
മൂലമറ്റം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വിവാദ പോസ്റ്റിട്ട ഐ.എന്‍.ടി.യു.സി. യുവനേതാവിന് ഒരുദിവസത്തെ തടവും പിഴയും. ഡിവൈഎഫ്ഐ. മൂലമറ്റം ബ്ലോക്ക് പ്രസിഡന്റ് നല്കിയ പരാതിയിലാണ് മൂലമറ്റം സ്വദേശി ബിപിന്‍ ഈട്ടിക്കാനെ കോടതി ശിക്ഷിച്ചത്.
5000 രൂപ പിഴയും ഒരുദിവസത്തെ തടവുമാണ് കോടതി വിധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വികൃതമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചതു സംബന്ധിച്ച് സ്ക്രീന്‍ഷോട്ട് സഹിതം പരാതി നല്‍കുകയായിരുന്നു. ഐ എന്‍ റ്റി യു സി യുവജന വിഭാഗം സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ബിപിന്‍ ഈട്ടിക്കന്‍. കര്‍ഷക കോണ്‍ഗ്രസിലും നേതൃസ്ഥാനമുണ്ട്.
അറക്കുളം പഞ്ചായത്തിലെ വിവിധ സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന നേതാവാണ് ഈട്ടിക്കന്‍. റോഡുകളുടെ ശോചനീയ അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിപിന്‍ ഈട്ടിക്കന്‍ നടത്തിയ നിരാഹാര സമരം ഏറെ ചര്‍ച്ചയായിരുന്നു. ശബരിമലയിലും വിശ്വാസികള്‍ക്കൊപ്പമായിരുന്നു ബിപിന്‍. വിശ്വാസം അത് ഓരോ പൗരന്റയും അവകാശമാണ്. ഹൈന്ദവനും, മുസല്‍മാനും, ക്രെസ്തവനും തുല്യ നീതി. വിശ്വാസമില്ലാത്തവര്‍ മറ്റുള്ളവരേ അടിച്ചമര്‍ത്താന്‍ നോക്കണ്ടെന്നാണ് ബിപിന്റെ നിലപാട്.
മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതിന് ശിക്ഷ കിട്ടുന്ന ആദ്യ നേതാവായി മൂലമറ്റത്തുകാരന്‍. സമാനമായ നിരവധി കേസുകള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തുമുണ്ട്. ഇതെല്ലാം വിവിധ കോടതികളുടെ പരിഗണനയിലുമാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam