1 GBP = 93.80 INR                       

BREAKING NEWS

പിഎസ് സി പരീക്ഷയില്‍ നടന്നത് ചോദ്യ പേപ്പര്‍ ചോര്‍ച്ചയോ ആള്‍മാറാട്ടമോ? വാട്സാപ്പ് ഉപയോഗിച്ച് എക്സാം എഴുതാനുള്ള സാധ്യതകളും ഏറെ; കട്ട് ഓഫ് മാര്‍ക്ക് കുറച്ചതും സംശയ നിഴലില്‍; പരീക്ഷാ കേന്ദ്രത്തിലെ ക്രമക്കേട് ഇനി കണ്ടെത്തുക അസാധ്യം; ചോദ്യപേപ്പര്‍ ചോര്‍ച്ചയും ചര്‍ച്ചാ വിഷയത്തില്‍; പൊലീസ് ലിസ്റ്റില്‍ കത്തികുത്ത് കേസിലെ പ്രതി ഒന്നാമനാകുമ്പോള്‍ വെട്ടിലാകുന്നത് പി എസ് സി തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: യൂണിവേഴ്സിറ്റിയിലെ കത്തികുത്ത് കരിനിഴലിലാക്കുന്നത് പി എസ് സിയെ തന്നെ. പരീക്ഷാ നടത്തിപ്പിനൊപ്പം കട്ട് ഓഫ് മാര്‍ക്ക് കുറച്ചതും വിവാദമാകുകയാണ്. പൊലീസ് പരീക്ഷയ്ക്ക് പ്രയാസമുള്ള ചോദ്യങ്ങള്‍ ആയതിനാല്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തുന്നതിനു കട്ട് ഓഫ് മാര്‍ക്ക് 29.67 ആയി കുറച്ചെന്നാണ് പുതിയ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. ആരോപണം പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ നിഷേധിച്ചു. സാധാരണ കട്ട് ഓഫ് മാര്‍ക്ക് ഇത്രയും താഴ്ത്താറില്ല. കായിക പരീക്ഷയില്‍ ഒട്ടേറെപ്പേര്‍ തോല്‍ക്കുന്ന സാഹചര്യത്തിലാണ് കട്ട് ഓഫ് മാര്‍ക്ക് ഇത്രയും താഴ്ത്തിയതെന്നു ചെയര്‍മാന്‍ പറയുമ്പോഴും സംശയങ്ങള്‍ ശക്തമാണ്.

അഖിലിനെ കുത്തിയ എസ്എഫ്ഐ നേതാക്കള്‍ പിഎസ്സിയുടെ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയതിനു പിന്നില്‍ പരീക്ഷാ കേന്ദ്രത്തിലെ ക്രമക്കേടെന്നു സംശയം. ഗ്രേസ് മാര്‍ക്കിന് ഒന്നാം റാങ്കുകാരന്‍ ശിവരഞ്ജിത് ഹാജരാക്കിയ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നു വ്യാജമാണെന്നും സംശയമുണ്ട്. റാങ്ക് പട്ടികയുടെ കട്ട് ഓഫ് മാര്‍ക്ക് 29.67 ആയിരിക്കെ ഒന്നാം റാങ്ക് നേടിയ ആര്‍.ശിവരഞ്ജിത്തിനു 78.33 മാര്‍ക്ക് ലഭിച്ചതും ചര്‍ച്ചയാണ്. ഒന്നുകില്‍ ശിവരഞ്ജിത് കോപ്പിയടിച്ചു. അല്ലെങ്കില്‍ ആള്‍മാറാട്ടം നടത്തി. എന്നാല്‍ ഇതെല്ലാം കണ്ടെത്തുക അസാധ്യമാണ്. പ്രതികള്‍ കുറ്റ സമ്മതിച്ചാല്‍ മാത്രമേ ഇത് തെളിയൂ. ആല്ലാത്ത പക്ഷം മാസങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യത്തില്‍ വ്യക്തതയുണ്ടാവുക എളുപ്പമാകില്ല.

