1 GBP = 86.20 INR                       

BREAKING NEWS

അമേരിക്കയുടെ ഉപരോധം ഭയന്ന് റഷ്യയും ഇന്ത്യയും ആയുധ കച്ചവടം ഉറപ്പിച്ചത് രൂപയില്‍; ഇന്ത്യയുടെ പുതിയ പ്രതിരോധ മിസൈല്‍ സംവിധാനത്തിന് റഷ്യ രംഗത്തിറങ്ങിയതില്‍ കലിപ്പ് മാറാതെ അമേരിക്ക; ഇന്ത്യ ഇങ്ങനെ ചെയ്യരുതെന്ന് ട്രംപ്; എസ് 400 ആയുധ ഇടപാട് ഇന്ത്യ അമേരിക്ക ബന്ധം വഷളാക്കുമ്പോള്‍

Britishmalayali
kz´wteJI³

ന്ത്യയും റഷ്യയും ഏറ്റവും പുതിയ ആയുധ കച്ചവടം ഉറപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ കറന്‍സിയായ രൂപയിലാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അമേരിക്കയുടെ ഉപരോധം ഭയന്നാണീ നീക്കം. ഇന്ത്യയുടെ പുതിയ മിസൈല്‍ സംവിധാനത്തിന് റഷ്യ രംഗത്തിറങ്ങിയതില്‍ അമേരിക്കയ്ക്ക് കലിപ്പ് മാറുന്നില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. അടുത്ത സുഹൃത്തായ ഇന്ത്യ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് ട്രംപ് തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പുതിയ  എസ് 400 ആയുധ ഇടപാട് ഇന്ത്യ അമേരിക്ക ബന്ധം വഷളാക്കുകയാണ്.

ഇന്ത്യയും റഷ്യയും മള്‍ട്ടി ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ ആയുധ ഇടപാട് തങ്ങളുടെ ദേശീയ കറന്‍സികളിലാണ് നടത്തിയിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യുഎസ് ഉപരോധത്തിന് പുറമെ ബാങ്കിംഗ് നിരോധനങ്ങളും ഒഴിവാക്കുന്നതിനാണ് ഇരുവരും ഈ തന്ത്രം പയറ്റിയിരിക്കുന്നത്. പുതിയ ഇടപാടിന്റെ ഭാഗമായി റഷ്യ സബ്മറൈനുകള്‍, യുദ്ധക്കപ്പലുകള്‍, ടാങ്കുകള്‍, തുടങ്ങിയവയാണ് ഇന്ത്യക്ക് ലഭ്യമാക്കുന്നത്. ഇതിന് പുറമെ എയര്‍ ഡിഫെന്‍സ് സിസ്റ്റങ്ങളും റഷ്യ ഇന്ത്യയ്ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിനുള്ള വില രൂപയിലും റഷ്യന്‍ കറന്‍സിയായ റൂബിളിലുമാണ് നല്‍കിയിരിക്കുന്നത്.

ഈ പേമെന്റ് മെത്തേഡ് ട്രംപുമായി ഇന്ത്യ നേടിയെടുക്കുന്ന കരാറുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെങ്കിലും ഇതിന് മേല്‍ ട്രംപിന്  പ്രതികാര പൂര്‍വം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാവില്ല. ഈ ഇടപാടിന്റെ പേരില്‍ യുഎസിന്  കൗണ്ടറിംഗ് അമേരിക്കാസ് അഡ്വര്‍ടൈസറീസ് ത്രൂ സാക്ഷന്‍സ് ആക്ട് (സിഎഎടിഎസ്എ) പ്രകാരം ഉപരോധം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞേക്കുമെന്ന ആശങ്കയും ശക്തമാണ്. ഇത്തരത്തില്‍ അമേരിക്കയുടെ ഉപരോധ ഭീഷണി നിലനില്‍ക്കുമ്പോഴും റഷ്യന്‍ മാനുഫാക്ചറായ ആല്‍മാസ് അന്റെയുമായുണ്ടാക്കുന്ന നിര്‍ദിഷ്ട എസ് 400 ഡീലില്‍ നിന്നും പിന്മാറില്ലെന്ന് ഇന്ത്യ തറപ്പിച്ച് പറയുന്നുണ്ട്.

എസ് 400 എന്നത് ഒരു അത്യന്താധുനിക മൊബൈല്‍ എയര്‍ ഡിഫെന്‍സ് മിസൈല്‍ സിസ്റ്റമാണ്. ഏരിയല്‍ ടാര്‍ജറ്റുകളെ നശിപ്പിക്കുന്നതിനുള്ള മൂന്ന് വ്യത്യസ്ത തരത്തിലുള്ള മിസൈലുകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. എസ് 400 പോലുള്ള വലിയ ആയുധ ഇടപാടുകള്‍ക്ക് തങ്ങള്‍ സ്ഥിരമായ ഒരു പരിഹാരം കണ്ടെത്തിയെന്നാണ് റഷ്യയുടെ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി ടെക്നിക്കല്‍ കോ ഓപറേഷന്‍ ഡയറക്ടറായ വ്ലാദിമര്‍ ഡ്രോസ്സോവ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അതീവ രഹസ്യമാണെങ്കിലും ഇതിന്റെ പേമെന്റിന് സുസ്ഥിര പരിഹാരം കണ്ടെത്തിയെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. എസ് 400നായി ഇന്ത്യയില്‍ നിന്നും 2019 അവസാനമാകുമ്പോഴേക്കും റഷ്യക്ക് മുന്‍കൂട്ടി പണം സ്വീകരിക്കാനാവുമെന്നും 2025 ആകുമ്പോഴേക്കും ഇത് പ്രകാരം ആയുധങ്ങള്‍ ഇന്ത്യക്ക് ലഭ്യമാക്കുമെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category