1 GBP = 94.00 INR                       

BREAKING NEWS

അന്യഗ്രഹജീവികളെ കാണാന്‍ സെപ്റ്റംബര്‍ 20ന് സ്റ്റോം ഏരിയ 51ല്‍ ഒത്ത് കൂടുന്നത് ഒരു മില്യണില്‍ അധികം ആളുകള്‍; അതീവ സുരക്ഷാ മേഖലയില്‍ ആരെയും പ്രവേശിപ്പിക്കരുതെന്ന് തീര്‍ത്ത് പറഞ്ഞ് യുഎസ് എയര്‍ഫോഴ്സ്; സോഷ്യല്‍ മേഖലയില്‍ കൊടുങ്കാറ്റായതോടെ സ്റ്റോം ഏരിയ 51 തരംഗം കത്തിപ്പടരുന്നു

Britishmalayali
kz´wteJI³

യുഎസിലെ നെവേദയിലെ മിലിട്ടറി ബേസ് ഏരിയ 51ല്‍ സെപ്റ്റംബര്‍ 20ന് '' സ്റ്റോം ഏരിയ 51'' എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഇവന്റ് അരങ്ങേറുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു മില്യണോളം വരുന്ന കോണ്‍സ്പിരന്‍സി തിയറിസ്റ്റുകളാണ് പരിപാടിയില്‍ പങ്കെടുക്കാനൊരുങ്ങുന്നത്. അന്യഗ്രഹജീവികളെ കാണാമെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ഇവര്‍ ഇവിടെയെത്തുന്നത്. എന്നാല്‍ യുഎസ് മിലിട്ടറിയുടെ അതീവ സുരക്ഷാ മേഖയില്‍ ആരെയും പ്രവേശിപ്പിക്കരുതെന്ന് തീര്‍ത്ത് പറഞ്ഞ് യുഎസ് എയര്‍ഫോഴ്സ് മുന്നോട്ട് വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ ഇവന്റിനെക്കുറിച്ചുള്ള പ്രചാരണം ശക്തമായതോടെ സ്റ്റോം ഏരിയ 51 തരംഗം കത്തിപ്പടരാന്‍ തുടങ്ങിയിട്ടുമുണ്ട്. 

എന്നാല്‍ തങ്ങളെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഇതില്‍ പങ്കെടുക്കാന്‍ ഒരു മില്യണോളം കോണ്‍സ്പിരന്‍സി തിയറിസ്റ്റുകളെത്തുമെന്നുമാണ് ഇതിന്റെ സംഘാടകര്‍ തറപ്പിച്ച് പറയുന്നത്. മിലിട്ടറിയുടെ വെടിയുണ്ടകളേക്കാള്‍ വേഗത്തില്‍ തങ്ങള്‍ക്ക് വേഗത്തില്‍ നീങ്ങാന്‍ സാധിക്കുമെന്നും അന്യഗ്രഹജീവികളെ കാണാന്‍ തങ്ങളെ അനുവദിക്കണമെന്നും സംഘാടകര്‍ ആവശ്യപ്പെടുന്നു. ഇവിടെ അമേരിക്കന്‍ സായുധ സേനയെ പരിശീലിപ്പിക്കുന്ന ഇടമാണെന്നും അതിനാല്‍ ആരും ഈ ഇവന്റില്‍ പങ്കെടുക്കാന്‍ ഇവിടേക്ക് വരരുതെന്നുമാണ് യുഎസ് എയര്‍ഫോഴ്സിനായുള്ള ഓപ്പണ്‍ ട്രെയിനിംഗ് റേഞ്ചിലെ എയര്‍ഫോഴ്സ് വക്താവായ ലൗറ മാക് ആന്‍ഡ്ര്യൂസ് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. 

അമേരിക്കയെയും അതിന്റെ വസ്തുവകകളെയും സംരക്ഷിക്കാന്‍ യുഎസ് എയര്‍ഫോഴ്സ് എപ്പോഴും സര്‍വസജ്ജമായി നിലകൊള്ളുന്നുവെന്ന് മറക്കരുതെന്നും ലൗറ ഏവരെയും ഓര്‍മിപ്പിക്കുന്നു. ഇവന്റിനെത്തരുതെന്ന കടുത്ത മുന്നറിയിപ്പ് ഇത്തരത്തില്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നും ആവര്‍ത്തിച്ച് ഉയരുമ്പോഴും ഇവിടെ നടക്കുന്ന ഇവന്റില്‍ വച്ച് തങ്ങള്‍ക്ക് അന്യഗ്രഹജീവികളുമായി ആശയവിനിമയം നടത്താമെന്ന പ്രതീക്ഷ കോണ്‍സ്പിരന്‍സി തിയറിസ്റ്റുകളള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്ക് വയ്ക്കുന്നുണ്ട്. ഏരിയ 51 ഏലിയന്‍ സെന്റര്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ടെന്നും അവിടെ വച്ച് തങ്ങള്‍ കൂടിച്ചേര്‍ന്ന്  അന്യഗ്രഹജീവികളെ കാണുമെന്നും ഇവന്റിനെ സംബന്ധിച്ച വിവരണത്തിലൂടെ സംഘാടകര്‍ വെളിപ്പെടുത്തുന്നു. 

ഏരിയ 51 എലിയന്‍ സെന്റര്‍ ഇന്റര്‍സ്റ്റേറ്റ് 95ലൂടെ പോകുന്ന ട്രക്കുകളുടെ ഇടത്താവളമായി വര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും നെവേദ ടെസ്റ്റ് ആന്‍ഡ് ട്രെയിനിംഗ് റേഞ്ചിലേക്ക് ഒരു മണിക്കൂര്‍ ദുരമേയുള്ളൂ. ഇവിടെ അന്യഗ്രഹജീവികളെ കാണാന്‍ സാധിക്കുമെന്ന വിശ്വാസത്തില്‍ പലരും എത്താറുണ്ട്. ഇവരില്‍ പലരും സൈന്യത്തിന്റെ വെടിയേറ്റ് മരിക്കാറുമുണ്ട്. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞത് ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു. കാലിഫോര്‍ണിയയിലെ  വിദൂരസ്ഥമായ എഡ്വാര്‍ഡ് എയര്‍ബേസിന്റെ കോഡ് നെയിമാണ് ഏരിയ 51 എന്നത്. ലാസ് വേഗാസില്‍ നിന്നും 83 മൈല്‍ വടക്ക് പടിഞ്ഞാറ് മാറിയാണിത് നിലകൊള്ളുന്നത്. ഇവിടെ നിരവധി യുഎഫ്ഒകളുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനാല്‍ ഇവിടെ അന്യഗ്രഹ ജീവികളെ കാണാമെന്നാണ് കോണ്‍സ്പിരസി സിദ്ധാന്തക്കാര്‍ വിശ്വസിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category