1 GBP = 86.20 INR                       

BREAKING NEWS

ഭീകരന്‍ വെള്ളച്ചാട്ടത്തിലേക്ക് ഇതേ ഇങ്ങനെ വീണു പോയാല്‍ എന്തു സംഭവിക്കും? ആറുപേരടങ്ങിയ ബോട്ട് വമ്പന്‍ വെള്ളച്ചാട്ടത്തിലേക്ക് മൂക്കും കുത്തി വീഴുന്ന പേടിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്ക് ശേഷം സംഭവിച്ചത് എന്ത്?

Britishmalayali
kz´wteJI³

യുഎസിലെ പെന്‍സില്‍വാനിയയിലെ ഓഹിയോപൈലെ സ്റ്റേറ്റ് പാര്‍ക്കില്‍ യൗഗിയോഗെനി നദിയിലൂടെ ബോട്ടില്‍ സഞ്ചരിച്ചിരുന്നവര്‍ കൂറ്റന്‍ വെള്ളച്ചാട്ടത്തിലേക്ക് കൂപ്പ് കുത്തി വീഴുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇവിടെ നിന്നും ബോട്ട് വാടകക്കെടുത്ത് സഞ്ചരിച്ച ആറ് റാഫ്റ്റര്‍മാരാണ് കടുത്ത അപകടത്തില്‍ പെട്ടിരിക്കുന്നത്. ബോട്ട് ഭീകരന്‍ വെള്ളച്ചാട്ടത്തിലേക്ക് മൂക്കും കുത്തി വീഴുന്ന പേടിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്ക് ശേഷം സംഭവിച്ചതെന്ത്? ആശങ്ക നിറഞ്ഞ ചോദ്യം ഉയരുന്നുണ്ട്. നദിയിലൂടെ പോകുമ്പോള്‍ വഴിതിരിഞ്ഞ് പോകുന്നതിനുള്ള മുന്നറിയിപ്പ് ബോര്‍ഡുകളെ അവഗണിച്ചവരാണ് വെള്ളച്ചാട്ടത്തില്‍ അകപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. 

മുന്നറിയിപ്പുകളെ തൃണവല്‍ഗണിച്ച് തെറ്റായ ദിശയില്‍ സഞ്ചരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ദുരന്തത്തിലായിരിക്കുന്നത്. മൂന്ന് മുന്നറിയിപ്പ് ബോര്‍ഡുകളിലൊന്നില്‍ സമീപത്ത് വെള്ളച്ചാട്ടമുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അവര്‍ അതൊന്നും കൂസാതെ മുന്നോട്ട് പോവുകയായിരുന്നു. ബോട്ട് വെള്ളച്ചാട്ടത്തില്‍ വീഴുന്ന വീഡിയോ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. കടുത്ത ഒഴുക്കില്‍ ബോട്ടിന്റെ നിയന്ത്രണം കൈവിട്ടപ്പോള്‍ റാഫ്റ്റര്‍മാര്‍ നിസ്സഹായരായി ഇരിക്കുന്നതും അവസാനം കുത്തിയൊലിപ്പില്‍ പെട്ട ബോട്ട് വെള്ളച്ചാട്ടത്തിലേക്ക് കൂപ്പ് കുത്തുന്നതും വീഡിയോയില്‍ കാണാം.  

ബോട്ട് വെള്ളച്ചാട്ടത്തിലേക്ക് കുതിച്ച് പോകുന്നത് കണ്ട് സമീപത്തെ ഒബ്സര്‍വേഷന്‍ ഡെക്കിലുണ്ടായിരുന്ന സാക്ഷികള്‍ പേടിയോടെ അലറിക്കരഞ്ഞിരുന്നു.ഇവിടെയുണ്ടായിരുന്ന ആളാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയതെന്നാണ് സൂചന. ബോട്ടില്‍ അഞ്ചോ ആറോ പേരുണ്ടായിരുന്നുവെന്നും  ഗൈഡില്ലാത്ത യാത്രയായിരുന്നു ഇവരുടേതെന്നും ഫേസ്ബുക്കില്‍ വീഡിയോ ഇട്ട കോഡി വെറോണി വിവരിക്കുന്നു.  ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ 69,000 പേര്‍ കാണുകയും 1000 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. വൈകുന്നേരം 4.30നാണ് സംഭവം നടന്നത്. 

തുടര്‍ന്ന് എമര്‍ജന്‍സി ക്രൂ കുതിച്ചെത്തുകയും ബോട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പത്ത് മിനുറ്റിനകം നദിയില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്ത് തന്നെ ഇതിലും അപകടകരമായ മറ്റൊരു വെള്ളച്ചാട്ടമുണ്ടായിരുന്നുവെന്നും അതില്‍ അകപ്പെടുന്നതിന് മുമ്പ് ബോട്ടിലുണ്ടായിരുന്നവരെ തങ്ങള്‍ക്ക് രക്ഷിക്കേണ്ടിയിരുന്നുവെന്നുമാണ് പാര്‍ക്ക് ഓപ്പറേഷന്‍സ് മാനേജരായ കെന്നെത്ത് ബിസ്ബീ വെളിപ്പെടുത്തുന്നത്. ഈ നദിയില്‍ സന്ദര്‍ശകര്‍ക്ക് അഞ്ച് മണിക്കൂര്‍ ദൂരം സഞ്ചരിക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ നല്ല ഒഴുക്കുണ്ടായതിനാല്‍ ഈ ഗ്രൂപ്പ് മൂന്ന് മണിക്കൂര്‍ കൊണ്ടാണ് റൗണ്ട് പൂര്‍ത്തിയാക്കിയിരുന്നത്. സാധാരണ ഈ നദിയില്‍ രണ്ട് അടി ആഴമുണ്ടാക്കുന്ന വിധത്തിലാണ് വെളളമുണ്ടാകുന്നത്. എന്നാല്‍ സംഭവം നടന്ന ജൂലൈ 13ന് ഇവിടെ അഞ്ചടി ആഴമുണ്ടാക്കുന്ന വിധത്തില്‍ ജലമുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്നവര്‍ ലൈഫ് ജാക്കറ്റിട്ടതിനാലാണ് രക്ഷപ്പെട്ടതെന്നും ബിസ്ബീ വിശദീകരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category