1 GBP = 92.00 INR                       

BREAKING NEWS

ഓണ്‍ലൈന്‍ ലോകത്ത് ഒന്നര ലക്ഷം പേരെ കൂടെക്കൂട്ടി കാര്‍ഡിഫിലെ മലയാളി വീട്ടമ്മ അത്ഭുതമാകുന്നു; കറിക്കൂട്ടും വീട്ടറിവും ഒക്കെയായി നവമാധ്യമ ലോകത്ത് ഐടി എന്‍ജിനിയര്‍ ആയ നീതു ജോണ്‍സ് ആരാധകരെ സൃഷ്ടിച്ചത് വെറും ഏഴുമാസത്തില്‍; നേട്ടത്തിന് യൂ ട്യൂബ് അംഗീകാരവും ഒപ്പം സമ്പാദ്യവും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: വൈകിട്ട് എട്ടു മുതല്‍ പതിനൊന്നു വരെ കാര്‍ഡിഫിലെ മലയാളി വീട്ടമ്മയായ നീതു ജോണ്‍സ് അല്‍പം ബിസിയാണ്, സുഹൃത്തുക്കള്‍ വിളിച്ചാല്‍ പോലും അധികം സംസാരിക്കാന്‍ കഴിയില്ല. കാരണം നീതുവിനെ തേടി കാത്തിരിക്കുന്നതു ഒന്നോ രണ്ടോ പേരല്ല, ഒന്നരലക്ഷത്തിലധികം പേരാണ്, കൃത്യമായി പറഞ്ഞാല്‍ 162553 പേര്‍. കഴിഞ്ഞ ഏഴു മാസമായി നീതു ആരംഭിച്ച മംസ് ഡെയിലി എന്ന യുട്യൂബ് ചാനലിന്റെ പ്രേക്ഷകരാണ് ഇവരൊക്കെയും. എല്ലാ ദിവസവും ഇവര്‍ക്കായി ഓരോ വിഭവവും ആയി എത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ഓരോ രാത്രിയും നീതുവും കൂടെ സഹായിയായ ഭര്‍ത്താവ് ജോണ്‍സും.

വെറുതെ ഇരിക്കുമ്പോള്‍ സമയം കളയാന്‍ എന്ന മട്ടില്‍ ആരംഭിച്ച ഒരു വിനോദം ഇപ്പോള്‍ കൈ നിറയെ പണം കൂടി കിട്ടുന്ന ഗൗരവമുള്ള ബിസിനസായി വളരുകയാണ്. എന്നാല്‍ പണവും വിനോദവും ഒക്കെയുള്ള ആകര്‍ഷക ഘടകങ്ങള്‍ മാറ്റി നിര്‍ത്തി യുട്യൂബ് ചാനല്‍ ഒരു പാഷനാക്കി മാറ്റുകയാണ് തൃശൂരിലെ പുതുക്കാട് നിന്നും കാര്‍ഡിഫില്‍ എത്തിയ നീതു തന്റെ വരിക്കാര്‍ക്കായി എല്ലാ ദിവസവും എന്തെങ്കിലും കൊടുത്തേ മതിയാകൂ എന്ന നിശ്ചയ ദാര്‍ഢ്യമാണ് മംസ് ഡെയിലി എന്ന യുട്യൂബ് ചാനലിനെ ഹിറ്റാക്കി മാറ്റിയത് എന്ന് വ്യക്തം. ഏതു കാര്യത്തിലും ഗൗരവസമീപനം ഉണ്ടായാല്‍ വിജയവും കൂടെയുണ്ടാകും എന്ന് കൂടിയാണ് നീതുവും മംസ് ഡെയിലിയും തെളിയിക്കുന്നത്.