പിസ് സി കേന്ദ്രീകരിച്ച് അട്ടിമറി നടന്നിട്ടില്ലെന്ന് വ്യക്തമാണ്. എന്നാല്‍ പരീക്ഷാ കേന്ദ്രത്തില്‍ ക്രമക്കേട് നടക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഇനി ഇത് തെളിയിക്കുക അസാധ്യവും. പരീക്ഷാകേന്ദ്രത്തില്‍ ക്രമക്കേട് നടക്കണമെങ്കില്‍ പരീക്ഷാ മേല്‍നോട്ടം വഹിക്കുന്നയാളും കേന്ദ്രത്തിന്റെ മേധാവിയും സഹായിക്കണം. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാം പ്രതി ഒന്നാം റാങ്കുകാരനായെന്നതു കൊണ്ടു പിഎസ്സി പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നിട്ടില്ലെന്ന് ചെയര്‍മാന്‍ എം.കെ. സക്കീര്‍ ആവര്‍ത്തിക്കുന്നുണ്ട്. അപ്പോഴും പി എസ് സി സംശയ നിഴലിലാണ്. മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പരീക്ഷ എഴുതിയെന്ന ആരോപണവും സജീവമാണ്.

പിഎസ്സി അധികൃതര്‍ വിശദ പരിശോധന നടത്തിയെങ്കിലും പിഎസ്സി ഓഫിസ് കേന്ദ്രീകരിച്ചു ക്രമക്കേട് നടക്കാനുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. ആരോപണ വിധേയരായ മൂന്നു പേരും ചിറയിന്‍കീഴ് താലൂക്കിലെ പരീക്ഷാ കേന്ദ്രങ്ങളാണ് ആവശ്യപ്പെട്ടത്. ശിവരഞ്ജിത്തിനും രണ്ടാം റാങ്ക് ലഭിച്ച പി.പി. പ്രണവിനും ആറ്റിങ്ങലിലെ രണ്ടു കേന്ദ്രങ്ങള്‍ ലഭിച്ചു. മൂന്നാമനായ നസീമിനു തിരുവനന്തപുരത്താണു കേന്ദ്രം ലഭിച്ചത്. ഇയാളുടെ റാങ്ക് 28. പരീക്ഷ തുടങ്ങുന്നതിനു രണ്ടു മണിക്കൂറെങ്കിലും നേരത്തേ ചോദ്യക്കടലാസ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാറുണ്ട്. ഇത് ഉദ്യോഗാര്‍ഥികളുടെ മുന്നില്‍ വച്ചാണ് പൊട്ടിക്കേണ്ടതെങ്കിലും അതിനു മുന്‍പു ചോര്‍ന്നോയെന്നു സംശയമാണ് വിവാദം സജീവമാക്കുന്നത്. ആള്‍മാറാട്ടം നടത്തി മറ്റാരെങ്കിലും പരീക്ഷ എഴുതിയതാണോയെന്നും സംശയമുണ്ട്. പരീക്ഷാ ക്രമക്കേട് മറ്റ് ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ പ്രതിഷേധിക്കാറുണ്ട്. ഇതൊന്നും ഉണ്ടാകാത്ത തരത്തില്‍ എങ്ങനെയാണ് തട്ടിപ്പ് നടത്തിയെന്നതാണ് കണ്ടത്തേണ്ടത്.

