1 GBP = 94.00 INR                       

BREAKING NEWS

ടെക്കി ജോലി കളഞ്ഞ് ലെസ്റ്ററിലെ ഇന്ത്യന്‍ യുവാവ് ബിസിനസിന് ഇറങ്ങിയത് അമ്മയുടെ കുക്കിംഗ് കണ്ട്; വര്‍ഷം ഒരു മില്യന്റെ വില്‍പന നടക്കുന്ന ബിസിനസ് വിജയ കഥ

Britishmalayali
kz´wteJI³

ത്മവിശ്വാസവും കഠിനപ്രയത്നവും കൊണ്ട് യുകെയില്‍ ബിസിനസ് ചെയത് കോടിപതിയായ വീരഗാഥയ്ക്കുടമയാണ് ഇന്ത്യന്‍ യുവാവായ കേതന്‍ വരു(42)വിനുള്ളത്. വീട്ടിലിരുന്ന് കൊണ്ട് ഓണ്‍ലൈന്‍ ബിസിനസ് ചെയ്ത് കോടിപതിയാകാമെന്ന് ഇദ്ദേഹം തന്റെ അനുഭവത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.  നല്ല ശമ്പളം ലഭിക്കുന്ന ടെക്കി ജോലി വേണ്ടെന്ന്  വച്ച് ലെയ്സെസ്റ്ററിലെ ഈ ഇന്ത്യന്‍ യുവാവ് ബിസിനസിന് ഇറങ്ങിയത് അമ്മയുടെ കുക്കിംഗ് താല്‍പര്യം കണ്ടാണെന്നതാണ് മറ്റൊരു പ്രത്യേകത. വര്‍ഷം ഒരു മില്യന്റെ വില്‍പന നടക്കുന്ന സ്പൈസ് ബിസിനസ് വിജയത്തിന്റെ കഥ കൂടിയാണിത്.

2006ലാണ് കേതന്‍ തന്റെ ഇന്ത്യന്‍ ഫുഡ് കിറ്റ് കമ്പനിയായ സ്പൈസെന്‍ടൈസ് സ്ഥാപിച്ചത്. തുടര്‍ന്ന് ഇത് പച്ചപിടിക്കുമെന്ന് തോന്നിയപ്പോള്‍ അദ്ദേഹം തന്റെ ഐടി കണ്‍സള്‍ട്ടന്റ് ജോലി രാജി വച്ച് മുഴുവന്‍ സമയവും ബിസിനസില്‍ ശ്രദ്ധിക്കുകയായിരുന്നു. വീട്ടില്‍ നിന്നും ഭക്ഷണം ഉണ്ടാക്കുന്നതിന് സഹായിക്കുന്ന ഫുഡ് കിറ്റുകള്‍ വില്‍ക്കുന്ന കമ്പനിയാണിത്. ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങളുടെ സ്വാഭാവിക രുചിയേകുന്ന കിറ്റുകളാണ് ഈ കമ്പനി വില്‍ക്കുന്നത്.  വര്‍ഷങ്ങളിലൂടെ മുന്നോട്ട് പോയപ്പോള്‍ ഈ കമ്പനി വളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്കാണ് കുതിച്ച് കൊണ്ടിരിക്കുന്നത്.  നിലവില്‍ വര്‍ഷത്തില്‍ കമ്പനിയുടെ ടേണ്‍ഓവര്‍ ഒരു മില്യണ്‍ പൗണ്ടാണ്. 

കമ്പനി സ്ഥാപിച്ചത് മുതല്‍ നാളിതുവരെയുണ്ടായ വില്‍പന ഏഴ് മില്യണ്‍ പൗണ്ടിന്റേതാണ്. ഇതിന് പുറമെ  തന്റെ ഭാര്യ,. അമ്മ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ക്ക് കമ്പനിയില്‍ ജോലിയേകാനും കേതന് സാധിച്ചിട്ടുണ്ട്.ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ തനിക്ക് പാചകത്തില്‍ താല്‍പര്യം ജനിച്ചിരുന്നുവെന്നാണ് കേതന്‍ വെളിപ്പെടുത്തുന്നത്. താന്‍ പഠിക്കാന്‍ പോയപ്പോള്‍ പട്ടിണിയിലാകരുതെന്ന് കരുതി അമ്മ ബാഗില്‍ ഭക്ഷണം പാര്‍സലായി കൊടുത്തയക്കുകയും കൂടെ അവയുടെ പാചകവിധി കടലാസില്‍ എഴുതി വയ്ക്കുകയും ചെയ്തിരുന്നുവെന്ന് കേതന്‍ പറുന്നു. ഇതിന് പുറമെ ഭക്ഷ്യവിഭവങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചേരുവകളും അമ്മ കൊടുത്തയച്ചിരുന്നു. 