അഞ്ചു വര്‍ഷത്തെ കരിയര്‍ ബ്രേക്ക്, ജീവിതം തിരക്കിലേക്ക്
നാലു കുട്ടികളുടെ അമ്മയാണ് നീതു. നാലാമത്തെ കുട്ടി മേഗന്‍ ഉണ്ടായപ്പോള്‍ ലഭിച്ച കരിയര്‍ ബ്രേക്ക് ആണ് നീതുവിനെ ഇപ്പോള്‍ സീരിയസ് ആയ യൂ ട്യൂബ് ചാനല്‍ ഉടമ ആക്കി മാറ്റിയിരിക്കുന്നത്. എംസിഎ ബിരുദ ധാരിയായ നീതു കംപ്യുട്ടര്‍ അനലിസ്റ്റ് എന്ന നിലയില്‍ ജോലി ചെയ്യുമ്പോള്‍ ആണ് കുട്ടികളെ നോക്കാന്‍ അഞ്ചു വര്ഷം വീട്ടില്‍ ഇരുന്നത്. ഇതില്‍ നാല് വര്‍ഷവും വെറുതെ കുട്ടികളുമൊത്തു സല്ലപിച്ചു തീര്‍ക്കുകയായിരുന്നു.
അഞ്ചാം വര്‍ഷമാണ് വ്യത്യസ്ത ചിന്ത ഉടലെടുക്കുന്നത്. ഓണ്‍ലൈന്‍ ലോകത്തു വെറുതെ നോക്കിയപ്പോഴാണ് രസകരമായ കുക്കറി വിശേഷങ്ങള്‍ അടങ്ങിയ വിഡിയോകള്‍ കാണുന്നത്. പാചകത്തില്‍ അല്‍പം താല്‍പ്പര്യമുള്ള നീതുവിന് ഇതൊരാശയമായി തോന്നി. വീഡിയോ തയ്യാറാക്കുന്നതിനും ഗ്രാഫിക്സ് ചെയ്യുന്നതിനും ഒക്കെ കംപ്യൂട്ടര്‍ മേഖലയിലെ പ്രാഗല്‍ഭ്യം തുണയായി മാറി.

നയാപൈസ മുടക്കുമുതല്‍ ഇല്ല, നിക്ഷേപം ആശയം മാത്രം, കിട്ടുന്നതെന്തും ലാഭം
ലോകം അടിമുടി മാറുകയാണ്. തൊട്ടയല്‍ക്കാരനെ തിരിച്ചറിയാന്‍ പറ്റാത്ത ലോകത്തു അറിവാണ് ഇപ്പോള്‍ ഏറ്റവും മികച്ച നിക്ഷേപ മേഖല. ഏതു ചെറിയ കാര്യം പോലും അറിയാത്തവര്‍ അനേകമായിരിക്കും. ഈ സാധ്യതകളാണ് ഇപ്പോള്‍ ഓണ്‍ ലൈന്‍ ലോകത്തു അനേകം പേര്‍ പണമാക്കി മാറ്റുന്നത്. എന്തിനും ഏതിനും നല്ലതും ചീത്തയും ഉണ്ടെന്നത് പോലെ ഓണ്‍ലൈന്‍ ലോകം വഴി സമ്പാദിക്കാനും അവസരം ഉണ്ടെന്നതാണ് നീതുവിന്റെ അനുഭവം.

നയാപൈസയുടെ മുടക്കു മുതല്‍ ഇല്ലാതെയാണ് നീതു മംമ്‌സ് ഡെയിലി ആരംഭിച്ചത്. ആകെ വേണ്ടത് വൈ ഫൈയും സ്മാര്‍ട്ട് ഫോണും പിന്നെ ധാരാളം ആശയങ്ങളും. വെറും പാചക വിധികള്‍ എന്നതിലുപരി ഒരമ്മ പകര്‍ന്നു നല്‍കുന്ന എല്ലാ അറിവുകളും പങ്കു വയ്ക്കാന്‍ സാധിച്ചതിലൂടെയാണ് ഈ ഓണ്‍ലൈന്‍ വീഡിയോകള്‍ അതിവേഗം ഹിറ്റായി മാറാന്‍ തുടങ്ങിയത്. ഇപ്പോള്‍ നീതു ഏതു വീഡിയോ അപ്ലോഡ് ചെയ്താലും മിനിമം കാഴ്ചക്കാര്‍ എത്തുന്നുണ്ട് എന്നതാണ് വസ്തുത.

