1 GBP = 86.00INR                       

BREAKING NEWS

പത്താഴ്ച ബാക്കിനില്‍ക്കെ സ്‌കൈ ഡൈവിംഗ് ഫണ്ട് 10,000 പൗണ്ട് കടന്നു; ആനി പാലിയത്തും ജോമോന്‍ കുര്യാക്കോസും സില്‍വി ജോര്‍ജ്ജും ആയിരം പൗണ്ട് കടന്നു; പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ആവേശത്തോടെ ഒരുമിച്ച് യുകെ മലയാളികള്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ മറ്റൊരു ചരിത്ര ദൗത്യം ബ്രിട്ടന്റെ മണ്ണില്‍ ഉയരുവാന്‍ ഇനി പത്താഴ്ച കൂടി മാത്രം ബാക്കി നില്‍ക്കെ ഫണ്ട് ശേഖരണം ആവേശത്തോടെ പുരോഗമിക്കുന്നു. ആകാശച്ചാട്ടം നടക്കുന്ന 37 പേര്‍ ചേര്‍ന്ന് സമാഹരിക്കുന്ന തുക ആകെ പതിനായിരം പൗണ്ട് കടന്നു കഴിഞ്ഞു. ആവേശത്തോടെ നടക്കുന്ന ഫണ്ട് ശേഖരണത്തില്‍ ഷെഫീല്‍ഡിലെ ആനി പാലിയത്ത്, ബാസില്‍ഡണിലെ ജോമോന്‍ കുര്യാക്കോസ്, ലിവര്‍പൂളിലെ സില്‍വി ജോര്‍ജ്ജ് എന്നിവരാണ് മുന്നില്‍ നില്‍ക്കുന്നത് മൂവരും ആയിരം പൗണ്ടിലധികം സമാഹരിച്ചു കഴിഞ്ഞു. ആകാശച്ചാട്ടത്തിന്റെ ആവേശം ആകാശത്തോളം ഉയരവേ യുകെ മലയാളികളും ഒരുമിച്ചു പിന്തുണ നല്‍കുമ്പോള്‍ ഈ ചരിത്ര ദൗത്യം യുകെ മലയാളികളുടെ കാരുണ്യത്തിന്റെ തെളിവായി മാറുകയാണ്.

സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്‌കൈ ഡൈവിംഗ് നടത്തുക. 37 പേരെയാണ് ആകാശച്ചാട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക.

