1 GBP = 91.50 INR                       

BREAKING NEWS

നഴ്‌സായി ജോലി ചെയ്യാന്‍ യുകെ ആണോ അതോ ഓസ്‌ട്രേലിയ ആണോ നല്ലത്? ഓസ്‌ട്രേലിയയില്‍ ജോലി കിട്ടാന്‍ എന്തൊക്കെ ചെയ്യണം? എവിടെയാണ് മികച്ച ശമ്പളം?

Britishmalayali
kz´wteJI³

ന്‍എച്ച്എസിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ശമ്പളവര്‍ധന മരവിപ്പിക്കലും എല്ലാം അനുഭവിച്ച് മടുക്കുന്ന ഓസ്‌ട്രേലിയയിലേക്ക് പോയാല്‍ എന്തെങ്കിലും മെച്ചമുണ്ടാകുമോയെന്ന് യുകെയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ നിരവധി പേര്‍ ഒരിക്കലെങ്കിലും ചിന്തിക്കുന്ന കാര്യമാണ്.നഴ്സായി ജോലി ചെയ്യാന്‍ യുകെ ആണോ അതോ ഓസ്ട്രേലിയ ആണോ നല്ലത്? ഓസ്ട്രേലിയയില്‍ നഴ്സിംഗ് ജോലി കിട്ടാന്‍ എന്തൊക്കെ ചെയ്യണം? രണ്ടിടങ്ങളിലെയും ശമ്പളം താരതമ്യം ചെയ്യുമ്പോള്‍ഏതാണ് മെച്ചം? ജീവിത രീതിയില്‍ ഏത് രാജ്യമാണ് മുമ്പില്‍? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങളും അത്തരക്കാര്‍ക്ക് മുന്നില്‍ ഉയരാറുണ്ട്. ഇത്തരത്തില്‍ ഓസ്ട്രേലിയക്ക് പോകാന്‍ കണ്ണുള്ള നഴ്സുമാര്‍ക്ക് വേണ്ടിയുള്ള ഒരു കുറിപ്പാണിത്.

അതു പോലെ തന്നെ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ ചിലരും യുകെയിലേക്ക്  കുടിയേറിയാലോ എന്ന് ആലോചിച്ചിരിക്കാം. ഏത് രാജ്യത്ത് ജോലി ചെയ്യുന്നതാണ് ഏറ്റവും ആദായകരവും സൗകര്യപ്രദവുമെന്നത് കുടിയേറ്റക്കാരെ ധര്‍മസങ്കടത്തിലാക്കുന്ന വിഷയമാണ്. ഇത്തരക്കാര്‍ക്ക്  മാര്‍ഗനിര്‍ദേശമേകുന്ന ചില നിര്‍ണായകമായ വിവരങ്ങളാണ് ഇവിടെ പങ്ക് വയ്ക്കുന്നത്. 

ശരാശരി ശമ്പളം
ഓസ്‌ട്രേലിയയിലെ നഴ്‌സുമാര്‍ക്ക് ശരാശരി വാര്‍ഷി ശമ്പളം  65,000 ഡോളര്‍ അഥവാ 39,201 പൗണ്ടാണ് ലഭിക്കുന്നത്. എന്നാല്‍ ഓരോ സ്ഥലങ്ങളും മേഖലകളും അനുസരിച്ച് ശമ്പളത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. ഉദാഹരണമായി വിക്ടോറിയയിലെ പബ്ലിക്ക് ഹോസ്പിറ്റലിലെ ശരാശരി നഴ്സിന് മണിക്കൂറിന് 30 ഡോളര്‍ മുതല്‍ 35 ഡോളര്‍ വരെ അഥവാ 18 പൗണ്ട് മുതല്‍ 21 പൗണ്ട് വരെയാണ് ശമ്പളം ലഭിക്കുന്നത്. അണ്‍സോഷ്യല്‍ബില്‍ അവേര്‍സ് കൂടാതെയാണിത് ലഭിക്കുന്നത്.

ഓസ്ട്രേലിയയില്‍ പ്രൈവറ്റ് നഴ്സുമാര്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കും. യുകെയിലെ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നഴ്‌സുമാര്‍ക്ക് ശരാശരി വാര്‍ഷിക ശമ്പളം 25,653 പൗണ്ട് അഥവാ 42,535 ഡോളറായിരിക്കും ലഭിക്കുന്നത്. ലണ്ടനില്‍ ജീവിതച്ചെലവേറിയതിനാല്‍ അവിടെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് 20 ശതമാനം അധികം ശമ്പളം ലഭിക്കുകയും ചെയ്യും. 