പേരിലുമുണ്ട് കാര്യം, പേരന്റിംഗ് ആണ് പുത്തന്‍ ട്രെന്റ്
നീതുവിനെ സംബന്ധിച്ച് ചാനലിന്റെ പേരാണ് ഏറ്റവും ഹൃദ്യമായി മാറിയിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകം തോന്നും. ഇന്നത്തെ കാലത്തു ജീവിതത്തില്‍ അമ്മയ്ക്ക് പകരം ഏറ്റവും കൂടുതല്‍ പേര് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത് മം എന്ന വാക്കാണ്. അമ്മയെ ഒന്ന് പരിഷ്‌ക്കരിച്ചെടുത്തത്. അതിനാല്‍ ആ പേരില്‍ തന്നെ ഒരു ഇന്റിമസിയുണ്ട്. മംമ്സ് ഡെയിലി എന്ന് പറയുമ്പോള്‍ അല്‍പം ഗൗരവവും ഫീല്‍ ചെയ്യും. അതിനാല്‍ പേര് പോലെ നീതുവിന്റെ ചാനല്‍ അടുക്കള വിശേഷത്തില്‍ ഒതുങ്ങിയില്ല. വീട്ടിലെ ഏതു കാര്യത്തിലും അമ്മയ്ക്ക് കൈകടത്താന്‍ അവകാശമുള്ള പോലെ നീതുവും അടുക്കള വിട്ടു പുറത്തിറങ്ങി.

അങ്ങനെ യുട്യൂബില്‍ വീട് വൃത്തിയാക്കലും മോടി പിടിപ്പിക്കലും ബാത്ത് റൂം ക്ലീന്‍ ആയി സൂക്ഷിക്കുന്നതും ഒക്കെ ടിപ്സ് ആയി ആളുകളുടെ കയ്യിലെത്തി. തീര്‍ന്നില്ല, ഇന്നത്തെ കാലത്തേ ഏറ്റവും വലിയ ആകുലതയായ പേരന്റിംഗ് സംബന്ധിച്ച് നീതു നല്‍കിയ ഒരു വീഡിയോ വൈറല്‍ ആകുകയും ചെയ്തു. ആണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധികേണ്ട അഞ്ചു കൊച്ചു കാര്യങ്ങളാണ് അതില്‍ പങ്കുവച്ചത്. ഒരമ്മയുടെ ഭാഗത്തു നിന്ന് പറയുമ്പോള്‍ ഉള്ള സ്വാഭാവികതയും നീതുവിന് സഹായകമാകുന്നുണ്ട് ഇത്തരം വീഡിയോകളില്‍.

ആണ്‍കുട്ടികള്‍ കരയരുത് എന്ന് പറയരുത്, മറിച്ചു കരഞ്ഞും വളരണം എന്നാണ് നീതു പറയുന്നത്. പെണ്‍കുട്ടികളോട് മിണ്ടാതിരിക്ക്. കാലിട്ടു ആട്ടരുത് എന്ന് പറയുമ്പോലുള്ള നിര്‍ദേശങ്ങള്‍ ആണ്‍കുട്ടികള്‍ക്കും നല്‍കണം, പെണ്‍കുട്ടികളെയും സ്ത്രീകളെയും റെസ്‌പെക്ട് ചെയ്യാന്‍ പഠിപ്പിക്കണം, വല്ലപ്പോഴും ഒക്കെ അടുക്കളയില്‍ കയറ്റി ചെറു ജോലികള്‍ ചെയ്യിക്കണം. അവരുടെ റൂം തനിയെ വൃത്തിയാക്കാനും പ്രേരിപ്പിക്കണം. ഇത്തരത്തില്‍ ലഘു കാര്യങ്ങള്‍ പങ്കു വയ്ക്കുന്ന വീഡിയോ ആണ് ഹിറ്റ് ആയി മാറിയത്.