ഫണ്ട് ശേഖരണത്തില്‍ ആനി പാലിയത്താണ് ഇപ്പോള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഗിഫ്റ്റ് എയ്ഡ് അടക്കം 1192.5 പൗണ്ടാണ് ആനി പാലിയത്ത് ഇതുവരെ സമാഹരിച്ചിരിക്കുന്നത്. ഷെഫീല്‍ഡില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വിസില്‍ ഡിസ്ചാര്‍ജ് കോ-ഓര്‍ഡിനേറ്റര്‍ ആയി ജോലിനോക്കുന്ന ആനി ഏറെ ആവേശത്തോടെയാണ് സ്‌കൈ ഡൈവിംഗ് വേദിയിലേക്ക് എത്തുന്നത്. ഇന്ത്യന്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് റാങ്കില്‍ നഴ്സിംഗ് ഓഫീസര്‍ ആയി ജോലി ചെയ്തിട്ടുള്ള ആനി ഇപ്പോള്‍ ഭര്‍ത്താവ് അജിത്ത് പാലിയത്തിനൊപ്പം 'അഥേനിയം അക്ഷര ഗ്രന്ഥാലയം' എന്ന പേരില്‍ മലയാളികള്‍ക്കായി ഒരു പബ്ളിക് ആന്റ്ഓണ്‍ലൈന്‍ ലൈബ്രറി വീട്ടില്‍ നടത്തുന്നു. യുകെയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ അഥേനിയം റൈറ്റേഴ്‌സ് സൊസൈറ്റി യുകെ കോ-ഓര്‍ഡിനേറ്റര്‍ ആണ്. മാത്രമല്ല, യുകെയിലെ എല്ലാ സാമൂഹിത സാംസ്‌കാരിക പരിപാടികളിലും നിറസാന്നിധ്യമാണ് ഈ വനിത.
ലിവര്‍പൂളിലെ സില്‍വി ജോര്‍ജ്ജ് ആണ് ഫണ്ട് ശേഖരണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് അടക്കം 1052.50 പൗണ്ടാണ് സില്‍വി ഇതുവരെ സമാഹരിച്ചത്. എറണാകുളം ജില്ലയില്‍ പിറവത്തു റെസ്റ്റോറന്റ് നടത്തുന്ന ജോര്‍ജിന്റെയും ലീലയുടെയും മകനാണ് സില്‍വി. സൗത്ത്പോര്‍ട്ടിലെ ബ്ലിസ് ഹോട്ടല്‍ ഗ്രൂപ്പില്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആയി ജോലി നോക്കുന്ന സില്‍വി ഭാര്യ റിന്‍സിയും മകന്‍ ജോര്‍ജുമൊത്തു ലിവര്‍പൂളില്‍ ആണ് താമസം. ചെറുപ്പം മുതലേ ഇരുചക്ര വാഹനങ്ങളോടുള്ള പ്രത്യേക സ്നേഹം യുകെയില്‍ എത്തിയിട്ടും മറക്കാന്‍ കഴിഞ്ഞില്ല. സാഹസികതകള്‍ ഇഷ്ടപ്പെടുന്ന സില്‍വി സ്വന്തമായിട്ട് ഒരു സൂപ്പര്‍ സ്പോര്‍ട്സ് ബൈക്ക് ഉള്ള വളരെ ചുരുക്കം യുകെ മലയാളികളില്‍ ഒരാളാണ്.
ബിബിസി മാസ്റ്റര്‍ ഷെഫ് താരവും ഇത്തവണത്തെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലെ വാര്‍ത്താ താരവുമായ ജോമോന്‍ കുര്യാക്കോസ് ആണ് മൂന്നാമതായി ഏറ്റവും അധികം തുക സമാഹരിച്ച വ്യക്തി. വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് അടക്കം 1018.75 പൗണ്ടാണ് ജോമോന്‍ ഇതുവരെ സമാഹരിച്ചത്. ബാസില്‍ഡണില്‍ കുടുംബ സമേതം താമസിക്കുന്ന ജോമോന്‍ വന്‍ പ്രേക്ഷക പിന്തുണയോടെയാണ് അവാര്‍ഡ് നൈറ്റ് വാര്‍ത്താ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. വെറും സാധാരണക്കാരനായി ലണ്ടനില്‍ എത്തിയ ജോമോന്‍ കഷ്ടപ്പാടിലൂടെയും അര്‍പ്പണ ബോധത്തിലൂടെയുമാണ് ജീവിത നേട്ടങ്ങള്‍ കൈവരിച്ചത്. ബിബിസി മാസ്റ്റര്‍ ഷെഫിലെത്തിയ സെലിബ്രേറ്റികള്‍ക്ക് ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ പകര്‍ന്നു നല്‍കിയാണ് ജോമോന്‍ തിളങ്ങിയത്.
പ്രശസ്ത മിനിസ്‌ക്രീന്‍ മിമിക്രി താരം കലാഭവന്‍ ദിലീപ് അടക്കം 37 പേര്‍ പങ്കെടുക്കുന്ന ആകാശച്ചാട്ടത്തില്‍ 16 പേരെയാണ് ഞങ്ങള്‍ ഇതുവരെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയത്. സതാംപ്ടണിലെ ജോജി ജോസഫ്, ഫാ. ജോര്‍ജ്ജ് പുത്തൂര്‍, ബാത്തിലെ കിരണ്‍ ഷൈന്‍, സതാംപ്ടണിലെ രെഞ്ചു റെജി, കലാഭവന്‍ ദിലീപ്, സതാംപ്ടണിലെ സൈമണ്‍ ജേക്കബ്ബ്, റെഡ്ഡിംഗിലെ സിറില്‍ ഗ്രിഗോറിയസ്, ബോണ്‍മൗത്തിലെ ജോയല്‍ മനോജ്, അനീഷ് ജോര്‍ജ്ജ്, സതാംപ്ടണിലെ റെയ്‌നോള്‍ഡ് വര്‍ഗീസ്, കെന്റിലെ ബിബിന്‍ എബ്രഹാം, ബ്രിസ്‌റ്റോളിലെ ശ്രുതി നായര്‍, അക്ഷയ് നായര്‍, സ്വിന്റണിലെ സ്‌റ്റെന്‍സി റോയ്, റണ്‍കോണിലെ നോയല്‍ ഫിലിപ്പ് എന്നിവരാണ് ആകാശച്ചാട്ടത്തിനായി പങ്കെടുക്കുന്ന മറ്റുള്ളവര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category