1 GBP = 86.00INR                       

BREAKING NEWS

ഫേസ്ബുക്ക് വഴി നിങ്ങള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോ? എങ്കില്‍ ഇന്ന് മുതല്‍ ഫേസ്ബുക്കില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാം; ലക്ഷങ്ങള്‍ നഷ്ടപരിഹാരം ഒഴിവാക്കാന്‍ ഫേസ്ബുക്ക് ആരംഭിച്ച ആന്റികാം ചാരിറ്റി എങ്ങനെ നിങ്ങള്‍ക്ക് ഗുണകരമാവും?

Britishmalayali
kz´wteJI³

ന്ന് ഏറ്റവും കൂടുതല്‍ തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറുന്ന ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക്. ഇതിന് ഇരകളായി ലോകമാകമാനം നിരവധി പേര്‍ക്കാണ് വന്‍ തുകകള്‍ നഷ്ടപ്പെടുകയും മറ്റ് പലവിധ ചൂഷണങ്ങളും നേരിടേണ്ടി വരുകയും ചെയ്യുന്നത്. ഇതിനെ തുടര്‍ന്ന് അവസാനം ലക്ഷക്കണക്കിന് തുക ഫേസ്ബുക്ക് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുന്ന ദുരവസ്ഥയും നിലവിലുണ്ട്. ഈ ഒരു ആപത്കരമായ സാഹചര്യത്തില്‍ ഇത്തരം ചൂഷണം തുടക്കത്തിലേ കണ്ടെത്തി പ്രതിരോധിക്കുന്നതിനായി ഫേസ്ബുക്ക് പുതിയ സംവിധാനമായ ആന്റി കാം ചാരിറ്റി ആരംഭിച്ചു.


ഇത് പ്രകാരം  ഫേസ്ബുക്ക് വഴി നിങ്ങള്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ഉടന്‍ സമയം വൈകാതെ  അത് ഫേസ്ബുക്കില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ പുതിയ സ്‌കാം റിപ്പോര്‍ട്ടിംഗ് ടൂള്‍ പ്രയോജനപ്പെടുത്താമെന്നാണ് ഈ സോഷ്യല്‍ മീഡിയ ഭീമന്‍ കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്. ഈ പുതിയ സംവിധാനം എത്തരത്തിലാണ് നിങ്ങള്‍ക്ക് ഗുണകരമാകുന്നതെന്ന് പരിശോധിക്കാം. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കൂടുതല്‍ ഗൗരവകരമായി കൈകാര്യം ചെയ്യുന്നതിനാണ് ഫേസ്ബുക്ക് ഈ നിര്‍ണായക ചുവട് വയ്പ് നടത്തിയിരിക്കുന്നത്. 

ഫേസ്ബുക്കിലൂടെ നടത്തപ്പെടുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ലോകമാകമാനമുള്ള നിരവധി പേര്‍ ഫേസ്ബുക്കിനെ കോടതി കയറ്റിക്കൊണ്ടിരിക്കുകയും വന്‍ തുകകള്‍ നഷ്ടപരിഹാരം നേടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇതിനൊരു പരിഹാരമായിട്ടാണ് ഫേസ്ബുക്ക് പുതിയ ടൂള്‍ അവതരിപ്പിക്കുന്നത്. തന്റെ ചിത്രം വച്ച് കൊണ്ട് തട്ടിപ്പ് പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചതിന്റെ പേരില്‍ ലോകപ്രശസ്ത മണി സേവിംഗ് എക്സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലെവിസ് ഫേസ്ബുക്കിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പുതിയ സ്‌കാം അഡ്വര്‍ട്ട് പ്രിവന്‍ഷന്‍ പ്രൊജക്ടിനായി ഫേസ്ബുക്ക് സിറ്റിസണ്‍ അഡൈ്വസിന് മൂന്ന് മില്യണ്‍ പൗണ്ട് നല്‍കാന്‍ തയ്യാറായതിനെ തുടര്‍ന്ന് ഫേസ്ബുക്കിനെതിരെയുള്ള കേസ് ലെവിസ് ജനുവരിയില്‍ പിന്‍വലിച്ചിരുന്നു.

ചാരിറ്റിയുടെ പുതിയ സര്‍വീസില്‍ ഏത് തരത്തിലുള്ള ഓണ്‍ലൈന്‍ സ്‌കാമും റിപ്പോര്‍ട്ട് ചെയ്യാന്‍ ടെലിഫോണ്‍ ഹെല്‍പ് ലൈനും ഉള്‍പ്പെടുന്നു. കൂടാതെ ഫേസ്ബുക്കിലൂടെയുള്ള വന്‍ പണാപഹരണ തട്ടിപ്പുകള്‍ക്ക് ഇരയായ ഓരോരുത്തര്‍ക്കും പ്രത്യേക സഹായമേകുന്ന സ്‌കീമും പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ വര്‍ഷത്തില്‍ തന്നെ പുതിയ സംവിധാനത്തിലൂടെ ചുരുങ്ങിയത് 20,000 പേര്‍ക്ക് സഹായമേകാന്‍ സാധിക്കുമെന്നാണ് സിറ്റിസണ്‍സ് അഡൈ്വസ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക് ഒരു പുതിയ റിപ്പോര്‍ട്ടിംഗ് ടൂളും പ്രത്യേകമായി പരിശീലനം നല്‍കിയ ടീമിനെയും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. 

ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ഈ ടീം അവലോകനം ചെയ്യുകയും  നിയമം ലംഘിക്കുന്ന പരസ്യങ്ങള്‍ ഫേസ്ബുക്ക് പ്ലാറ്റ്ഫോമില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്യും.  തങ്ങളുടെ ഗ്ലോബല്‍ സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി ടീമിലേക്കുള്ള സ്റ്റാഫുകളുടെ എണ്ണം മൂന്നിരട്ടിയാക്കി 30,000 പേരാക്കിയിരിക്കുന്നുവെന്നാണ് ഫേസ്ബുക്കിന്റെ നോര്‍ത്തേണ്‍ യൂറോപ്പ് വൈസ് പ്രസിഡന്റായ സ്റ്റീവ് ഹാച്ച് പറയുന്നത്. ഇതിന് പുറമെ തങ്ങളുടെ പ്ലാറ്റ് ഫോമില്‍ നിന്നും ബാഡ് കണ്ടന്റുകള്‍ നീക്കം ചെയ്യുന്നതിനായി നിക്ഷേപം വര്‍ധിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category