ഗൗരവം ആയി പറഞ്ഞാല്‍ ആളുകള്‍ മൈന്‍ഡ് ചെയ്യില്ല, നിസാര കാര്യങ്ങള്‍ക്കു വലിയ സ്വീകാര്യത
വളരെ പ്രയാസപ്പെട്ടു, ഹോം വര്‍ക്ക് ചെയ്തു തയ്യാറാക്കുന്ന പല വിഡിയോയും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. എന്നാല്‍ ആരും മൈന്‍ഡ് ചെയ്യില്ല എന്ന് കരുതി തയ്യാറാകുന്നവ പെട്ടെന്ന് പോപ്പുലറാകും. ഇതാണ് ഇന്നത്തെ രീതി. ആളുകളുടെ ചിന്താഗതികള്‍ ഒരിക്കലും പിടികിട്ടില്ല. ഓണ്‍ ലൈന്‍ അത്തരം ഒരു ലോകമാണ്. ഒരു ദിവസം വീട്ടില്‍ വാങ്ങുന്ന മല്ലി വെറുതെ പാകി മുളപ്പിച്ചാല്‍ ആവശ്യത്തിന് മല്ലിയില വീട്ടില്‍ തന്നെ ഉണ്ടാക്കാം എന്ന വീഡിയോ ഒരു പ്രതീക്ഷയും ഇല്ലാതെ ഇട്ടതാണ്. ഇപ്പോള്‍ ഒന്നര മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. ഏറ്റവും ഹിറ്റ് കിട്ടിയ വിഡിയോയും ഇതുതന്നെയാണ്. ഇതില്‍ എന്താ ഇത്ര പുതുമ എന്ന് ചോദിച്ചാല്‍ നീതുവിനും അറിയില്ല. ഒരു പക്ഷെ മല്ലിയില ഇങ്ങനെ വളര്‍ത്താം എന്നറിയാത്തവര്‍ ഏറെയുണ്ടാകും. നമ്മള്‍ നിസാരം ആയി കരുതുന്ന പല കാര്യങ്ങളും പലര്‍ക്കും പുത്തന്‍ അറിവുകള്‍ ആയിരിക്കാം.

ആര്‍ക്കും ഓണ്‍ലൈന്‍ മുതലെടുക്കാം, അവസരങ്ങള്‍ കൈനിറയെ
വലിയ കുടുംബമാണ് നീതുവിന്റേത്. ഒരു കൂട്ടുകുടുംബം പോലെ ചുറ്റിനും അനേകം ഉറ്റവര്‍. അതിനാല്‍ അവരൊക്കെ പങ്കു വയ്ക്കുന്ന അറിവുകളാണ് നീതു വിഡിയോ ആയി പകര്‍ത്തുന്നത് 'അമ്മ വീട്ടില്‍ ഉണ്ടാകുമായിരുന്ന ഗോതമ്പ് ഹല്‍വ ഒരിക്കല്‍ വിഡിയോ ആയി നല്‍കിയപ്പോള്‍ വലിയ സ്വീകാര്യത ആണുണ്ടായത്. പലര്‍ക്കും പുതിയ അറിവായി. ചിലര്‍ക്ക് പ്രതീക്ഷിച്ച രുചി തോന്നിയില്ലെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ഗോതമ്പ് കഴിക്കുന്നവര്‍ക്ക് ഏറെ ആവേശമായി ആ വീഡിയോ. ഇതേ വിധത്തില്‍ തയ്യാറാക്കിയ പിസ നിര്‍മ്മാണവും ഏറെ സ്വീകരിക്കക്കപ്പെട്ടു. എന്നാല്‍ ഗോതമ്പ് പിസയുടെ രുചിയും ഏറെ നല്ലതാണ്. സാധാരണ പിസയെക്കാളും രുചിയുണ്ടെന്നാണ് വീഡിയോ കണ്ട് പിസ ഉണ്ടാക്കി കഴിച്ചവര്‍ പറയുന്നത്.

