1 GBP = 86.20 INR                       

BREAKING NEWS

കന്യാസ്ത്രീ മഠത്തിലേക്ക് കൊണ്ടു പോകാമെന്ന് വിശ്വസിപ്പിച്ച് 12കാരിയെ ബൈക്കില്‍ കയറ്റിയത് അമ്മ വീട്ടില്‍ ഇല്ലാത്തപ്പോള്‍; മാസമുറയെ കുറിച്ച് ചോദിച്ച് ചര്‍ച്ച അശ്ലീലത്തിലെത്തി; ജനനേന്ദ്രീയം ഉരസിയും കപ്യാരുടെ കാമകേളി; പള്ളിയില്‍ പോകാന്‍ മടിച്ച അനുജത്തിയോട് കാര്യങ്ങള്‍ ചോദിച്ച സഹോദരി കേട്ടത് ഞെട്ടിക്കുന്ന ക്രൂരത; ചൈല്‍ഡ് ലൈനും പൊലീസും എത്തിയപ്പോള്‍ നാട്ടില്‍ നിന്ന് മുങ്ങി പോളും; കപ്യാരായ ബോട്ട് മേസ്തിരിയുടെ കഥ കേട്ട് ഞെട്ടി വിശ്വാസികള്‍

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

പള്ളുരുത്തി: മാതാവില്ലാതിരുന്ന സമയത്ത് വീട്ടിലെത്തി, സമീപത്തെ കന്യാസ്ത്രീ മഠത്തില്‍ പോകാമെന്ന് വിശ്വസിപ്പിച്ച് അള്‍ത്താര ബാലികയായ 12 -കാരിയെ ബെക്കില്‍ കൂട്ടിക്കൊണ്ടുവന്നു. യാത്രയ്ക്കിടെ മന:പ്പൂര്‍വ്വം ഗട്ടറില്‍ ചാടിച്ചു. ഭയന്നു വിറച്ച 12 കാരിയോട് ഇനിയും ഗട്ടറില്‍ വീഴുമെന്നും ഇറുക്കി കെട്ടിപ്പിടിച്ചിരിക്കാനും ആവശ്യപ്പെട്ടു. ഇടയ്ക്ക് മാസമുറ എപ്പോഴാണെന്ന അന്വേഷണവും അശ്ലീല സംഭഷണങ്ങളും പിന്നാലെ. ബീച്ച് കാണിച്ച് തരാമെന്ന് പറഞ്ഞ് അന്ധകാരനാഴിക്കും കൂട്ടികൊണ്ടുപോയി. ഇടയ്ക്ക് ജനനേന്ദ്രിയും കുട്ടിയുടെ ദേഹത്തുരസി രസിച്ചെന്ന് വെളിപ്പെടുത്തലും.

കപ്യാര്‍ക്കെതിരെ പൊലീസ് പോസ്‌കോ ആക്ട് ഉള്‍പ്പെടുത്തി കേസെടുത്തു. കൊച്ചയിലെ ഒരു പള്ളിയിലെ കപ്യാര്‍ പോളിനെതിരെയാണ് പള്ളുരുത്തി പൊലീസ് പോക്‌സോ നിയമപ്രകാരം കേസ്സെടുത്തിട്ടുള്ളത്. പോള്‍ നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണെന്നും അന്വേഷിച്ചുവരികയാണന്നെും കേസ്സ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലന്നും പള്ളുരുത്തി സി ഐ അറിയിച്ചു. പള്ളിയില്‍ പോകാന്‍ താല്‍പര്യം കാണിക്കാതായതോടെ സഹോദരി വിവരങ്ങളാരഞ്ഞപ്പോണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് കൂട്ടിയുടെ മാതാവ് അറിയിച്ചത് പ്രകാരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയില്‍ നിന്നും മാതാവില്‍ നിന്നും മൊഴിയെടുക്കുകയും വിവരമങ്ങള്‍ പൊലീസിന് കൈമാറുകയുമായിരുന്നു. പോള്‍ ഒളിവിലാണെന്നാണ് പൊലീസില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരം. കഴിഞ്ഞ ദിവസം പോള്‍ ബന്ധുവിനെ മൊബൈലില്‍ ബന്ധപ്പെട്ടതായുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിളിച്ച നമ്പറിലേയ്ക്ക് തിരിച്ചുവിളിച്ചപ്പോള്‍ തമിഴ്നാട്ടിലെ ഹോട്ടല്‍ നടത്തിപ്പുകാരനെയാണ് ലഭിച്ചതെന്നും മൊബൈലിന് തകരാര്‍ ഉണ്ടെന്ന് പറഞ്ഞാണ് പോള്‍ തന്റെ ഫോണ്‍ വാങ്ങി വിളിച്ചതെന്നും മറ്റ് വിവരങ്ങള്‍ അറിയില്ലെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയെന്നുമാണ് അറിയുന്നത്.

കുട്ടിയുടെ മാതാവ് നേരത്തെ പള്ളിവികാരിയോടും മറ്റും ഇത്തരത്തിലൊരുകാര്യം നടന്നതായി സൂചിപ്പിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കപ്യാരില്‍ നിന്നും വിശദീകരണം തേടിരുന്നതായും മറ്റുമുള്ള വിവരങ്ങളും പരക്കെ പ്രചരിച്ചിട്ടുണ്ട്. ശരീരം അശുദ്ധമായിരിക്കുമ്പോള്‍ അള്‍ത്താരകര്‍മ്മങ്ങളില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നത് ശരിയല്ലന്നും ഇക്കാര്യം കൃത്യമായി അറിഞ്ഞിരിക്കുന്നതിനാണ് ബാലികയോട് മാസമുറയെക്കുറിച്ച് അന്വേഷിച്ചതെന്നും തെളിവെടുപ്പില്‍ കപ്യാര്‍ വെളിപ്പെടുത്തിയെന്നാണ് സൂചന.

വര്‍ഷങ്ങള്‍ക്കുമുമ്പ് പോള്‍ തമിഴ്നാട്ടില്‍ ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന മേസ്തരിയായി പ്രവര്‍ത്തിച്ചിരുന്നെന്നും ഈ പരിചയം കണക്കിലെടുത്താണ് ഇയാള്‍ തമിഴ്നാട്ടിലേയ്ക്ക് മുങ്ങിയെതെന്നുമാണ് പറയപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category