1 GBP = 86.20 INR                       

BREAKING NEWS

യുകെയിലെ ട്രാവല്‍ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ അടിമുടി മാറുന്നു; ഹോളിഡേയ്ക്ക് വിദേശത്തേക്ക് പോകുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണം; ട്രാവല്‍ ഇന്‍ഷുറന്‍സുകളുടെ പേരിലുള്ള തട്ടിപ്പുകള്‍ക്ക് അന്ത്യം കുറിയ്ക്കുന്ന പരിഷ്‌കാരത്തിന് പരക്കെ കൈയടി

Britishmalayali
kz´wteJI³

കാത്ത് കാത്തിരുന്ന് പാട് പെട്ട് പണം സ്വരൂപിച്ച് വിദേശത്തേക്ക് ഹോളിഡേക്ക് പോകുന്നവരെ സംബന്ധിച്ചിടത്തോളം ട്രാവല്‍ ഇന്‍ഷുറന്‍സുകള്‍ നിര്‍ണായകമായ രേഖയാണ്.എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ തട്ടിപ്പുകളും ചൂഷണങ്ങളും അരങ്ങേറുന്ന ഒരു മേഖലയും കൂടിയാണിത്. അതിനാല്‍ ഈ രംഗത്തെ നീതിപൂര്‍വകവും സുതാര്യവുമാക്കുന്നതിനായി ബ്രിട്ടീഷ് അധികൃതര്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ കര്‍ക്കശമായ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്രകാരം ഈ മേഖലയില്‍ നടപ്പിലാക്കുന്ന അടിമുടിയുള്ള മാറ്റങ്ങളിലൂടെ വിനോദയാത്രക്ക് വിദേശത്തേക്ക് പോകുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നുണ്ട്. അതിനാല്‍ ട്രാവല്‍ ഇന്‍ഷുറന്‍സുകളുടെ പേരിലുള്ള തട്ടിപ്പുകള്‍ക്ക് അന്ത്യം കുറിയ്ക്കുന്ന പരിഷ്‌കാരത്തിന് പരക്കെ കൈയടി ലഭിക്കുന്നുണ്ട്.

ട്രാവല്‍ ഇന്‍ഷുറന്‍സിനായി ഇന്ന് നിലവിലുള്ള നിരവധി പോളിസികള്‍ പ്രീ-എക്സിസ്റ്റിംഗ് മെഡിക്കല്‍ കണ്ടീഷനുകളെ കവര്‍ ചെയ്യുന്നില്ലെന്ന ബുദ്ധിമുട്ട് നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന്  നിരവധി യാത്രക്കാര്‍ക്കാണ് ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കാതെ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ചൂഷണങ്ങളും അപാകതകളും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇത് സംബന്ധിച്ച പരാതികളുടെ പ്രളയമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് ഈ രംഗത്ത് നടത്തേണ്ടിയിരിക്കുന്ന പൊളിച്ചെഴുത്തിനെ കുറിച്ചുള്ള ഒരു കണ്‍സള്‍ട്ടേഷന്‍ ഫിനാന്‍ഷ്യല്‍ അഥോറിറ്റി അഥവാ എഫ്സിഎ ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിലൂടെ ട്രാവല്‍ ഇന്‍ഷൂറന്‍സിലൂടെ ബ്രിട്ടീഷുകാര്‍ക്ക്  കൂടുതല്‍ സംരക്ഷണത്തിനുള്ള വാതിലാണ് തുറക്കപ്പെടാന്‍ പോകുന്നത്.

നിലവില്‍ രോഗങ്ങളും വിഷമാവസ്ഥകളുമുള്ളവര്‍ക്ക് മികച്ച ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എത്തരത്തില്‍ ലഭ്യമാക്കാമെന്നതിനെ കേന്ദ്രീകരിച്ചാണ് ഇത് സംബന്ധിച്ച സര്‍വേകള്‍ കണ്‍സള്‍ട്ടേഷന്റെ ഭാഗമായി നടത്തുന്നത്. നിരവധി ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള സംരക്ഷണം നല്‍കാന്‍ തയ്യാറാകുമെന്ന പ്രതീക്ഷയും ഇതേ തുടര്‍ന്ന് ശക്തമാകുന്നുണ്ട്. ഇതിന് മുമ്പ് നിലവിലുള്ള രോഗങ്ങള്‍ക്കായി യാത്രാ വേളയില്‍ മിക്ക ബ്രിട്ടീഷുകാര്‍ക്കും സംരക്ഷണം ലഭിച്ചിരുന്നില്ല. അല്ലെങ്കില്‍ യാത്രാ മധ്യേ ഇതിനുള്ള കവറേജ് റദ്ദാക്കുന്ന അവസ്ഥയുമുണ്ട്. 

യാത്രാ വേളയില്‍ മുമ്പുള്ള രോഗങ്ങളുടെ പേരില്‍ ചികിത്സ തേടിയാല്‍ തങ്ങളുടെ മെഡിക്കല്‍ ഹിസ്റ്ററിയുടെ പേരില്‍ അവര്‍ അധിക പ്രീമിയം നല്‍കേണ്ടിയും വരുന്നുണ്ട്. യാതൊരു കവറും ലഭിക്കാതെ ഏതാണ്ട് 0.7 ശതമാനം ബ്രിട്ടീഷുകാര്‍ പ്രതിവര്‍ഷം പുറന്തള്ളപ്പെടുന്നുവെന്നാണ് എഫ്സിഎ വിശ്വസിക്കുന്നത്. നിലവില്‍ നിരവധി പേര്‍ ഇന്‍ഷുറന്‍സ് ലഭിക്കാത്തതിന്റെ പേരില്‍ യാത്ര വേണ്ടെന്ന് വയ്ക്കുകയോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സില്ലാതെ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്യുന്നുണ്ടെന്നും പുതിയ പരിഷ്‌കാരങ്ങളിലൂടെ അവരുടെ എണ്ണം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും  എഫ്സിഎ സ്ട്രാറ്റജി ആന്‍ഡ് കോംപറ്റീഷന്‍ ഡയറക്ടറായ ക്രിസ്റ്റഫര്‍ വൂലാര്‍ഡ് പറയുന്നത്. ഇതിലൂടെ വിദേശത്തേക്ക് പോകുന്ന സഞ്ചാരികള്‍ അവിടെ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന മെഡിക്കല്‍ ബില്ലുകള്‍ ഒഴിവാക്കാനാവുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category