രോഗികളുടെ അനുപാതം
യുകെയില്‍ പൊതുവായ സാഹചര്യം വിലയിരുത്തിയാല്‍  നഴ്‌സ്- രോഗി അനുപാതം എട്ട് രോഗികള്‍ക്ക് ഒരു നഴ്‌സെന്ന തോതിലാണ്. രോഗത്തിന്റെ സ്വഭാവം, ഏത് സ്ഥലത്താണ് ജോലി ചെയ്യുന്നത്, സ്ഥലം, ബെഡുകളുടെ എണ്ണം, തുടങ്ങിയ നിരവധി ഘടകങ്ങളെ അനുസരിച്ച് ഓരോ ഇടത്തും ഈ അനുപാതത്തില്‍ ഏറ്റക്കുറച്ചിലുണ്ട്.  സാധാരണയായി ഇന്റന്‍സീവ് കെയറിലാണ് ഏറ്റവും കൂടുതല്‍ ഡിപ്പെന്റന്‍സി അനുപാതമായ 1;1 നിലവിലുള്ളത്. ഓസ്‌ട്രേലിയയില്‍ സാധാരണ നിലയിലുള്ള നഴ്‌സ്-രോഗി അനുപാതം നാല് രോഗികള്‍ക്ക് ഒരു നഴ്‌സെന്ന തോതിലാണ്. നൈറ്റ് ഡ്യൂട്ടിയില്‍ ഇതിന് വ്യത്യാസമുണ്ടാകും. ഇവിടുത്തെ ഇന്റന്‍സീവ് കെയര്‍ അനുപാതം ഒരു രോഗിക്ക് ഒരു നഴ്‌സെന്ന തോതിലാണ്.

റെഗുലേറ്ററി ബോഡികള്‍
യുകെയില്‍ നഴ്‌സുമാരെ നിയന്ത്രിക്കുന്നത് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ അഥവാ എന്‍എംസിയാണ്. പ്രാക്ടീസ് ചെയ്യുന്നതിനായി ഓരോ നഴ്‌സും എന്‍എംസിയിലേക്ക് വര്‍ഷത്തില്‍ 120 പൗണ്ട് അഥവാ 215 ഡോളര്‍ നല്‍കണം. തങ്ങളുടെ ഇന്റര്‍നാഷണല്‍ രജിസ്‌ട്രേഷന്‍ യുകെയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാഗ്രഹിക്കുന്ന നഴ്‌സുമാര്‍ അപേക്ഷാ ഫീസായി 1415 പ ൗണ്ട് അഥവാ 2515 ഡോളര്‍ അടക്കേണ്ടതാണ്.

ഓസ്‌ട്രേലിയയിലെ നഴ്‌സുമാരെ നിയന്ത്രിക്കുന്നത് ദി ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സിയുടെ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയ അഥവാ എന്‍എംബിഎ ആണ്. ഇവിടെ പ്രാക്ടീസ് ചെയ്യുന്നതിനായി നഴ്‌സുമാര്‍ ഇതിലേക്കായി പ്രതിവര്‍ഷം 150 ഡോളര്‍ അഥവാ 85 പൗണ്ടാണ് നല്‍കേണ്ടത്. തങ്ങളുടെ ഇന്റര്‍നാഷണല്‍ രജിസ്‌ട്രേഷന്‍ ഓസ്‌ട്രേലിയയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാഗ്രഹിക്കുന്ന നഴ്‌സുമാര്‍ അപേക്ഷാ ഫീസായി 515 ഡോളര്‍ അഥവാ 290 പൗണ്ട് അടക്കേണ്ടതാണ്.

ജീവിതവും ജോലിയും തമ്മിലുള്ള സമതുലിതാവസ്ഥ
യുകെയില്‍ ഫുള്‍ ടൈം നഴ്‌സുമാര്‍ ആഴ്ചയില്‍ 37.5 മണിക്കൂറുകളാണ് ജോലി ചെയ്യേണ്ടത്. പകല്‍, രാത്രി, വീക്കെന്‍ഡുകള്‍ എന്നിവയടങ്ങുന്നതാണ് ജോലി സമയം.  അണ്‍സോഷ്യല്‍ ഔവറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ശമ്പളം ലഭിക്കും. യുകെയിലെ ഭൂരിഭാഗം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളിലും പൊതുവെ 12.5 മണിക്കൂര്‍ നീളുന്ന ഷിഫ്റ്റാണുള്ളത്. എന്നാല്‍ 7 മണിക്കൂര്‍ നേരം മാത്രമുളള ഷിഫ്റ്റുകളും ശ്രമിച്ചാല്‍ നഴ്‌സുമാര്‍ക്ക് ചോദിച്ച് വാങ്ങാനാവും.

