1 GBP = 93.80 INR                       

BREAKING NEWS

കത്തി കുത്തി കോപ്പിയടിക്കുന്നത് പഴയ കാലം; ഇന്ന് അദ്ധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥി നേതാക്കളും ഭായി ഭായി...; ചോദ്യം കിട്ടിയാല്‍ ഉത്തരക്കടലാസുമായി കുട്ടി സഖാക്കള്‍ പുറത്തു പോകും; വൃത്തിയും വെടിപ്പുമായി ഉത്തരമെഴുതി തിരികെ നല്‍കും! നേതാക്കളും അടുപ്പക്കാരും പരീക്ഷയില്‍ 'ഉന്നത വിജയം' നേടുന്നത് കുറുക്ക് വഴിയിലൂടെ; കത്തികൂത്ത് കേസിലെ പ്രതിയുടെ വീട്ടിലെ ഉത്തരക്കടലാസുകള്‍ പുറത്തു കൊണ്ടു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; യൂണിവേഴ്സിറ്റി കോളേജിലെ വിവാദത്തില്‍ ഇനി നടക്കുക തട്ടിപ്പ് അന്വേഷണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കത്തി മേശപ്പുറത്ത് കുത്തി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥി നേതാക്കളുടെ ചരിത്രം കേരളത്തിനും പറയാനുണ്ട്. യൂണിവേഴ്സിറ്റി കോളേജിലും അതിന് തൊട്ടടുത്തുള്ള സംസ്‌കൃത കോളേജിലും ഇത് സര്‍വ്വ സാധാരണമായിരുന്നു ഒരു കാലത്ത്. കേരളാ യൂണിവേഴ്സിറ്റിയെ നയിക്കാന്‍ വിളനിലം എത്തിയപ്പോള്‍ അത് ചര്‍ച്ചയാവുകയും ചെയ്തു. വിളനിലം അതിശക്തമായ നടപടികളെടുത്തു. ഇതോടെ താല്‍കാലി വിരമം എല്ലാത്തിനും വന്നു. എന്നാല്‍ പുതിയ കാലത്ത് പുതിയ രൂപത്തില്‍ അത് വീണ്ടും അവതരിപ്പിക്കുന്നു. വിളനിലത്തിന്റെ ഇച്ഛാശക്തിയും കെ കരുണാകനെ പോലൊരു മുഖ്യമന്ത്രിയുടെ കാര്‍ക്കശ്യവും ഇല്ലാതാക്കിയതാണ് വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ 'ഉന്നത വിജയം' നേടുന്നത് കുറുക്ക് വഴിയിലൂടെയാണ്.

അതിനിടെ കേരള സര്‍വകലാശാലയില്‍ ഉത്തരകടലാസുകളുടെ വിതരണവും ഏകോപനവും തൃപ്തികരമല്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ചയാവുകയാണ്. ഉത്തരകടലാസ് സെന്ററുകളില്‍നിന്ന് തിരികെ ലഭിക്കുന്നില്ലെന്നും അവശേഷിക്കുന്നവയുടെ എണ്ണം സംബന്ധിച്ച് സര്‍വകലാശാലയ്ക്ക് കൃത്യതയില്ലെന്നും കേരള സര്‍വകലാശാലയുടെ 2017-18 ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ മാത്രമല്ല പലയിടത്തും തട്ടിപ്പ് നടക്കുന്നുവെന്നതിന്റെ സൂചനയാണ്. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജും സംസ്‌കൃത കോളേജും ആര്‍ട്സ് കോളേജും സംശയ നിഴലിലാണ്. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ 'ഉന്നത വിജയം' നേടുന്നത് അദ്ധ്യാപകരുടേയും ജീവനക്കാരുടേയും സഹായത്തോടെയാണെന്ന ആരോപണങ്ങള്‍ സാധൂകരിക്കുന്നതാണ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട്.

പണ്ട് പരീക്ഷയില്‍ കോപ്പിയടിക്കാന്‍ പരീക്ഷാ ഹോളിലെ മേശപ്പുറത്ത് നേതാക്കള്‍ക്ക് കുത്തി നിര്‍ത്തേണ്ടി വന്നു. എന്നാല്‍ ഇന്ന് എല്ലാം നടക്കുന്നത് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെ. ഇടത് സംഘടനാ നേതാക്കളാണ് കുട്ടി സഖാക്കളെ ഉന്നത വിജയത്തിന് സഹായിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആരോപണങ്ങള്‍ പരിശോധിക്കാന്‍ കേരള സര്‍വകലാശാല ആലോചിക്കുന്നുത്. പരീക്ഷാ നടത്തിപ്പിന് സര്‍വകലാശാല നല്‍കിയ നിര്‍ദ്ദേശങ്ങളൊന്നും യൂണിവേഴ്സിറ്റി കോളജ് അധികൃതര്‍ പാലിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്കു മുന്‍പ് ജീവനക്കാര്‍ ചോര്‍ത്തി നല്‍കുമെന്നാണു പ്രധാന ആരോപണം. ഇതെല്ലാം അന്വേഷിക്കാനാണ് തീരുമാനം. എന്നാല്‍ വിവാദങ്ങള്‍ തുടരുമ്പോള്‍ അന്വേഷണം പ്രഹസനമാകും. അദ്ധ്യാപകര്‍ക്കിടയില്‍ ഇടത് സംഘടനകള്‍ക്കുള്ള സ്വാധീനമാണ് ഇതിന് കാരണം.

വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ആര്‍.ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കേരള സര്‍വകലാശാലയുടെ പരീക്ഷ എഴുതാനുള്ള പേപ്പറുകളും കേരള യൂണിവേഴ്സിറ്റി ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ക്ലാസില്‍ വരാത്ത എസ്എഫ്ഐ നേതാക്കളും പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരും സര്‍വകലാശാല പരീക്ഷയില്‍ വിജയം നേടുന്നത് ചില അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്നു വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പരീക്ഷ സര്‍വകലാശാല നടത്തുമ്പോള്‍ വിതരണം ചെയ്യുന്ന പേപ്പറില്‍ പ്രത്യേക കോഡ് രേഖപ്പെടുത്തിയിരിക്കും.

ഉദാഹരണത്തിന്, സി എന്ന കോഡ് രേഖപ്പെടുത്തിയ പേപ്പറാണ് പരീക്ഷയ്ക്ക് വിതരണം ചെയ്യേണ്ടതെങ്കില്‍ കോളജ് ജീവനക്കാരില്‍ വിദ്യാര്‍ത്ഥി നേതാക്കളോട് അടുപ്പമുള്ളവര്‍ വിവരം കൈമാറും. പേപ്പര്‍ ചോര്‍ത്തിക്കൊടുക്കും. ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ പേപ്പര്‍ ഓഫിസില്‍നിന്ന് എടുത്തു നല്‍കിയത് ജീവനക്കാരാണെന്ന് വ്യക്തമാണ്. ഹാളിലുള്ളത് ഇടതു സംഘടനയില്‍ സജീവമായ അദ്ധ്യാപകരാണെങ്കില്‍ കോളടിച്ചു. പേപ്പര്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷയെഴുതാനറിയാത്തവര്‍ക്ക് പകരക്കാര്‍ പരീക്ഷയെഴുതി നല്‍കും. കയ്യക്ഷരവും സീരിയല്‍ നമ്പറും പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകും. കേരള സര്‍വകലാശാല ഈ രീതിയിലുള്ള പരിശോധനയ്ക്കാണു തയ്യാറെടുക്കുന്നത്.

പരീക്ഷ എഴുതുന്നവരുടെ ഡെസ്‌കില്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നും ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിണമെന്നുമുള്ള സര്‍വകലാശാലയുടെ നിര്‍ദ്ദേശവും യൂണിവേഴ്സിറ്റി കോളജ് അധികൃതര്‍ പാലിക്കാറില്ല. വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പരീക്ഷ എഴുതാം. പരീക്ഷ കഴിഞ്ഞാല്‍ അന്നു തന്നെ ഉത്തരക്കടലാസുകള്‍ സീല്‍ ചെയ്ത് സര്‍വകലാശാലയില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശവും പാലിക്കാറില്ല. ജീവനക്കാര്‍ ചോര്‍ത്തി നല്‍കുന്ന പരീക്ഷാ പേപ്പറുകള്‍ പുറത്തെത്തിച്ച് എഴുതി തിരികെവയ്ക്കും. അതിന് ശേഷമേ പേപ്പര്‍ സര്‍വ്വകലാശാലയില്‍ എത്തൂ.

വീഴ്ച ചൂണ്ടിക്കാട്ടി ഓഡിറ്റ് വിഭാഗവും
കേരള സര്‍വകലാശാലയുടെ എക്സാം സ്റ്റോറില്‍നിന്ന് വിവിധ പരീക്ഷകളുടെ ആവശ്യത്തിനായി സെന്ററുകളില്‍ വിതരണം ചെയ്യുന്ന ഉത്തരകടലാസുകളില്‍ അവശേഷിക്കുന്നവ തിരികെ ലഭിക്കുന്നില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിനിയോഗിച്ച ഉത്തരകടലാസുകളുടെ എണ്ണമോ അവശേഷിക്കുന്നവയുടെ എണ്ണമോ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ സര്‍വകലാശാലയിലില്ല.

അവസാന പരീക്ഷാദിവസം ഉത്തരകടലാസുകള്‍ സര്‍വകലാശാലയ്ക്ക് തിരികെ നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഒരു നടപടിയും സര്‍വകലാശാല സ്വീകരിക്കുന്നില്ല. വിതരണം ചെയ്ത ഉത്തരകടലാസുകളുടെ എണ്ണം സ്റ്റോറില്‍ ലഭ്യമാണ്. എന്നാല്‍ പരീക്ഷ കഴിഞ്ഞശേഷം അവശേഷിക്കുന്നവയുടെ എണ്ണത്തില്‍ വ്യക്തത ഇല്ല. അവശേഷിക്കുന്ന ഉത്തര കടലാസുകളുടെ എണ്ണം ഉറപ്പാക്കാതെ പരീക്ഷാ ചോദ്യ പേപ്പറുകള്‍ക്കൊപ്പം ഉത്തരകടലാസുകള്‍ വിതരണം ചെയ്യുന്ന അവസ്ഥയാണുള്ളത്. 2017-18 സാമ്പത്തിക വര്‍ഷം പരീക്ഷാ സെന്ററുകളുടെ എണ്ണം 284 ആയിരുന്നു.

എന്നാല്‍ ഉത്തരകടലാസുകള്‍ എത്ര ഉപയോഗിച്ചു എന്നുള്ള സാക്ഷ്യപത്രം 167 സെന്ററില്‍നിന്ന് മാത്രമേ ലഭിച്ചിട്ടുള്ളൂ. സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പരീക്ഷാ സെന്ററുകളില്‍ ഉത്തരകടലാസ് കെട്ടികിടക്കുന്നത് ഗുരുതര വീഴ്ചയാണ്. ഉത്തരകടലാസ് വിതരണം കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ സര്‍വകലാശാല തയാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category