ഓണ്‍ ലൈന്‍ എന്നത് കൈനിറയെ അവസരം നല്‍കുന്ന ഏര്‍പ്പാട് ആണെന്നാണ് നീതു പറയുന്നത്. ആര്‍ക്കും കൈവയ്ക്കാവുന്ന മേഖല. പാട്ടുപാടാന്‍ അറിയാവുന്നവര്‍ക്കും കുട്ടികള്‍ക്ക് പഠന സഹായം ചെയ്യാനായി ട്യൂഷന്‍ നല്‍കാന്‍ പറ്റുന്നവര്‍ക്കും മോട്ടിവേഷന്‍ നല്‍കാന്‍ സാധിക്കുന്നവര്‍ക്കും ഒക്കെ യുട്യൂബില്‍ എത്തി ഒരു കൈനോക്കാവുന്നതാണ്.

ഏതായാലും നീതു ഓണ്‍ ലൈനില്‍ ശ്രദ്ധിക്കപെട്ടതോടെ അംഗീകാരവുമായി യുട്യൂബും എത്തിയിരിക്കുകയാണ്. അംഗീകാരത്തിന്റെ ഭാഗമായി യുട്യൂബ് നല്‍കിയ ഷീല്‍ഡ് ഇന്നലെയാണ് കൈയ്യില്‍ കിട്ടിയത്. ഫേസ്ബുക്ക് കൂടുതല്‍ ഫോളോവേഴ്സ് ഉള്ളവര്‍ക്കായി നല്‍കുന്ന ബ്ലൂ ബാഡ്ജിനു സമാനമാണ് ഈ അംഗീകാരം. ഇക്കഴിഞ്ഞ ഏപ്രിലില്‍ വെറും 20000 പേരും അടുത്ത മാസം 50000 പേരും സബ്സ്‌ക്രൈബ് ചെയ്ത നീതുവിന്റെ ചാനലാണ് ഇപ്പോള്‍ ഒന്നര ലക്ഷം പിന്നിട്ടിരിക്കുന്നത്. ഇനി അതിവേഗ വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്, ഓണ്‍ലൈന്‍ രീതികള്‍ അത്തരത്തിലാണ്, പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല എന്ന പറയുന്ന ഏര്‍പ്പാട് തന്നെ.

പകല്‍ ഹൈ ലെവല്‍ സോഫ്ട്വെയര്‍ എന്ന കമ്പനിയില്‍ ഐടി അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന നീതു, വൈകുനേരം വീട്ടില്‍ എത്തി കുട്ടികളുടെ പരിചരണവും കഴിഞ്ഞാണ് ഓണ്‍ ലൈന്‍ ലോകത്തു കര്‍മ്മനിരതയാകുന്നത്. നിശ്ചയ ദാര്‍ഢ്യവും കര്‍മ്മനിരതയും ചേര്‍ന്നാണ് ഈ യുവതിയെ ഇപ്പോള്‍ സ്വന്തം വരിക്കാരുടെ പ്രിയങ്കരിയാകുന്നത്. കാര്‍ഡിഫ് ആന്റ് വെയ്ല്‍സ് ഹോസ്പിറ്റല്‍ ജീവനക്കാരനാണ് ഭര്‍ത്താവ് ജോണ്‍സ്. വിദ്യാര്‍ത്ഥികളായ ലിയാം, ജെയ്ഡന്‍, നെയ്താന്‍, മേഗന്‍ എന്നിവരാണ് മക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category