ഓവര്‍ടൈം ചെയ്യുന്നവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് നിരക്കിലാണ് ശമ്പളം. ഓസ്‌ട്രേലിയയില്‍ ഫുള്‍ ടൈം നഴ്‌സുമാര്‍ ആഴ്ചയില്‍ ജോലി ചെയ്യേണ്ടത് ഏതാണ്ട് 40 മണിക്കൂറുകളാണ്.  ഇവിടുത്തെ ഭൂരിഭാഗം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളിലും ദൈര്‍ഘ്യം കുറഞ്ഞ ഷിഫ്റ്റുകളാണ്.  പകല്‍, രാത്രി, വീക്കെന്‍ഡുകള്‍ എന്നിവ അടങ്ങുന്നതാണ് ഷിഫ്റ്റുകള്‍.

ലിംഗ അനുപാതം
പുരുഷ-സ്ത്രീ നഴ്‌സമാര്‍ ജോലി ചെയ്യുന്ന അനുപാതത്തിന്റെ കാര്യത്തില്‍ യുകെയും ഓസ്‌ട്രേലിയയും ഏതാണ്ട് സമാനമാണ്. ഇരു രാജ്യങ്ങളിലും 12 ശതമാനം നഴ്‌സുമാരും പുരുഷന്‍മാരാണ്. 

ഹെല്‍ത്ത് കെയര്‍ റാങ്കിംഗ്
ലോകത്തിലെ 18ാമത്തെ ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ സിസ്റ്റമായിട്ടാണ് ലോകാരോഗ്യ സംഘടന യുകെയെ വിലയിരുത്തുന്നത്. എന്നാല്‍ ഓസ്‌ട്രേലിയക്ക് ഇക്കാര്യത്തില്‍ അല്‍പം ഉയര്‍ന്ന റാങ്കായ ഒമ്പതാണുള്ളത്. എന്നാല്‍ യുഎസിന്റെ റാങ്ക് 37 ആണ്. 

വിദ്യാഭ്യാസം
യുകെയിലെ നഴ്‌സിംഗ് എന്നത് ഒരു ഗ്രാജ്വേറ്റ് പ്രഫഷനാണ്. ഇതിനായി ഒരു ബാച്ചിലേര്‍സ് ഡിഗ്രി ആവശ്യമാണ്. 2013 മുതല്‍ നഴ്‌സാവുന്നവര്‍ 35 മണിക്കൂര്‍ സിപിഡി പൂര്‍ത്തിയാക്കണമെന്ന നിബന്ധനയുമുണ്ട്. ഓസ്‌ട്രേലിയയിലും നഴ്‌സിംഗ് എന്നത് ഒരു ഗ്രാജ്വേറ്റ് പ്രഫഷനാണ്. ഇതിനായി ഒരു ബാച്ചിലേര്‍സ് ഡിഗ്രിയും വേണം.  1990 മുതല്‍ ഇവിടെ നഴ്‌സാകുന്നവര്‍ ചുരുങ്ങിയത് 20 മണിക്കൂറെങ്കിലും സിപിഡി പൂര്‍ത്തിയാക്കണമെന്ന നിബന്ധനയുണ്ട്. തങ്ങള്‍ വര്‍ഷം തോറും നടത്തുന്ന രജിസ്‌ട്രേഷന്‍ പുതുക്കലിന്റെ ഭാഗമായിട്ടാണ് സിപിഡി പൂര്‍ത്തിയാക്കേണ്ടത്. 

തൊഴിലവസരങ്ങള്‍
നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം യുകെയിലും ഓസ്‌ട്രേലിയയിലും ഏതാണ്ട് തുല്യമായ തൊഴിലവസരങ്ങളാണുള്ളത്. പ്രൈമറി കെയര്‍, സെക്കന്‍ഡറി കെയര്‍, കെയര്‍ഹോമുകള്‍, ഹോസ്പിസ് കെയര്‍, കമ്മ്യൂണിറ്റി നഴ്‌സിംഗ് എന്നിവിടങ്ങളിലെ അവസരങ്ങള്‍ ഇതിലുള്‍പ്പെടുന്നു. യുകെയില്‍ നിലവില്‍  നഴ്‌സുമാരുടെ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. അതിനാല്‍ ഇവിടെ തൊഴിലവസരങ്ങളേറെയുണ്ട്. ഓസ്‌ട്രേലിയയിലും നഴ്‌സുമാരുടെ ക്ഷാമം ഉണ്ടെങ്കിലും ഇവിടെ നഴ്‌സ് ജോലി നേടാന്‍ മത്സരം താരതമ്യേന കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category