ഏഴു ബറ്റാലിയനുകളിലേക്കുള്ള സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയാണു പിഎസ്സി നടത്തിയത്. എല്ലാ ബറ്റാലിയനുകളിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു. കാസര്‍കോട് ബറ്റാലിയനിലേക്ക് തിരുവനന്തപുരത്തു നിന്ന് 2989 പേരാണ് അപേക്ഷിച്ചത്. ഇവര്‍ക്കു പരീക്ഷാ കേന്ദ്രം അനുവദിച്ചതില്‍ പിഎസ്സി ജീവനക്കാരോ അപേക്ഷകരോ ഇടപെട്ടിട്ടില്ല. ആരോപണ വിധേയരായ 3 പേര്‍ക്കും അടുത്തടുത്ത രജിസ്റ്റര്‍ നമ്പര്‍ ലഭിച്ചിട്ടില്ല. ഒരേ കേന്ദ്രത്തിലല്ല എഴുതിയത്. രണ്ടാം റാങ്കുകാരനായ പി.പി.പ്രണവ് ആറ്റിങ്ങല്‍ മാമം ശ്രീഗോകുലം പബ്ലിക് സ്‌കൂളിലും രണ്ടാം പ്രതിയും ഇരുപത്തെട്ടാം റാങ്കുകാരനുമായ എ.എന്‍.നസീം തിരുവനന്തപുരം തൈക്കാട് ഗവ.കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലുമാണ് എഴുതിയത്. വിവിധ ബറ്റാലിയനുകളിലേക്ക് അപേക്ഷിച്ച 16,540 പേര്‍ തിരുവനന്തപുരത്തു പരീക്ഷയെഴുതിയിരുന്നു. കേന്ദ്രം അനുവദിക്കുന്നതില്‍ ആര്‍ക്കും കൈകടത്താനാവില്ല.

റാങ്ക് പട്ടിക തയാറാക്കുമ്പോള്‍ സ്പോര്‍ട്സിന്റെ ഗ്രേസ് മാര്‍ക്ക് കണക്കാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കാന്‍ ഇന്നു പ്രത്യേക പിഎസ്സി യോഗം ചേരും. യൂണിവേഴ്സിറ്റി കോളജ് പ്രശ്നവും സ്പോര്‍ട്സിലെ ഗ്രേസ് മാര്‍ക്കും വിവാദമായ സാഹചര്യത്തില്‍ പിഎസ്സി തീരുമാനം പ്രധാനമാണ്. നിലവില്‍ 1978ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്‌പോര്‍ട്‌സ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്. ഇക്കാര്യത്തില്‍ കുറെക്കൂടി വ്യക്തത വരുത്താനാണ് പിഎസ്സി ആലോചിക്കുന്നത്. ശിവരഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയെക്കുറിച്ചു പൊലീസും അന്വേഷണം തുടങ്ങി. വീട്ടില്‍നിന്നു ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീലും സീല്‍ പതിച്ച രേഖകളും കണ്ടെടുത്തതോടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണു പൊലീസ്.

ആര്‍ച്ചറിയില്‍ പങ്കെടുത്തതായ സര്‍ട്ടിഫിക്കറ്റില്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ ഡയറക്ടറുടെ ഒപ്പേയുള്ളൂ. എന്നാല്‍ രണ്ടു സര്‍ട്ടിഫിക്കറ്റും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതിനാല്‍ പിഎസ്സി അംഗീകരിക്കുകയായിരുന്നു. ഓരോ കായിക ഇനത്തിനും ജില്ല മുതല്‍ ദേശീയ, രാജ്യാന്തര തലം വരെയുള്ള പ്രകടനത്തിനും പങ്കാളിത്തത്തിനും അനുസൃതമായാണു പിഎസ്സി വെയ്റ്റേജ് മാര്‍ക്ക് നല്‍കുക. കൂട്ടുപ്രതി എ.എന്‍. നസീം ഹാന്‍ഡ് ബോള്‍ ഇനത്തില്‍ 201516ല്‍ അന്തര്‍ സര്‍വകലാശാല മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, പിഎസ്സി പരീക്ഷയില്‍ കിട്ടിയ വെയ്റ്റേജ് ആനുപാതികമാണോയെന്നതു പരിശോധനയിലൂടെയേ വ്യക്തമാകൂ.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category