ആദ്യം തനിക്ക് കുക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ലെങ്കിലും പിന്നീട് അമ്മയുടെ പാചകക്കുറിപ്പുകളും സ്പൈസുകളും വച്ച് താന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ സ്വയം പാചകം ചെയ്യാനും വീട്ടിലെ ഭക്ഷണം കഴിക്കാനും തുടങ്ങിയെന്നും കേതന്‍ വെളിപ്പെടുത്തുന്നു. തുടര്‍ന്ന് തനിക്കൊപ്പം താമസിക്കുന്ന സഹവിദ്യാര്‍ത്ഥികള്‍ക്കും ഈ ഭക്ഷ്യവിഭവങ്ങള്‍ ഇഷ്ടപ്പെട്ടു. ഇതിനെ തുടര്‍ന്ന് സഹവിദ്യാര്‍ത്ഥികളും കേതന് അരികില്‍ ഭക്ഷണം കഴിക്കാനെത്തുകയും കേതന്‍ ഇതിന്റെ സാധ്യതകള്‍ മനസിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്നിത് ഒരു ബിസിനസാക്കി മാറ്റാമെന്ന് കേതന്‍ സ്വപ്നം കണ്ടിരുന്നില്ല. 

ഗ്രാജ്വേഷന് ശേഷം കേതന്‍ ഐടി പ്രൊജക്ട് മാനേജ്മെന്റില്‍ ജോലിക്കാരനായി. എന്നാല്‍ ഭക്ഷണമുണ്ടാക്കാനുള്ള താല്‍പര്യം കേതനെ വിട്ട് മാറിയിരുന്നില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ക്ക് താനുണ്ടാക്കുന്ന  ഭക്ഷണം കേതന്‍ നല്‍കാന്‍ തുടങ്ങിയിരുന്നു. തന്റേതായ റെസിപി സഹപ്രവര്‍ത്തകരില്‍ പരീക്ഷിക്കാനും കേതന്‍ സമയം കണ്ടെത്തി. പിന്നീടാണ് 2006ല്‍ അദ്ദേഹം സ്പൈസെന്‍ടൈസ് സ്ഥാപിച്ച് പൂര്‍ണമായി ഇതില്‍ മുഴുകുന്നത്. സ്പൈസി ചിപ്സ്,സ വെഡ്ജസ്, മെത്തി ചിക്കന്‍, ചിക്കന്‍ ടിക്ക മസാല തുടങ്ങിയ ജനപ്രിയ ഉല്‍പന്നങ്ങള്‍ വിറ്റ് കൊണ്ട് കമ്പനി സൂപ്പര്‍ഹിറ്റാകാന്‍ വൈകിയില്ല.

2008ല്‍ എംആന്‍ഡ് എസ് 80,000 യൂണിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് വഴിത്തിരിവായെന്ന് കേതന്‍ ഓര്‍ക്കുന്നു. അസ്ദ, സെയിന്‍സ്ബറി, തുടങ്ങിയ നിരവധി പ്രമുഖ റീട്ടെയിലര്‍മാര്‍ തുടര്‍ന്ന് തനിക്ക് ഓര്‍ഡറുമായെത്തിയത് ബിസിനസിനെ വളര്‍ത്തിയെന്നും കേതന്‍ പറയുന്നു. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വില്‍ക്കുന്നതിന് പകരം തന്റേതായ ബ്രാന്‍ഡ് സ്പൈസെന്‍ടൈസ് വളര്‍ത്താനായിരുന്നു ഈ യുവാവ് പരിശ്രമിച്ചത്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ ജോലി രാജി വച്ച് എത്തിയ  ഭാര്യ മിയയും കേതന്  തുണയായി വര്‍ത്തിച്ചു., കേതന്റെ പിതാവ് രമണികും അമ്മ മഞ്ജുളയും സഹോദരി തേജലും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category