1 GBP = 93.35 INR                       

BREAKING NEWS

ഭക്ഷണസാധനങ്ങള്‍ തെറിച്ച് വീണു; സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍ നിലംപതിച്ചു; എങ്ങും കൂട്ടനിലവിളിയും കരച്ചിലും; ദുബായിലേക്കുള്ള എമിറേറ്റ്സ് ഫ്ലൈറ്റ് ആകാശഗര്‍ത്തത്തില്‍ വീണപ്പോള്‍ സംഭവിച്ചത്

Britishmalayali
kz´wteJI³

ന്യൂസിലാന്‍ഡിലെ ഓക്ക്ലാന്‍ഡില്‍ നിന്നും ദുബായിലേക്കുള്ള യാത്രാ മധ്യേ എമിറേറ്റ്സ് വിമാനമായ ഫ്ലൈറ്റ് ഇകെ449 ആകാശഗര്‍ത്തില്‍ വീണ് വന്‍ പ്രതിസന്ധിയും ആശങ്കയും സൃഷ്ടിച്ചു. പറക്കുന്നതിനിടെ വിമാനം ശക്തമായി കുലുങ്ങിയതിനെ തുടര്‍ന്ന് ഭക്ഷണസാധനങ്ങള്‍ തെറിച്ച് വീഴുകയും സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍ നിലംപതിക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ സംഭവത്തെ തുടര്‍ന്ന് വിമാനത്തിലെങ്ങും കൂട്ടനിലവിളിയും കരച്ചിലും ഉയരുകയും ചെയ്തിരുന്നു. ജൂലൈ പത്തിനാണ് സംഭവം നടന്നിരിക്കുന്നത്. എല്ലാം അവസാനിക്കാന്‍ പോവുകയാണെന്ന പേടിയിലായിരുന്നു തങ്ങളെന്നാണ് യാത്രക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വിമാനങ്ങള്‍ ഇത്തരത്തില്‍  ആകാശ ഗര്‍ത്തങ്ങളില്‍ വീഴുമ്പോഴുള്ള കുലുക്കം കാരണമാണ് ഇത്തരം അവസ്ഥകള്‍ സംജാതമാകുന്നത്. ഇവ  മിക്ക യാത്രക്കാര്‍ക്കും പേടിസ്വപ്നമാണ്. ടര്‍ബുലന്‍സ് എന്നാണിത് അറിയപ്പെടുന്നത്. വായുവിന്റെ രണ്ട് മാസുകള്‍ വ്യത്യസ്തമായ വേഗതയുമായി കൂട്ടി മുട്ടുമ്പോഴാണ് വിമാനം ഈ വിധത്തില്‍ കുലുങ്ങാനിടയാകുന്നത്. വിമാനം കുലുങ്ങിയതിനെ തുടര്‍ന്ന് ഫുഡ്ട്രോളികള്‍ മറിഞ്ഞ് വീഴുന്നതിന്റെയും ഷാംപയിന്‍ ബോട്ടിലുകള്‍ എടുത്തെറിയപ്പെടുന്നതിന്റെയും എക്സിറ്റ് സൈന്‍ തെറിച്ച് പോകുന്നതിന്റെയും മറ്റ് ചിലസാധനങ്ങള്‍ പൊട്ടിത്തകര്‍ന്നതിന്റെയും ദൃശ്യങ്ങള്‍ ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ കാണാം. 

ടര്‍ബുലന്‍സ് കാരണം ചില ക്രൂ മെമ്പര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നുവെന്നാണ് എമിറേറ്റ്സിന്റെ വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്.  ഇവര്‍ക്ക് ഫസ്റ്റ്എയ്ഡുകള്‍ നല്‍കിയിരുന്നുവെന്നും ആവശ്യമുള്ളവര്‍ക്ക് വിമാനം ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് വൈദ്യസഹായവും ലഭ്യമാക്കിയിരുന്നുവെന്നും വക്താവ് പറയുന്നു.  തന്നെ സംബന്ധിച്ചിടത്തോളം വളരെ ഭീതിദമായ അനുഭവമായിരുന്നു വിമാനത്തിലുണ്ടായതെന്നാണ് തന്റെ മകള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന വെല്ലിംഗ്ടണില്‍ നിന്നുളള ബെക്കി ലാസെന്‍ബി വെളിപ്പെടുത്തുന്നത്.  ഇത്തരത്തിലുള്ള അനുഭവം തനിക്കിതുവരെ ഉണ്ടായിരുന്നില്ലെന്നും  ഇതിനെക്കുറിച്ച് യാതൊരുവിധ അനൗണ്‍സ്മെന്റുമുണ്ടായിരുന്നില്ലെന്നും ബെക്കി വെളിപ്പെടുത്തുന്നു. 

സീറ്റില്‍ നിന്നും തെറിച്ച് പോയ ബെവെര്‍ലി ഗ്ലോവര്‍ എന്ന യാത്രക്കാരിക്ക് കാലിന് പരുക്കേറ്റിരുന്നു.ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന താന്‍ വിമാനം കുലുങ്ങിയതിനെ തുടര്‍ന്ന് സീറ്റില്‍ നിന്നും എടുത്തെറിയപ്പെട്ടിരുന്നുവെന്നാണ് ബെവെര്‍ലി സ്ഥിരീകരിച്ചിരിക്കുന്നത്.  ടര്‍ബുലന്‍സ് വിമാനത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് യാത്രക്കാരനായ സെറെഫ് സെസ്ഗിനാണ്.  ദിവസങ്ങള്‍ക്ക് മുമ്പാണ്  ഓസ്ട്രേലിയയിലേക്കുള്ള എയര്‍കാനഡ വിമാനം ഇത്തരത്തില്‍ കുലുങ്ങി നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നത്. ഇതിനെ തുടര്‍ന്ന് 35 യാത്രക്കാര്‍ക്കായിരുന്നു പരുക്കേറ്റത്. വിമാനം 36,000 അടി  ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു കുലുക്കമുണ്ടായത്. തുടര്‍ന്ന് വിമാനം ഹവായില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് നിര്‍ബന്ധിക്കപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category