് ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ സംഭവവുമായി നേരത്തെ നടന്ന കൊലപാതകത്തിനു സമാനതകളുണ്ടെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് വീണ്ടും ചര്‍ച്ചയാകുന്നത്. നേരത്തെ മയക്കുമരുന്നു സംഘത്തിന്റെ താവളമായിരുന്ന പ്രദേശത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തുള്ള മൊബൈല്‍ ടവറുകളില്‍ നിന്നുള്ള നമ്പരുകള്‍ പൊലീസ് പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category